Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിപക്ഷത്തിരുന്നപ്പോൾ പിൻവാതിൽ നിയമനത്തിനെതിരെ ശബ്ദമുയർത്തി; അധികാരത്തിലെത്തിയപ്പോൾ മിണ്ടാട്ടവുമില്ല; കെൽട്രോണിൽ ജോലിക്ക് പരീക്ഷ എഴുതി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് കൊല്ലം

പ്രതിപക്ഷത്തിരുന്നപ്പോൾ പിൻവാതിൽ നിയമനത്തിനെതിരെ ശബ്ദമുയർത്തി; അധികാരത്തിലെത്തിയപ്പോൾ മിണ്ടാട്ടവുമില്ല; കെൽട്രോണിൽ ജോലിക്ക് പരീക്ഷ എഴുതി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് കൊല്ലം

അരുൺ ജയകുമാർ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോണിലേക്ക് പിൻവാതിൽ നിയമനത്തിന് ഗൂഡ നീക്കമെന്ന ആരോപണം സജീവമാകുന്നു. പരീക്ഷ നടത്തിയിട്ടും ആളെ നിയമിക്കാത്തെ ഇതിനാണെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കലാത്ത് താൽകാലിക നിയമനങ്ങൾക്ക് എതിരെ ശബ്ദമുയർത്തയ ഇടതുപക്ഷവും അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റിയെന്നാണ് സൂചന. സിപിഐ(എം) നേതൃത്വവും സ്വന്തക്കാരെ തിരുകി കയറ്റാനായി കള്ളകളി നടത്തുന്നതായാണ് ആരോപണം.

കെൽട്രോണിൽ 22 വർഷങ്ങൾക്ക് ശേഷമാണ് 2014ൽ സ്ഥിരനിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. 172 സ്ഥിര ഒഴിവുകളാണ് ഉണ്ടായിരുന്നത്. വിവിധ തസ്ഥികകളിലേക്കായി 500 രൂപ പരീക്ഷാ ഫീസായി വാങ്ങിയ ശേഷമാണ് പരീക്ഷ നടത്തിയത്. സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് പ്രവേശന പരീക്ഷ നടത്തി വർഷം രണ്ട് കഴിഞ്ഞിട്ടും ഇനിയും പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഐടിഐ, ഡിപ്ലോമ, ബി.ടെക്, ബിരുദം, എംബിഎ എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കാണ് പരീക്ഷ എഴുതാൻ അനുമതിയുണ്ടായിരുന്നത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിലും പരീക്ഷ എഴുതിയ ചിലരെ സ്‌കിൽ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോൾ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം നൽകുന്ന വിശദീകരണമാകട്ടെ ഒഴിവുകളില്ലെന്നാണ് .

കെൽട്രോൺ അധികൃതർ നൽകുന്ന വിശദീകരണം സർക്കാർ അനുമതി നൽകാത്തതിനാലാണ് സ്‌കിൽ ടെസ്റ്റ് നടത്താതത് എന്നാണ്. മുൻ സർക്കാറിന്റെ കാലത്ത് അഴിമതി നടത്തുവാനും കാശ് വാങ്ങി നിയമനം നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തസ്തികകളിൽ ഒഴിവ് സൃഷ്ടിച്ചത് എന്നുമാണ് വ്യവസായ വകുപ്പ് നൽകുന്ന വിശദീകരണം. 2016 ഫെബ്രുവരിയിൽ സ്‌കിൽ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്‌കിൽ ടെസ്റ്റ് മാറ്റിവച്ചതായും അറിയിപ്പാണ് ഉദ്യോഗാർഥികൾക്ക് നൽകിയത്. പിന്നീട് പുതിയ സർക്കാർ അധികാരമേറ്റ ശേഷവും സ്‌കിൽ ടെസ്റ്റിന് തീയതി തീരുമാനിച്ച ശേഷം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു.

ദീർഘകാലമായി നടത്താത്ത ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് കെൽട്രോൺ എംപ്‌ളോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാതല തെരഞ്ഞെടുപ്പ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർ കൺവൻഷനിൽ പങ്കെടുത്തിരുന്നു. കരാർജീവനക്കാർക്ക് മാനദണ്ഡമനുസരിച്ച് സ്ഥിരനിയമനം നൽകണമെന്നും ഉൽപ്പാദനം ശക്തിപ്പെടുത്തി കെൽട്രോണിനെ പുരോഗതിയിലെത്തിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇ.പി ജയരാജൻ വ്യവസായ മന്ത്രിയാവുകയും കെൽട്രോൺ സന്ദർശിക്കുകയും ചെയ്തപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതി മന്ത്രിയോട് പറഞ്ഞിരുന്നു.

എന്നാൽ ഒരു മാസത്തിനകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും ഒന്നും ശരിയായില്ല. കാലോചിതമായ പരിഷ്‌കരണങ്ങളിലൂടെ കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്നും കെൽട്രോണിന്റെ സാധ്യതകളെ കുറിച്ച് വിശദമായി പഠനം നടത്തുമെന്നും രണ്ട് മാസം മുൻപ് വെള്ളയമ്പലത്തെ കെൽട്രോൺ സന്ദർശിച്ചപ്പോൾ മന്ത്രി പറഞ്ഞിരുന്നു. മന്ത്രിക്ക് താൽപര്യമുള്ള പാർട്ടിക്കാരെ നിയമിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉദ്യോഗാർഥികൾക്കുണ്ട്.

കാരണം പരീക്ഷ നടത്തി സ്‌കിൽ ടെസ്റ്റിന് രണ്ട് തവണ ക്ഷണിച്ച ശേഷം മാറ്റിവച്ചതായി അറിയിക്കുകയാണ്.അതിനു ശേഷം ഇതുവരെ സെശഹഹേേ ലെ നടത്തിയിട്ടില്ല . കെൽട്രോണിൽ അന്വേഷിക്കുമ്പോൾ ഗവൺമെന്റ് അനുമതി നൽകുന്നില്ല എന്ന മറുപടിയാണ് കിട്ടുന്നത്, ഇത് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയ്ക്ക് എതിരായി നിൽക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. കെൽട്രോണിലെ ഒഴിവുകൾ നികത്തുമെന്ന് മന്ത്രി നടത്തിയ പ്രഖ്യാപനവും ഇപ്പോൾ പാഴ്‌വാക്കായിരിക്കുകയാണ്.

ഇതേ പരീക്ഷയ്ക്ക് തന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അപേക്ഷ ക്ഷണിച്ചിരുന്നു.അവരിൽ നിന്നുംപരീക്ഷാ ഫീസ് വാങ്ങിയിരുന്നില്ല. കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപാനത്തിലെ സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്നതിനു വേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റെജിസ്ടർ ചെയ്തിട്ടുണ്ടള ജോലി പരിചയമുള്ളവർ ലേബർ ഓഫീസറിൽ നിന്നും അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കേറ്റ് വാങ്ങി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ സമീപ്പിക്കുക എന്ന പത്രവാർത്തയും നൽകിയിരുന്നു.

അങ്ങനെ വന്നവരെയും പരീക്ഷ എഴുതിച്ചിരുന്നു. സജി ബഷീറിനെ മാനേജിങ്ങ് ഡയറക്ടറാക്കി അവിടെയുള്ള കരാർ ജീവനക്കാർക്ക് സ്ഥിര നിയമനം നൽകാൻ ശ്രമം നടത്തിയെങ്കിലും സജി ബഷിർ വിജിലൻസ് റെയ്ഡിൽ പെട്ടതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP