Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതെന്താ കോഴി കോർപ്പറേഷൻ ആണോ? പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞ് സുധാകരൻ മന്ത്രിയുടെ ബഹിഷ്‌കരണം; കെപ്കൊ ചെയർപേഴ്സണുമായി ഉടക്കി മന്ത്രി സുധാകരൻ ഉദ്ഘാടനം ഉപേക്ഷിച്ചു വേദി വിട്ടത് ചർച്ചയാക്കാൻ സിപിഐ; മന്ത്രിക്കെതിരെ പരാതിയുമായി ചെയർപേഴ്സൺ ചിഞ്ചുറാണി

ഇതെന്താ കോഴി കോർപ്പറേഷൻ ആണോ? പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞ് സുധാകരൻ മന്ത്രിയുടെ ബഹിഷ്‌കരണം; കെപ്കൊ ചെയർപേഴ്സണുമായി ഉടക്കി മന്ത്രി സുധാകരൻ ഉദ്ഘാടനം ഉപേക്ഷിച്ചു വേദി വിട്ടത് ചർച്ചയാക്കാൻ സിപിഐ; മന്ത്രിക്കെതിരെ പരാതിയുമായി ചെയർപേഴ്സൺ ചിഞ്ചുറാണി

ആലപ്പുഴ : അധ്യക്ഷ പദവിയെ ചൊല്ലി പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പോൾട്രി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ചിഞ്ചുറാണിയും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം. അധ്യക്ഷ കസേര വിട്ടുനൽകാത്തിൽ പ്രതിഷേധിച്ച് മന്ത്രി ഉദ്ഘാടനം ഉപേക്ഷിച്ച് വണ്ടിവിട്ടു. തന്നെ പൊതുവേദിയിൽ മന്ത്രി ആക്ഷേപിച്ചതായി പരാതിയുമായി ചെയർപേഴ്സൺ ചിഞ്ചുറാണി രംഗത്തുവന്നത് വിവാദത്തിന് വഴിമരുന്നിട്ടു.

സിപിഐക്കാരിയായ കെപ്ക്കോ ചെയർപേഴ്സൺ പഞ്ചായത്ത് പ്രസിഡന്റിനെ മറികടന്ന് അധ്യക്ഷയായതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കേരളാ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള കെപ്കൊ നടപ്പാക്കുന്ന കോഴി വിതരണ പദ്ധതി ഉദ്ത്ഘാടനത്തിനെത്തിയതാണ് മന്ത്രി. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‌കൂളിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 10 ഓടെ ഉദ്ഘാടവേദിയിലെത്തിയ മന്ത്രി ചെയർപേഴ്സൺ ചിഞ്ചു റാണിയോട് പദ്ധതിയുടെ വിശാദാംശങ്ങളടങ്ങിയ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിലെ അശരണരായ വിധവകൾക്ക് 10 കിലോ കോഴി തീറ്റയും 10 കോഴിയും എന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടക്കേണ്ടിയിരുന്നത്.

റിപ്പോർട്ട് നൽകാതെ ചെയർപേഴ്സൺ കാട്ടിയ നിസംഗതയെ ചോദ്യം ചെയ്ത മന്ത്രി അവരുടെ അധ്യക്ഷ പദവിയെ ചോദ്യം ചെയ്തു. ചട്ടപ്രകാരം പഞ്ചായത്ത് പ്രസിഡന്റാണ് അധ്യക്ഷനാകേണ്ടതെന്ന് മന്ത്രി അറിയിച്ചിട്ടും ചെയർപേഴ്സൺ കസേര ഒഴിഞ്ഞുക്കൊടുക്കാൻ തയ്യാറായില്ല. വേദിയിലുണ്ടായിരുന്ന പ്രസിഡന്റ് വേണു ലാലിനെ സ്വാഗതം പറയാൻ അയച്ചശേഷമാണ് ചെയർപേഴ്സൺ അധ്യക്ഷയായത്. ഇതോടെ മന്ത്രി വേദിയിൽനിന്നും ഇറങ്ങി പോയി. അതേസമയം ചെയർപേഴ്‌സൻ ജെ ചിഞ്ചുറാണിയോട് മന്ത്രി സുധാകരൻ പൊതുവേദിയിൽ കയർത്തതിനെ ചോദ്യം ചെയ്ത് പാർട്ടി മുഖപത്രമായ ജനയുഗം രംഗത്തെത്തി.

കെപ്‌കോ ചെയർപേഴ്‌സണിന് പകരം പഞ്ചായത്ത് പ്രസിഡന്റിനെ അദ്ധ്യക്ഷനാക്കിയില്ലെങ്കിൽ ചടങ്ങിൽ പങ്കെടുക്കില്ലായെന്ന് ജി സുധാകരൻ പറഞ്ഞതായി ചിഞ്ചുറാണി പറയുന്നു. കെപ്‌കോ ചെയർപേഴ്‌സൺ എന്നത് ഒരു ഉദ്യോഗസ്ഥയായതിനാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കാൻ ആവില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പരിപാടിയുടെ സംഘാടകർ പൗൾട്രി വികസന കോർപ്പറേഷൻ ആണെന്നും ചെയർപേഴ്‌സൺ ആയ താൻ ഉദ്യോഗസ്ഥയല്ലെന്നും ചിഞ്ചുറാണി അറിയിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല. ഇതെന്താ കോഴി കോർപ്പറേഷൻ ആണോയെന്നും മന്ത്രി ആക്ഷേപിച്ചതായി ചിഞ്ചു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

പഞ്ചായത്ത് നടത്തുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വേണം അധ്യക്ഷനാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും മന്ത്രിയും എം എൽ എയും ഇല്ലെങ്കിൽ അധ്യക്ഷത വഹിക്കുന്നത് കെപ്‌കോ ചെയർപേഴ്‌സൺ ആയിരുന്നു. അമ്പലപ്പുഴയിൽ മന്ത്രി ഉദ്ഘാടകനായതിനാലാണ് കെപ്‌കോ ചെയർപേഴ്‌സനെ അധ്യക്ഷയാക്കിയത്. കൂടാതെ ചടങ്ങിന് സ്വാഗതം ആശംസിച്ചത് പഞ്ചായത്ത് പ്രസിഡന്റുമാണ്. ഇതിന്റെ നോട്ടീസ് തയ്യാറാക്കിയത് അമ്പലപ്പുഴ തെക്ക് പഞ്ചായത്താണ്. പൊതുവേദിയിൽ മന്ത്രി കയർത്തതിനെതിരെ മുഖ്യമന്ത്രി പിണറായിവിജയനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിനും പരാതി നൽകുമെന്ന് ചിഞ്ചുറാണി പറഞ്ഞു.

ചടങ്ങ് ബഹിഷ്‌ക്കരിച്ച് മന്ത്രി പിന്നീട് ഗുണഭോക്താക്കളുടെ നിർബന്ധത്തെ തുടർന്ന് ഉദ്ഘാടനം ചെയ്ത ശേഷമാണ് മടങ്ങിയത്. ചടങ്ങിൽ പ്രൊട്ടോക്കോൾ സംബന്ധിച്ച് മന്ത്രി ജി സുധാകരൻ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയായിരുന്നുവെന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി വി സി മധു പ്രസ്താവനയിൽ പറഞ്ഞു. കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ സംസ്ഥാനത്ത് ഇരുന്നൂറ്റി അൻപതിൽ പരം പഞ്ചായത്തുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടും ഉയർന്നുവരാത്ത വിവാദങ്ങളാണ് മന്ത്രി അമ്പലപ്പുഴയിൽ ഉയർത്തിയത്. എം എൽ എ യും മന്ത്രിയും ഒരാൾ തന്നെയായതിനലാണ് കോർപ്പറേഷൻ ചെയർമാൻ അധ്യക്ഷയായത്.

പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് മന്ത്രിയെ തന്നെയാണ് ഉദ്ഘാടകാനായി തീരുമാനിച്ചത്. എന്നാൽ ചടങ്ങിൽ സ്വാഗത പ്രാസംഗികനായി തീരുമാനിച്ചിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷനാകണമെന്ന് മന്ത്രി വാശി പിടിക്കുകയും കോർപ്പറേഷൻ ചെയർമാനായ ചിഞ്ചുറാണിയുടെ നേരെ പരസ്യമായി കയർക്കുകയും ചെയ്തു കൊണ്ടാണ് മന്ത്രി വേദി വിട്ടത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു കോർപ്പറേഷന്റെ പൊതുചടങ്ങിൽ നിന്നും മന്ത്രി ഇറങ്ങിപോക്ക് നടത്തിയത് ശരിയാണോയെന്നു അദ്ദേഹം തന്നെ വിലയിരുത്തൽ നടത്തണമെന്നും ചെയർപേഴ്ൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP