Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഡം ആരെന്ന് സുനി വെളിപ്പെടുത്തിയതോടെ നെടുവീർപ്പിട്ടത് സംശയ നിഴലിലായിരുന്ന ഗായിക റിമി ടോമി; മൈഥിലിക്കും ഇനി ആശ്വസിക്കാം; കാവ്യ പണം നൽകിയെന്നും ഡ്രൈവറായി ലൊക്കേഷനിൽ എത്തിയെന്നും ഉറപ്പായതോടെ അന്വേഷണം കാവ്യയിലേക്കും; നാദിർഷായ്ക്കും അപ്പുണ്ണിക്കും ഒപ്പം നടിയും കേസിൽ പ്രതിയാകും; ദിലീപിന്റെ ഭാര്യയെ അറസ്റ്റ് ചെയ്താലും വിട്ടയച്ചേക്കും

മാഡം ആരെന്ന് സുനി വെളിപ്പെടുത്തിയതോടെ നെടുവീർപ്പിട്ടത് സംശയ നിഴലിലായിരുന്ന ഗായിക റിമി ടോമി; മൈഥിലിക്കും ഇനി ആശ്വസിക്കാം; കാവ്യ പണം നൽകിയെന്നും ഡ്രൈവറായി ലൊക്കേഷനിൽ എത്തിയെന്നും ഉറപ്പായതോടെ അന്വേഷണം കാവ്യയിലേക്കും; നാദിർഷായ്ക്കും അപ്പുണ്ണിക്കും ഒപ്പം നടിയും കേസിൽ പ്രതിയാകും; ദിലീപിന്റെ ഭാര്യയെ അറസ്റ്റ് ചെയ്താലും വിട്ടയച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പൾസർ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. കേസിലെ മാഡം റിമി ടോമിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. കേസിൽ റിമിയെ ചോദ്യം ചെയ്തതോടെ ആരോപണങ്ങൾ പുതിയ തലത്തിലെത്തി. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന റിമിക്ക് എതിരെ സാമ്പത്തിക ആരോപണങ്ങളും വാർത്തയായി. എന്നാൽ തനിക്കെതിരെ മുമ്പ് നടന്ന എൻഫോഴ്സ് മെന്റ് റെയ്ഡിൽ ഇപ്പോൾ ഇങ്ങനെ വാർത്ത കൊടുക്കുന്നത് ശരിയല്ലെന്ന് റിമി പറഞ്ഞു. പക്ഷേ അതൊന്നും പുകമറ മാറ്റാൻ പോന്നതയാരുന്നില്ല. പൾസർ പറയാൻ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായി. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി പാറി നടന്നു. ഒടുവിൽ അവ്യക്തതകൾ മാറുകയാണ്.

ഫെനി ബാലകൃഷ്ണനാണ് മാഡത്തെ ആദ്യം ചർച്ചയാക്കിയത്. പൾസറിന് ജാമ്യം എടുക്കാൻ തന്റെ അടുത്തു വന്നെന്നും അന്ന് ഒരു മാഡത്തെ കുറിച്ച് പ്രതികൾ സൂചന നൽകിയെന്നും ഫെനി അറിയിച്ചത് ദിലീപിനെയായിരുന്നു. പൊലീസ് ആദ്യം ദിലീപിനെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപ് മാഡത്തെ കുറിച്ച് പറഞ്ഞു. ഇതോടെ മാഡത്തെ തേടിയുള്ള യാത്ര തുടങ്ങി. കാക്കനാട്ടെ ലക്ഷ്യയിലെ റെയ്ഡോടെ മാഡം കാവ്യയോ കാവ്യയുടെ അമ്മ ശ്യാമളയോ ആകാമെന്ന പ്രചരണം ശക്തമായി. അതിനിടെയാണ് ട്വിസ്റ്റുമായി റിമി ടോമിയുടെ രംഗ പ്രവേശം. ആക്രമിക്കപ്പെട്ട നടിയുമായി റിമിക്കുള്ള പ്രശ്നങ്ങളും ചർച്ചയായി. സാമ്പത്തിക ഇടപെടലും വാർത്തകളിൽ നിറഞ്ഞതോടെ മാഡം റിമിയാണെന്ന സംശയം ബലപ്പെട്ടു. തുടക്കം മുതൽ തന്നെ നടി മൈഥിലിയും പലപ്പോഴായി വന്നു പോയി. കൊച്ചിയിൽ ഫ്ലാറ്റിലെ റെയ്ഡായിരുന്നു ഇതിന് കാരണം. മൈഥിലിയുടെ ഫ്ലാറ്റിൽ റെയ്ഡ് നടന്നെന്ന വാർത്ത എത്തിയപ്പോൾ തന്നെ പ്രതികരണവുമായി മൈഥിലി എത്തി. തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും പറഞ്ഞു.

അതുകൊണ്ടു തന്നെ പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹവും അവസാനിക്കുകയാണ്. പൊലീസിന് റിമി ടോമിക്കെതിരെയോ മൈഥിലിക്കെതിരെയോ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അന്വേഷണം കാവ്യയിൽ മാത്രമായി ഒതുങ്ങും. കാക്കനാട്ടെ ലക്ഷ്യയുടെ ചുമതല കാവ്യയുടെ അമ്മയ്ക്കായിരുന്നു. അതിനാൽ ശ്യാമള ഇനിയും സംശയ നിഴലിൽ തുടരും. പക്ഷേ പൾസറിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ കാവ്യക്ക് മാത്രം എതിരായിരുന്നു. കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ പറഞ്ഞ 'മാഡം' ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന് മുഖ്യപ്രതി പൾസർ സുനി പറയുമ്പോൾ അതിനപ്പുറത്തേക്ക് ഇനി ചർച്ച നീളില്ല.

മുതിർന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തൽ. മാഡം ആരാണെന്ന ചോദ്യത്തിന് താൻ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലെ എന്നാണ് സുനി ചോദിച്ചത്. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു. ദിലീപിന് പുറമേ കേസിൽ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താൻ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്. പിന്നീട് ഓഗസ്റ്റ് 16ന് മുൻപ് വിഐപി മാഡത്തിന്റെ പേര് പറയുന്നില്ലെങ്കിൽ താൻ പറയുമെന്ന് സുനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കുന്നംകുളം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കാവ്യയാണോ മാഡമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം.

മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസിൽ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പൾസറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയിൽ പൾസർ എത്തിയതിനും തെളിവുണ്ട്. പൾസർ സുനി ദീലീപിനയച്ച 'ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ പ്രധാന തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബിൽ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണിൽനിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂർവം പൊലീസ് ചെയ്ിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയിരുന്നു.

സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സൽ ക്യാമ്പിലും പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്നും ദിലീപ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിയ പ്രോസിക്യൂഷൻ, കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണു ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയതെന്നു കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണിൽനിന്നു നടി കാവ്യാ മാധവന്റെ കടയിലേക്കു വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ഇതും കാവ്യയ്ക്ക് കേസുമായുള്ള ബന്ധത്തിന് തെളിവാണ്. കാവ്യയുടെ ഡ്രൈവറായ സുനിയെ സുനിക്കുട്ടൻ എന്നായിരുന്നു കാവ്യ വിളിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. അതുകൊണ്ട് തന്നെ കേസിൽ കാവ്യയും പ്രതിയാകാൻ സാധ്യത ഏറെയാണ്. എന്നാൽ കേസിൽ കാവ്യയെ അറസ്റ്റ് ചെയ്താലും പൊലീസ് ഉടൻ ജാമ്യത്തിൽ വിടും. ജയിലിലടച്ച് കാവ്യയ്ക്ക് പുതിയൊരു പ്രതിച്ഛായ നൽകാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. കാവ്യ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലും എടുക്കും.

ദിലീപും കാവ്യാ മാധവനും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി പൾസർ സുനി പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം തേവലക്കരയിൽ കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അടൂർ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമയുടെ സെറ്റായിരുന്നു ഇത്. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയൽവാസികളോടും വളരെ നല്ലരീതിയിലാണു സുനിൽ പെരുമാറിയത്. ഷൂട്ടിങ്ങിനിടയിൽ ദിലീപ്, കാവ്യ എന്നിവരുമായും ഇയാൾ വളരെ അടുപ്പത്തോടെ പെരുമാറിയെന്നും പൊലീസിന് വിവരം കിട്ടി.

'സുനിക്കുട്ടൻ' എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടർന്നു തേവലക്കരയിലെത്തി തെളിവുകൾ ശേഖരിച്ചു. കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിൽ ഏൽപ്പിച്ചതായി സുനി മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ജയിലിൽനിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP