Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമത്തെ എതിർക്കുന്നവർക്കൊപ്പം നിൽക്കുകയും രഹസ്യമായി പിൻവാതിലിലൂടെ അവരെ തളർത്തുകയും ചെയ്യുന്ന പിണറായി വിജയൻ! കെമാൽ പാഷ വർഗീയശക്തികളുടെ മെഗാഫോണല്ല; അമിത് ഷായുടെ വാക്കുകൾക്കു മുഖ്യമന്ത്രി എന്തിനാണു വില കൽപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്; വിവാദത്തിൽ സിപിഎം പ്രതികരണം കരുതലോടെ മാത്രം; കെമാൽപാഷയുടെ വിമർശനം കൊള്ളുന്നത് മുഖ്യമന്ത്രിക്ക് തന്നെ; സിഎഎയിൽ ഇടത് കള്ളത്തരം ചർച്ചയാക്കാൻ ഉറച്ച് കോൺഗ്രസ്

പൗരത്വ നിയമത്തെ എതിർക്കുന്നവർക്കൊപ്പം നിൽക്കുകയും രഹസ്യമായി പിൻവാതിലിലൂടെ അവരെ തളർത്തുകയും ചെയ്യുന്ന പിണറായി വിജയൻ! കെമാൽ പാഷ വർഗീയശക്തികളുടെ മെഗാഫോണല്ല; അമിത് ഷായുടെ വാക്കുകൾക്കു മുഖ്യമന്ത്രി എന്തിനാണു വില കൽപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്; വിവാദത്തിൽ സിപിഎം പ്രതികരണം കരുതലോടെ മാത്രം; കെമാൽപാഷയുടെ വിമർശനം കൊള്ളുന്നത് മുഖ്യമന്ത്രിക്ക് തന്നെ; സിഎഎയിൽ ഇടത് കള്ളത്തരം ചർച്ചയാക്കാൻ ഉറച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പൗരത്വ നിയമത്തെ എതിർക്കുന്നവർക്കൊപ്പം നിൽക്കുകയും രഹസ്യമായി പിൻവാതിലിലൂടെ അവരെ തളർത്തുകയുമാണു സംസ്ഥാന സർക്കാരിന്റെ നടപടികളെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ തിരിച്ചടി കൊള്ളുന്നത് ഇടതു പക്ഷത്തിന് തന്നെ. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി തന്നെ ചേർത്തു പറയുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പാപ്പരത്തമാണു വ്യക്തമാകുന്നതെന്നും കെമാൽപാഷ പറയുന്നു.

വിവരശേഖരണത്തിനുള്ള ചോദ്യാവലിയിലെ വിവാദമായ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ പ്രശ്‌നമാണ്. ആ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ജനങ്ങൾ ബാധ്യസ്ഥരല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടായില്ല. ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെങ്കിൽ അവർക്കെതിരെ കേന്ദ്ര സർക്കാരിനു നടപടി സ്വീകരിക്കാം. കാരണം, ഇതു പാർലമെന്റ് പാസാക്കിയ നിയമമാണ്. ആ ചോദ്യങ്ങളില്ലാത്ത ചോദ്യാവലി നൽകുകയാണു വേണ്ടതെന്നും കെമാൽ പാഷ പറയുന്നു. അതായത് കേന്ദ്ര സർക്കാരിനൊപ്പമാണ് പിണറായി എന്ന വാദമാണ് മുൻ ജസ്റ്റീസ് പറഞ്ഞു വയ്ക്കുന്നത്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഉറച്ചു നിൽക്കുമെന്നും ഹൈക്കോടതി മുൻ ജഡ്ജി പറഞ്ഞു. അതേ സമയം, സമരങ്ങൾ അക്രമങ്ങളിലേക്കു നീങ്ങുന്നതിനോടു യോജിക്കുന്നില്ല. വാളയാർ പെൺകുട്ടികളുടെ പ്രശ്‌നത്തിലുൾപ്പെടെ ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനങ്ങളാവാം ഇത്തരം പ്രസ്താവന നടത്താനുള്ള മുഖ്യമന്ത്രിയുടെ ചേതോവികാരമെന്നും. കെമാൽപാഷ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു സിപിഎം. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള നല്ലൊരവസരമായി അതിനെ കണ്ടു. ഈ സാഹചര്യത്തിലാണ് കെമാൽ പാഷയുടെ വാക്കുകളുയർത്തി സിപിഎമ്മിനെ തുറന്നു കാട്ടാനുള്ള യുഡിഎഫ് ശ്രമം.

കെമാൽപാഷയെ അനുകൂലിച്ച് യുഡിഎഫും രംഗത്തു വന്നു. എൻപിആറും എൻആർസിയും യോജിപ്പിച്ചാണു കേന്ദ്ര സർക്കാരിന്റെ സെൻസസ് നടപടികൾ. സംസ്ഥാനവും അതേ മാതൃക തുടരുന്നതു പ്രതിഷേധാർഹമാണ്. എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറയുമ്പോഴും ആദ്യം പുറത്തിറക്കിയ ഉത്തരവു പിൻവലിച്ചിട്ടില്ല. ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം പ്രതിഷേധാർഹമാണ്. കെമാൽ പാഷ വർഗീയശക്തികളുടെ മെഗാഫോണല്ല. അമിത് ഷായുടെ വാക്കുകൾക്കു മുഖ്യമന്ത്രി എന്തിനാണു വില കൽപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി സ്വീകരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാടാണെന്നും പൊലീസിനെതിരെ താൻ വിമർശനം നടത്തുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിച്ചതെന്നും ജസ്റ്റിസ് കെമാൽ പാഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.പൊലീസിനെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രിക്ക് കൊള്ളും.അതിൽ ഞാൻ കുറ്റം പറയുന്നില്ല. കാരണം പൊലീസ് ആഭ്യന്തര വകുപ്പിന് കീഴിലാണ്. പക്ഷേ പൊലീസിൽ അദ്ദേഹത്തിന് നിയന്ത്രണമുള്ളതായി തനിക്ക് തോന്നുന്നില്ല.പൊലീസിൽ ഒന്നുകിൽ അദ്ദേഹത്തിന് നിയന്ത്രണമില്ല. അല്ലെങ്കിൽ നിയന്ത്രണമണ്ടായിട്ടും ഇല്ലായെന്ന് നടിക്കുന്നുവെന്നും കെമാൽപാഷ ചോദിച്ചിരുന്നു.

ഈ രീതിയിലാണ് തനിക്ക് മനസിലാകുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.ഈ സാഹചര്യത്തിൽ താൻ നടത്തുന്ന വിമർശനങ്ങൾ അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കാം. തനിക്ക് ഒരു അജണ്ടയും ഉള്ള വ്യക്തിയല്ല. താൻ ജമാത്തെ ഇസ് ലാമിയെയോ എസ്ഡിപി ഐയെയോ ഒന്നും പ്രതിനിധീകരിക്കുന്ന വ്യക്തിയല്ല.അത് അദ്ദേഹം തിരിച്ചറിയുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.

ഒരു മുൻ ന്യായാധിപകൻ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP