Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൂജാധികർമ്മത്തിന് തടസ്സം വന്നതിനാൽ ക്ഷേത്രത്തിന് പരിഹാര ക്രിയ ചെയ്യുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ പിണറായിയും ശിവൻകുട്ടിയും ഐബി സതീഷും നൽകണമെന്ന് കാട്ടാൽ ക്ഷേത്രം; മുഖ്യമന്ത്രിയുടെ യോഗത്തിന് ഉച്ചഭാഷിണിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന ആദ്യ ദിവസത്തെ വിശദീകരണം തെറ്റെന്ന് തിരുത്തി പൊലീസ്; കാട്ടക്കടയിലെ മൈക്ക് വിവാദം ചർച്ചയാക്കി ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ; പ്രതിരോധം തീർത്ത് സിപിഎമ്മും; വിശ്വാസ സംരക്ഷണ ചർച്ച തിരുവനന്തപുരത്ത് സജീവം

പൂജാധികർമ്മത്തിന് തടസ്സം വന്നതിനാൽ ക്ഷേത്രത്തിന് പരിഹാര ക്രിയ ചെയ്യുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ പിണറായിയും ശിവൻകുട്ടിയും ഐബി സതീഷും നൽകണമെന്ന് കാട്ടാൽ ക്ഷേത്രം; മുഖ്യമന്ത്രിയുടെ യോഗത്തിന് ഉച്ചഭാഷിണിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന ആദ്യ ദിവസത്തെ വിശദീകരണം തെറ്റെന്ന് തിരുത്തി പൊലീസ്; കാട്ടക്കടയിലെ മൈക്ക് വിവാദം ചർച്ചയാക്കി ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ; പ്രതിരോധം തീർത്ത് സിപിഎമ്മും; വിശ്വാസ സംരക്ഷണ ചർച്ച തിരുവനന്തപുരത്ത് സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടാക്കടയിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സിപിഎം പ്രവർത്തകർ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ബന്ധം വിഛേദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മാറ്റി പൊലീസ്. മുഖ്യമന്ത്രിയുടെ യോഗത്തിന് ഉച്ചഭാഷിണിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന ആദ്യ ദിവസത്തെ വിശദീകരണം തെറ്റെന്നാണ് പൊലീസിന്റെ നിലപാട്. വിചിത്രമായ വിശദീകരണമാണ് പൊലീസ് ഇപ്പോൾ നൽകുന്നത്. ആറ്റിങ്ങലിൽ വലിയ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി മാറുകയാണ് ഈ സംഭവം. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഈ വിഷയം പ്രചരണ വിഷയമാക്കി കഴിഞ്ഞു. എന്നാൽ ക്ഷേത്ര ഭരിക്കുന്ന ആർഎസ്എസ് ആണ് എല്ലാത്തിനും പിന്നിലെന്ന പ്രതിരോധമാണ് സിപിഎം തീർക്കുന്നത്.

കഴിഞ്ഞദിവസം തന്റെ പ്രസംഗത്തിനിടെ കാട്ടാൽ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമായി നാമജപം മുഴങ്ങിയതോടെ മുഖ്യമന്ത്രി അസ്വസ്ഥനായതും തുടർന്ന് സിപിഎം പ്രവർത്തകർ ഉച്ചഭാഷിണിയുടെ ബന്ധം വിഛേദിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ കാട്ടൽ ക്ഷേത്ര അധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. സംഭവം വിവാദമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് അനുമതിയുണ്ടെന്ന നിലപാട് പൊലീസ് എടുക്കുന്നത്.

മുഖ്യമന്ത്രിയുടെ യോഗത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ നിയമാനുസൃതം അനുമതി നൽകിയിരുന്നതായി നെടുമങ്ങാട് ഡിവൈഎസ്‌പി വിനോദ് അറിയിച്ചു. ഓൺലൈനായി 12ന് അപേക്ഷ ലഭിച്ചു. നേരിട്ടല്ലാത്തിനാലാണ് ഇതേ കുറിച്ച് ആദ്യം അറിയാതെ പോയത്. മൈക്ക് പ്രവർത്തിപ്പിക്കാൻ 13ന് അനുമതി നൽകി. എന്നാൽ ഇതിന്റെ രേഖ സംഘാടകർ വാങ്ങിയിരുന്നോയെന്ന് അറിയില്ല. അനുമതി നൽകിയ കാര്യം കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിശ്ചിത ദൂരപരിധിക്കകത്ത് മറ്റ് ഉച്ചഭാഷിണികളില്ലെന്ന് ഉറപ്പ് വരുത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത യോഗസ്ഥലത്ത് ദൂരപരിധി ലംഘിച്ചാണ് മറ്റ് മൈക്ക് പ്രവർത്തിപ്പിച്ചതെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ ഉൽസവത്തിന്റെ മൈക്ക് ഓപ്പറേറ്റർക്കെതിരെ പൊലീസിന് പരാതി നൽകി. ഇതോടെയാണ് പരാതിയുമായി ക്ഷേത്രാധികാരികളും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്.

കാട്ടാൽ ക്ഷേത്ര അധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി ഇങ്ങനെ

മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തകരും കൂടി ക്ഷേത്ര കോമ്പൗണ്ടിനകത്ത് കടന്ന് നടന്നു കൊണ്ടിരുന്ന പൂജാധികർമ്മങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. ആയിരക്കണക്കിന് അമ്മമാർ ലളിത സഹസ്രനാമം നടത്തിയിരുന്ന സമയത്താണ് എല്ലാ പരിപാടികളും നിർത്തി വയ്ക്കുന്ന രീതിയിൽ ആക്രോശം മുഴക്കുകയും മൈക്ക് സെറ്റുമായി ബന്ധിപ്പിച്ചിരുന്ന ജനറേറ്റർ നശിപ്പിക്കുകയും ആയിരക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുകയും ക്ഷേത്രാചരങ്ങൾക്ക് വിഹ്നം വരുത്തുകയും ചെയ്തത്.

ഭക്തന്മാരേയും കമ്മറ്റി ഭാരവാഹികളേയും ശിവൻ കുട്ടിയും ഐബി സതീഷ് എംഎൽഎയും പിണറായി വിജയനും കൂടി നടത്തിയ ധിക്കാര പരമായ നടപി എല്ലാ ഭക്തന്മാരേയും വേദനിപ്പിച്ചു. അതിനാൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. പൂജാധികർമ്മത്തിന് തടസ്സം വന്നതിനാൽ ക്ഷേത്രത്തിന് പരിഹാര ക്രിയ ചെയ്യുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ ഇവരിൽ നിന്ന് ഈടാക്കി നൽകണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP