Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐജി ശ്രീജിത്തിനൊപ്പം മോജോ ടിവി റിപ്പോർട്ടർ കവിതയും മല കയറ്റം തുടങ്ങി; 26കാരിയുടെ പോക്ക് റിപ്പോർട്ടിങ്ങിനായി; ഒപ്പമുള്ളത് നൂറോളം വരുന്ന പൊലീസുകാരും കമാണ്ടോകളും; കാനനപതായിലുട നീളം പൊലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; ഹൈദരാബാദിൽ നിന്നുള്ള ലേഖികയ്ക്ക് ശബരിമലയിൽ പുതു ചരിത്രം രചിക്കാനാകുമോ? സുഹാസിനി രാജ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് യുവ മാധ്യമ പ്രവർത്തക; എന്തു വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കാനുറച്ച് കേരളാ പൊലീസ്

ഐജി ശ്രീജിത്തിനൊപ്പം മോജോ ടിവി റിപ്പോർട്ടർ കവിതയും മല കയറ്റം തുടങ്ങി; 26കാരിയുടെ പോക്ക് റിപ്പോർട്ടിങ്ങിനായി; ഒപ്പമുള്ളത് നൂറോളം വരുന്ന പൊലീസുകാരും കമാണ്ടോകളും; കാനനപതായിലുട നീളം പൊലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; ഹൈദരാബാദിൽ നിന്നുള്ള ലേഖികയ്ക്ക് ശബരിമലയിൽ പുതു ചരിത്രം രചിക്കാനാകുമോ? സുഹാസിനി രാജ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് യുവ മാധ്യമ പ്രവർത്തക; എന്തു വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കാനുറച്ച് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയെ സംഘർഷഭരിതമാകാൻ വീണ്ടും സാധ്യത. ഹൈദരാബാദിലെ മോജോ ടിവി അംഗം കവിത മല ചവിട്ടി തുടങ്ങി. ഐജി ശ്രീജിത്തും കവിതയ്‌ക്കൊപ്പമുണ്ട്. ലാത്തിയടക്കമുള്ള എല്ലാ സജ്ജീകരണവുമായാണ് പൊലീസും കവിതയെ അനുഗമിക്കുന്നത്. പ്രതിഷേധമൊന്നും ഇല്ലാതെയാണ് കവിതയുടെ മലകയറ്റം. സന്നിധാനത്ത് കവിത എത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഹൈദരാബാദിൽ നിന്നുള്ള മോജോ ടിവി സംഘത്തിനൊപ്പമാണ് കവിതയുടെ യാത്ര. കനത്ത മഴയാണ് പമ്പയിലും സന്നിധാനത്തും. വലിയൊരു കൂട്ടം പൊലീസിനൊപ്പം നടുക്ക് നിർത്തിയാണ് കവിതയെ കൊണ്ടു പോകുന്നത്. ഇതോടെ ശബരിമലയിലേക്ക് എത്താൻ ശ്രമിക്കുന്ന രണ്ടാമത്തെ മാധ്യമ പ്രവർത്തകയായി മാറുകയാണ് കവിത. സന്നിധാനത്തും പമ്പയിലും ഭക്തർ കുറവാണ്. അതുകൊണ്ട് തന്നെ പ്രശ്‌നമില്ലാതെ കവിത സന്നിധാനത്ത് എത്തുമെന്നാണ് വിലയിരുത്തൽ.

ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്ന് സൂചനകൾ എത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിർദ്ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിൽ പറയുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് കേരളത്തിന് നിർദ്ദേശം അയച്ചതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഏത് യുവതികളെത്തിയാലും ശബരിമലയിലേക്ക് കൊണ്ടു പോകാനാണ് സംസ്ഥാന സർക്കാരിന്റേയും തീരുമാനം. എന്ത് വില കൊടുത്തും കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലാണ് പൊലീസ്.

ഇന്നലെ ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടർ സുഹാസിനി രാജ് മലകയറാൻ എത്തിയിരുന്നു. എന്നാൽ മരക്കൂട്ടത്തെ പ്രതിഷേധത്തെ തുടർന്ന് അവർ തിരിച്ചു പോയി. ഇതിന് ശേഷം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് കാനനപാതയിൽ ഒരുക്കിയത്. ഈ സാഹചര്യത്തിലാണ് കവിത മല കയറാൻ സന്നദ്ധയായി എത്തിയത്. ഹൈദരാബാദിലെ മോജോ ടിവി ചാനലിലെ സഹപ്രവർത്തകരും കവിതയ്‌ക്കൊപ്പമുണ്ട്. തനിക്ക് 26 വയസേയുള്ളൂവെന്നും റിപ്പോർട്ടറായാണ് ശബരിമലയിലേക്ക് പോകാൻ ശ്രമിക്കുന്നതെന്നും കവിത വ്യക്തമാക്കി. എന്തു വന്നാലും സന്നിധാനത്തേക്ക് പ്രവേശിക്കുമെന്നാണ് കവിതയുടെ പക്ഷം. പൊലീസിനെ ഇക്കാര്യം അറിയിച്ചതോടെ സുരക്ഷ ഒരുക്കാമെന്ന് അവരും വ്യക്തമാക്കി. അങ്ങനെയാണ് മലകയറ്റം സാധ്യമാക്കിയത്.

അതിനിടെ സന്നിധാനത്ത് ഭക്തർ കുറവാണ്. പ്രതിഷേധക്കാരേയും പൊലീസ് തുരത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കവിതയ്ക്ക് ശബരിമലയിൽ വലിയ എതിർപ്പില്ലാതെ എത്താനാകുമെന്നാണ് വിലയിരുത്തൽ. പമ്പയിലും സന്നിധാനത്തുമെല്ലാം കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതിനിടെ ശബരിമലയിലേക്ക് എത്താൻ നിരവധി സ്ത്രീകൾ പമ്പയിൽ എത്തുന്നുവെന്ന് സൂചനയുണ്ട്. കോഴിക്കോട്ടെ സൂര്യയും പമ്പയിലെത്തിയെന്നാണ് റിപ്പോർട്ട്. ശബരിമലയിലോ പമ്പയിലോ പ്രതിഷേധക്കാർ ആരുമില്ല. എല്ലാവരേയും പൊലീസ് മാറ്റിയിട്ടുണ്ട്. ഭക്തർ മാത്രമാണ് സന്നിധാനത്തും പമ്പയിലും ഉള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ മലകയറ്റം അനായാസമാകുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ സന്നിധാനത്തേക്ക് അയച്ചിട്ടുണ്ട്. കാനനപാതിയിൽ ഉടനീളം പൊലീസിനെ വിന്യസിക്കും. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റും. അതിന് ശേഷം യുവതികൾക്ക് പാതയൊരുക്കാനാണ് നീക്കം. ഇത് ഭക്തരിൽ എന്ത് വികാരമുണ്ടാക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ തുലാമാസ പൂജകൾക്ക് നട തുറന്ന് മൂന്നാം ദിവസവും സന്നിധാനവും പമ്പയും സംഘർഷഭരിതമാകുമെന്നാണ് സൂചന. ഇനിയും കൂടുതൽ വനിതകൾ പമ്പയിലെത്തിയാൽ അവർക്ക് വേണ്ടിയും സുരക്ഷ തുടരും. പൊലീസിനെ അറിയിച്ച ശേഷമേ യുവതികൾ മലകയറാവൂവെന്ന നിർദ്ദേശം പൊലീസും നൽകിയിട്ടുണ്ട്.

യുവതീപ്രവേശനത്തിനു സുപ്രീംകോടതി നൽകിയ അനുമതിയുടെ പശ്ചാത്തലത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന ശബരിമല പാതയിലൂടെ മലകയറി സന്നിധാനത്ത് എത്താൻ ശ്രമിച്ച സുഹാസിനി രാജ് രാജ്യത്തെ പ്രശസ്ത വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 'ദ് ന്യൂയോർക്ക് ടൈംസി'ന്റെ ഡൽഹിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. 2005 ഡിസംബർ 12 ന് ആജ് തക് ചാനൽ സംപ്രേഷണം ചെയ്ത, എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ 'ഓപ്പറേഷൻ ദുര്യോധന'യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി. യുപിയിലെ ലക്‌നൗ സ്വദേശി. മലകയറാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിനും കയ്യേറ്റശ്രമത്തിനുമൊടുവിൽ അവർ ശ്രമമുപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദൗത്യം ഏറ്റെടുത്ത് കവിത മുമ്പോട്ട് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP