Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാർത്ഥി സംഘടനാ കാലത്ത് ആറ്റിനക്കരെ ഹൈസ്‌കൂളിലേക്ക് മെമ്പർഷിപ്പുമായി പോയതും ക്യാമ്പുകളിലേക്ക് അവിടുത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി യാത്ര ചെയ്തതും കടത്തുവള്ളത്തിൽ; അക്കരെയുമിക്കരെയുമുള്ള എംഎൽഎമാർ നിയമസഭയിലെ പിറകിലെ വരിയിലെ ഒരേ ബഞ്ചുകാരായി; ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള എംഎൽഎയുടെ തൊട്ടരികിൽ; എൺപതുകളിൽ മനസ്സിൽ കയറിക്കൂടിയ മോഹമായ കീഴാറൂർ കടവ് പാലം ഒടുവിൽ സംഭവിച്ചു: കാട്ടക്കട എംഎൽഎ ഐബി സതീഷ് പാലത്തിന്റെ കഥ പറയുമ്പോൾ

വിദ്യാർത്ഥി സംഘടനാ കാലത്ത് ആറ്റിനക്കരെ ഹൈസ്‌കൂളിലേക്ക് മെമ്പർഷിപ്പുമായി പോയതും ക്യാമ്പുകളിലേക്ക് അവിടുത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി യാത്ര ചെയ്തതും കടത്തുവള്ളത്തിൽ; അക്കരെയുമിക്കരെയുമുള്ള എംഎൽഎമാർ നിയമസഭയിലെ പിറകിലെ വരിയിലെ ഒരേ ബഞ്ചുകാരായി; ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള എംഎൽഎയുടെ തൊട്ടരികിൽ; എൺപതുകളിൽ മനസ്സിൽ കയറിക്കൂടിയ മോഹമായ കീഴാറൂർ കടവ് പാലം ഒടുവിൽ സംഭവിച്ചു: കാട്ടക്കട എംഎൽഎ ഐബി സതീഷ് പാലത്തിന്റെ കഥ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൺപതുകളിൽ മനസ്സിൽ കയറിക്കൂടിയ മോഹത്തിന് സാഫല്യമാകുമ്പോൾ അതിന്റെ മുന്നിൽ നിൽക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് കാട്ടക്കട എംഎൽഎ ഐ ബി സതീഷ്. എന്റെ നാടാകെയൊഴുകി വന്നു... കീഴാറൂർ കടവ് പാലം ഒടുവിൽ സംഭവിച്ചു.... എത്രമാത്രം പറയാതിരിക്കാൻ ശ്രമിച്ചാലും ശ്രമിച്ചാലും മറക്കാനാവാത്ത ഓർമ്മകളുണ്ട്... ഇക്കരെ പാലത്തിനടുത്താണ് വീട്.. വായിച്ചു തുടങ്ങിയ സരസ്വതി വിലാസം വായനശാലയും വിളിപ്പാടരുകിലാണ്... ഇക്കരെ കാട്ടാക്കട.-ഇങ്ങനെ പാലത്തോടുള്ള വൈകാരിക അടുപ്പം എംഎൽഎ വിശദീകരിക്കുമ്പോൾ അത് വികസനത്തിലെ മെല്ല പോക്കിന് കൂടി തെളിവാകുന്നു. 2013ൽ എംഎൽഎയായിരുന്ന ജി കാർത്തികേയൻ നേടിയെടുത്ത ഭരണാനുമതി യാഥാർത്ഥ്യത്തിലാകാൻ വേണ്ടി വന്നത് ആറു കൊല്ലം. പലരും തട്ടിക്കളിച്ചു. ഇതിന്റെ കഥ കൂടിയാണ് ഐബി സതീഷിന്റെ കുറിപ്പ്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് ആറ്റിനക്കരെ കീഴാറൂർ ഹൈസ്‌കൂളിലേക്ക് മെമ്പർഷിപ്പുമായി പോയതും .... പഠന ക്യാമ്പുകളിലേക്ക് അവിടുത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി യാത്ര ചെയ്തതും കടത്തുവള്ളത്തിൽ കയറിയായിരുന്നു..
ആ യാത്രകളിലൊക്കെ കൂട്ടുണ്ടായിരുന്ന പ്രശാന്ത് ഇപ്പോൾ ഡപ്യൂട്ടേഷനിൽ എം എൽ എ ഓഫീസിലെ ചുമതലകളിലുണ്ട്... കേരള പിറവിക്കും മുമ്പുള്ള തലമുറകളുടെ അഭിലാഷമായിരുന്നു... അക്കരെ പെരുങ്കടവിളയിലേക്കും.. .. അമരവിളയിലേക്കും പാറശാലയിലേക്കുമൊക്കെയുള്ള ദൂരം കുറയുന്ന യാത്രാ വഴി... പാലം. ആര്യനാട് മണ്ഡലത്തിലെ തെരെഞ്ഞടുപ്പ് യോഗങ്ങളിലെല്ലാം കീഴാറൂർ പാലം ചർച്ചയായിരുന്നു...
80 കൾ മുതലുള്ള ഓർമ്മകളാണത്...-എംഎൽഎ കുറിക്കുന്നു.

രണ്ടായിരങ്ങൾ ആരംഭിക്കുമ്പോൾ ഇവിടം കൂടി ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്തംഗമായിരിക്കുന്ന കാലം. യശ: ശരീരനായ ശ്രീജി കാർത്തികേയൻ ആര്യനാട് മണ്ഡലം എം എൽ എ.. .. കീഴാറൂർ പാലത്തിന് അനുമതിയായി... ടെണ്ടർ നടപടികൾ കഴിയുന്നു.. പാലം പണിയിൽ പ്രഗത്ഭനായ കായംകുളത്തുകാരനായ കരാറുകാരൻ തെരെഞ്ഞടുക്കപ്പെട്ടു.. പക്ഷെ പണി ആരംഭിച്ചില്ല...-ഇങ്ങനെ തുടരുന്നു കുറിപ്പ്.

കാട്ടക്കട എംഎൽഎ ഐബി സതീഷിന്റെ കുറിപ്പ്

എന്റെ നാടാകെയൊഴുകി വന്നു...
കീഴാറൂർ കടവ് പാലം ഒടുവിൽ സംഭവിച്ചു.... എത്രമാത്രം പറയാതിരിക്കാൻ ശ്രമിച്ചാലും ശ്രമിച്ചാലും മറക്കാനാവാത്ത ഓർമ്മകളുണ്ട്...
ഇക്കരെ പാലത്തിനടുത്താണ് വീട്..
വായിച്ചു തുടങ്ങിയ സരസ്വതി വിലാസം വായനശാലയും വിളിപ്പാടരുകിലാണ്...
ഇക്കരെ കാട്ടാക്കട.
ഇപ്പോഴത്തെ കാട്ടാക്കട മണ്ഡലം
അക്കരെ ആര്യങ്കോട്...
ഇപ്പോൾ പാറശാല മണ്ഡലം.
മുമ്പ് ആര്യനാട് നേമം മണ്ഡലങ്ങളുടെ അതിർത്തിയായിരുന്നു...
തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളും ഈ പാലം കടക്കുന്നു...
വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് ആറ്റിനക്കരെ കീഴാറൂർ ഹൈസ്‌കൂളിലേക്ക് മെമ്പർഷിപ്പുമായി പോയതും ....
പഠന ക്യാമ്പുകളിലേക്ക് അവിടുത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി യാത്ര ചെയ്തതും കടത്തുവള്ളത്തിൽ കയറിയായിരുന്നു..
ആ യാത്രകളിലൊക്കെ കൂട്ടുണ്ടായിരുന്ന പ്രശാന്ത് ഇപ്പോൾ ഡപ്യൂട്ടേഷനിൽ എം എൽ എ ഓഫീസിലെ ചുമതലകളിലുണ്ട്...

കേരള പിറവിക്കും മുമ്പുള്ള തലമുറകളുടെ അഭിലാഷമായിരുന്നു... അക്കരെ പെരുങ്കടവിളയിലേക്കും.. .. അമരവിളയിലേക്കും പാറശാലയിലേക്കുമൊക്കെയുള്ള ദൂരം കുറയുന്ന യാത്രാ വഴി...
പാലം.
ആര്യനാട് മണ്ഡലത്തിലെ തെരെഞ്ഞടുപ്പ് യോഗങ്ങളിലെല്ലാം കീഴാറൂർ പാലം ചർച്ചയായിരുന്നു...
80 കൾ മുതലുള്ള ഓർമ്മകളാണത്... രണ്ടായിരങ്ങൾ ആരംഭിക്കുമ്പോൾ ഇവിടം കൂടി ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്തംഗമായിരിക്കുന്ന കാലം.
യശ: ശരീരനായ ശ്രീജി കാർത്തികേയൻ ആര്യനാട് മണ്ഡലം എം എൽ എ.. .. കീഴാറൂർ പാലത്തിന് അനുമതിയായി... ടെണ്ടർ നടപടികൾ കഴിയുന്നു.. പാലം പണിയിൽ പ്രഗത്ഭനായ കായംകുളത്തുകാരനായ കരാറുകാരൻ തെരെഞ്ഞടുക്കപ്പെട്ടു.. പക്ഷെ പണി ആരംഭിച്ചില്ല...

നിശബ്ദമായ ഒരു പതിറ്റാണ്ടിനുശേഷം 2013ൽ 12.75 ലക്ഷം രൂപയുടെ ഭരണാനുമതി 2014ൽ സാങ്കേതികാനുമതി..19. 32 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളോടെ മൊത്തം 57.90 മീറ്റർ നീളവും 7.50 മീറ്റർ വീതിയുള്ള സഞ്ചാരപാതയും ഇരുവശങ്ങളിലായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉൾപ്പെടെ 11.05 മീറ്റർ വീതിയുള്ള പാലം.. ഇരുകരകളിലുമായി 2.46 കി മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ്...
കാട്ടാക്കട മണ്ഡലമായപ്പോൾ ജനപ്രതിനിധിയായ ശ്രീ എൻ ശക്തനും പാറശാലയിലെ ജനപ്രതിനിധിയായിരുന്ന ശ്രീ എ ടി ജോർജും പാലത്തിന് വേണ്ടി ഇടപെട്ടു.
2015ൽ ശിലാസ്ഥാപനം നടക്കുമ്പോൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ കരാറുകാരായി.. അവർ ഉപകരാർ നൽകി.18 മാസം കൊണ്ട് പണി പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ്... അക്കരെയുമിക്കരെയും ഇടതുപക്ഷ എംഎൽഎമാർ:..
നിയമസഭയിലെ പിറകിലെ വരിയിലെ ഒരേ ബഞ്ചുകാരായി.. ബഹു: മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള എംഎൽഎ യുടെ തൊട്ടരികിൽ
ഞങ്ങളുടെ ആദ്യ വർത്തമാനങ്ങൾ തന്നെ കീഴാറൂർ പാലത്തെ കുറിച്ചായിരുന്നു..
ആദ്യം സ്ഥലത്തെത്തുമ്പോൾ ഒരു സ്പാനിൽ അവസാനിച്ച നിർമ്മാണ പ്രവർത്തനം..
പ്രവർത്തി മുന്നോട്ട് കൊണ്ടുപോകാനാകാതെ കരാറുകാരൻ..
ജനങ്ങളുടെ, എന്റെ നാട്ടുകാരുടെ ആഗ്രഹങ്ങൾ.... ഒരു പാടുണ്ട് പറയാൻ..
ബഹു: മന്ത്രിയുടെ ചേമ്പറിൽ, കീഴാറൂർ പാലത്തിനരികിൽ, എം എൽ എ ഹോസ്റ്റലിൽ നടന്ന എത്രയെത്ര യോഗങ്ങർ..
കരാറുകാരനെ പണി പൂർത്തിയാക്കുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകൾ....ക്ഷോഭവും സങ്കടവുമൊക്കെ വന്നു നിറഞ്ഞ മൂഹൂർത്തങ്ങൾ.. ഒടുവിൽ അസാധാരണ വേഗത്തിലാണ് ഉപകരാറുകാരനെ ഒഴിവാക്കി SERMS എന്ന കമ്പനി ശ്രീ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പണി ആരംഭിച്ചത്..
നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കുമ്പോൾ നാടിനെ നടുക്കിയ പ്രളയം... പിന്നെയുമുണ്ടായി സാങ്കേതിക തടസങ്ങൾ....

നവ മാധ്യമത്തിൽ കുറ്റപ്പെടുത്തലുകളുണ്ട്... പരിഹാസമുണ്ട്.
പിതൃത്വമേറ്റെടുക്കുന്നുവെന്ന നിരീക്ഷണമുണ്ട്.. ഓരോരുത്തവർ അവരവരുടെ നിലപാടും നിലവാരവുമനുസരിച്ച്...
ജനാധിപത്യം തുടർച്ചയാണ്..
ജനപ്രതിനിധികൾക്ക് തുടർച്ചയുണ്ടാകണമെന്നില്ല.. ഓരോരുത്തരും അവരവരുടെ ചുമതലകൾ നിർവഹിക്കും..
കേരള പിറവി മുതലുള്ള ജനാഭിലാഷം സാക്ഷാത്കരിക്കപ്പെടുമ്പോൾ പാറശാലയിലും ഇങ്ങ് കാട്ടാക്കടയിലും ഞങ്ങൾ ജനപ്രതിനിധികൾ... 'പുതിയ കാലം പുതിയ നിർമ്മാണം' എന്ന കാഴ്ചപ്പാട്ടുമായി സ:പിണറായി സർക്കാരിലെ വിട്ടുവീഴ്ചയില്ലാത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി.. സ: ജി സുധാകരൻ....
ഞങ്ങളൊരവാകാശ വാദവും ഉന്നയിക്കുന്നില്ല... ജനങ്ങൾ കാണും.
അറിയും.
വിലയിരുത്തും.
ഇന്നലത്തെ യോഗത്തിലും കീഴാറൂർ കടമ്പാലത്തിനായി ചെറിയ ശ്രമം നടത്തിയവരെയും ഓർത്തുകൊണ്ട് തന്നെയാണ് ഞങ്ങൾ സംസാരിച്ചത്.....
നാട്ടുകാരനായി..
ജനപ്രതിനിധിയായി...
ആത്മസംതൃപ്തിയോടെ നിറഞ്ഞ സന്തോഷത്തോടെ
2019 ഡിസംബർ 12 ലെ സായാഹ്നത്തിന്റെ ഓർമ്മകളുമായി....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP