Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺ കുട്ടികളുടെ കൂടെ കിടക്കാൻ ആക്രോശിച്ചശേഷം പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ എടുക്കുന്ന അദ്ധ്യാപകൻ; വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച മറ്റൊരു കലിപ്പ് തീർത്ത് മറ്റൊരു സാർ; വിദ്യാർത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിൻസിപ്പാളും; ക്ലാസിൽ ബെർത്ത് ഡേ ആഘോഷിച്ച കൂട്ടിയെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത 11 പേരെ പുറത്താക്കി മാനേജ്‌മെന്റിന്റെ പ്രതികാരം; കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ പ്രശ്‌നങ്ങൾ കൈവിടുമ്പോൾ

ആൺ കുട്ടികളുടെ കൂടെ കിടക്കാൻ ആക്രോശിച്ചശേഷം പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ എടുക്കുന്ന അദ്ധ്യാപകൻ; വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച മറ്റൊരു കലിപ്പ് തീർത്ത് മറ്റൊരു സാർ; വിദ്യാർത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിൻസിപ്പാളും; ക്ലാസിൽ ബെർത്ത് ഡേ ആഘോഷിച്ച കൂട്ടിയെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത 11 പേരെ പുറത്താക്കി മാനേജ്‌മെന്റിന്റെ പ്രതികാരം; കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ പ്രശ്‌നങ്ങൾ കൈവിടുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: വിദ്യാർത്ഥിയെ പുറത്താക്കിയത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർത്ഥിനികളെ അപമാനിച്ച് കാട്ടക്കട കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും. ആൺ കുട്ടികളുടെ കൂടെ കിടക്കാൻ ആക്രോശിച്ചശേഷം പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ എടുത്ത് അദ്ധ്യാപകനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാൻ ക്ലാസ് വിട്ട ഇറങ്ങിയ വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച മറ്റൊരു അദ്ധ്യാപകനും വില്ലനായി. പ്രതിഷേധം അറിയിച്ച വിദ്യാർത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിൻസിപ്പാളിന്റെ നടപടിയോടെ കോളേജിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തി. സിഎസ്‌ഐ മാനേജ്‌മെന്റിന് കീഴിലെ കാട്ടക്കട കോളേജിൽ വിദ്യാർത്ഥി സമരം രൂക്ഷമാവുകയാണ്.

ബെർത്ത് ഡേ ആഘോഷിച്ചതിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഫിസിക്സ് മൂന്നാം വർഷ വിദ്യാർത്ഥി അജിനെ പുറത്താക്കിയതാണ് കോളേജിൽ വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്. ബെർത്ത് ഡേ ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഗ്രൗണ്ടിനടുത്ത വാട്ടർ ടാങ്കിൽ വിദ്യാർതഥികൽ കളിച്ചതാണ് കോളേജ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്ന് അജിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി പ്രിൻസിപ്പിൾ പോൾ രാജ് മകനെ ഇനി ഇവിടെ പഠിപ്പിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മാനസിക വിഷമത്തിലായ അജിൻ കോളേജിലെ പെൺകുട്ടികൾ അടക്കമുള്ളവരെ വിളിച്ചു കാര്യം പറഞ്ഞു. ഇതോടെയാണ് ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ പെൺകുട്ടികൾ അടക്കം സംഘടിച്ച് പ്രിൻസിപ്പാളിനെ കണ്ട്ത്.

എന്നാൽ തീരുമാനം മാറ്റാൻ കഴിയില്ലെന്നും പഠിക്കാൻ ഇല്ലാത്തവർ കാമ്പസ് വിട്ടു പുറത്തുപോകണമെന്നും ആക്രോശിച്ച പ്രിൻസിപ്പിൽ അധിക്ഷേപിക്കും പോലെയാണ് ഇടപെട്ടതെന്നും സഭ്യമായിരുന്നില്ല സംസാരമെന്നും വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് പ്രിൻസിപ്പാളിന്റെ റൂമിന് പുറത്ത് വന്ന് കോളേജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആൺ കുട്ടികളും പെൺകുട്ടികളും ഫെയ്സ് ബുക്ക് ലൈവിൽ വന്നു. ഇതും കോളേജ് അധികൃതരെ ചൊടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ ഇറങ്ങിയതോടെ പെൺകുട്ടികളുടെ അടുത്ത എത്തിയ ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ അദ്ധ്യാപകൻ ഇവരെ മൊബൈലിൽ ഷൂട്ട് ചെയ്തു.

പെൺകുട്ടികളുടെ ദൃശ്യം പകർത്തുന്നത് പെൺകുട്ടികൾ തന്നെ ചോദ്യം ചെയ്തപ്പോൾ നീയൊക്കെ അവന്മാരുടെ കൂട് പോയി കിടക്കെടീ..... എന്ന് ആക്രോശിച്ച അടുത്തുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൊബൈലിൽ മോശമായ രീതിയലാണ് അദ്ധ്യാപകൻ ഷൂട്ട് ചെയ്തതെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകന്റെ നടപടി ശരിയായില്ലെന്ന് അഭിപ്രായം പറഞ്ഞ ചില സഹ അദ്ധ്യാപകർക്കെതിരെയു ഇദ്ദേഹം ആഞ്ഞടുത്തു. പിന്നീട് ജീവനക്കാർ ഉൾപ്പെടെയുള്ളവർ എത്തിയാണ് ഷൈജുവെന്ന അധ്യപകനെ പിന്തിരിപ്പിച്ചത്. അദ്ധ്യാപകന്റെ നടപടി കുട്ടികൾക്കിടിൽ കൂടുതൽ പ്രതിഷേധത്തിന് വഴി വെച്ചു.

എല്ലാ ക്ളാസിൽ നിന്നും പ്രതിഷേധവുമായി കുട്ടികൾ ഇറങ്ങാൻ തുടങ്ങി. ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിലെ കുട്ടികളെപ്രതിഷേധിക്കാൻ വിളിക്കാൻ ചെന്ന ശ്യാം എന്ന വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രാജേഷ് എന്ന അദ്ധ്യാപകൻ തള്ളിയെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. കോളേജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ക്ലാസുകൽ ബഹിഷ്‌കരിച്ച കുട്ടികൾ ഇന്നും ക്ലാസിൽ കയറിയിട്ടില്ല. അദ്ധ്യാപകൻ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നും മൊബൈലിൽ ഷൂട്ട ചെയ്തതും അടക്കമുള്ള കാര്യങ്ങൾ വിവരിച്ച കുട്ടികൾ ഇന്നലെ തന്നെ കാട്ടാക്കട സി ഐ ക്ക് പരാതി നൽകി. പരാതിയിൽ പറയുന്നത് ഇങ്ങനെ

സാർ ,

കോളേജിൽ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അകാരണമായി ഒരു കുട്ടിയെ പുറത്താക്കിയതു തിരുത്തണമെന്നും പറഞ്ഞാണ് ഞങ്ങൾ പത്താം തിയ്യതി പ്രിൻസിപ്പാളിനെ കണ്ടത്. എന്നാൽ ഞങ്ങളെ ആക്ഷേപിച്ചു വിടുകയാണ് ചെയ്തത്. പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞവരിൽ പെൺകുട്ടികളെ മാത്രം ഫിസിക്സ് ഡിപ്പാർട്ടുമെന്റിലെ ഷൈജു സാർ മൊബൈലിൽ ഷൂട്ട് ചെയ്തു. ഇത് ചോദിച്ചപ്പോൾ ഞങ്ങളോടു മോശമായി പെരുമാറി. പ്രതിഷേ സൂചകമായി മറ്റു കുട്ടികളെ കാര്യങ്ങൾ അറിയിക്കാൻ ഹിസ്റ്റിറി വിഭാഗത്തിൽ എത്തിയ സ്റ്റാറ്റിസ്റ്റിക്സിലെ വിദ്യാർത്ഥി ശ്യാമിനെ അവിടെത്തെ രാജേഷ് എന്ന അദ്ധ്യാപകൻ കഴുത്തിന് കുത്തിപ്പിടിച്ചു. എറിഞ്ഞു. ഈ ദൃശ്യം പകർത്തിയ ഫിസിക്സ് വിഭാഗത്തിലെ ജയേഷ് എന്ന വിദ്യാർത്ഥിയെ ഓടിച്ചിട്ട് അടിച്ചു.

പെൺകുട്ടികൾ ഇതിനെതിരെ പ്രതികരിച്ചപ്പോൾകൂടെ പോയി കിടക്കാനാണ് അദ്ധ്യാപകൻ പറഞ്ഞത്. ശാരീരികമായും മാനസികമായും ഞങ്ങൾ വലിയ മനോവിഷമത്തിലാണ് ഞങ്ങൾ. ഞങ്ങൾക്കെതിരെയുള്ള പീഡനത്തിന് അറുതി വരുതത്തണമെന്നു പറഞ്ഞാണ് കുട്ടികൾ പരാതി അവസാനിപ്പിക്കുന്നത്. ഒരു കൂട്ടം വിദ്യാർത്ഥികൾ എന്ന നിലയിലാണ് പരാതി നല്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക പുറമെ മറ്റു ചില വിഷയങ്ങളും കുട്ടികളെ പ്രതികരിക്കാൻപ്രേരിപ്പിച്ചുവെന്നാണ് വിവരം. കോളേജ് കാമ്പസിൽ കുടിവെള്ളം കിട്ടാനില്ലപരാതി പറഞ്ഞു മടുത്തു വെന്ന് കുട്ടികൾ പറയുന്നു.

കാമ്പസിനകത്തെ നായ് ശല്യവും കുട്ടികൾ പ്രശ്നമായി ഉയർത്തി കാണിക്കുന്നു. ഒരു പെൺകുട്ടി അടക്കം രണ്ടു കുട്ടികളെ ഇതിനകം നായ് കടിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരാതി പറയുന്ന കുട്ടികളെ കോളേജിന് പുറത്താക്കുമെന്നതിനാൽ എല്ലാവർക്കും ഇവിടെ പ്രതിഷേധിക്കാൻ പോലു ഭയമാണ്. പൊലീസിൽ നിന്നും നീതി കിട്ടിയില്ലങ്കിൽ മുഖ്യമന്ത്രിയേയും യൂത്ത കമ്മീഷനെയും അടക്കം സമീപിക്കനാണ് കുട്ടികളുടെ തീരുമാനം. കോളേജ് അധികൃതരുടെ പ്രതികാര നടപടി തുടങ്ങിയത് പുതിയ പ്രിൻസിപ്പാൽ വന്നതിന് ശേഷമാണന്ന് കുട്ടികൾ പറയുന്നു.

കഴിഞ്ഞ സെമസ്റ്ററിൽ പ്രതികാര നടപടി എന്നോണം ഹിസ്റ്ററിയിൽ മാത്രം 11 കുട്ടികളെ റോൾ ഔട്ടാക്കിയെന്നും ഇതിനെ ചോദ്്യം ചെയ്യുന്നവരെ കായികമായി ഉപദ്രവിക്കൽ പോലും ഉണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. സി എസ് ഐ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ക്രിസ്ത്യൻ കോളേജ് പ്രവർത്തിക്കുന്നതെങ്കിലും ദൈനം ദിന വിഷയങ്ങലോ അക്കാദമിക ഇടപെടലോ മാനേജ് മെന്റ് നടത്താറില്ലന്നും വിദ്യാർത്ഥികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP