Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാനും കോസ്റ്റയും ലുങ്കിചുറ്റി മലയാളികളായി; സാരിയുടുത്ത് നമസ്‌കാരം പറഞ്ഞ് സ്‌പെയിൻകാരി ഡയാനയും; ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന മലയാളികൾ അദ്ഭുതം തന്നെയെന്നു വിദേശ ബ്ലോഗർമാർ; മൂന്നാറും ആലപ്പുഴയും കോവളം ബീച്ചും അവിസ്മരണീയം; 15 ദിവസത്തെ യാത്രകഴിഞ്ഞപ്പോൾ പലർക്കും നാട്ടിലേക്കു പോകാൻ തന്നെ മടി; ആവേശോജ്വലമായി കേരള ബ്ലോഗ് എക്സ്‌പ്രസിനു സമാപനം

ഡാനും കോസ്റ്റയും ലുങ്കിചുറ്റി മലയാളികളായി; സാരിയുടുത്ത് നമസ്‌കാരം പറഞ്ഞ് സ്‌പെയിൻകാരി ഡയാനയും; ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന മലയാളികൾ അദ്ഭുതം തന്നെയെന്നു വിദേശ ബ്ലോഗർമാർ; മൂന്നാറും ആലപ്പുഴയും കോവളം ബീച്ചും അവിസ്മരണീയം; 15 ദിവസത്തെ യാത്രകഴിഞ്ഞപ്പോൾ പലർക്കും നാട്ടിലേക്കു പോകാൻ തന്നെ മടി; ആവേശോജ്വലമായി കേരള ബ്ലോഗ് എക്സ്‌പ്രസിനു സമാപനം

അരുൺ ജയകുമാർ

കൊച്ചി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ കേരളത്തെ അടുത്തറിഞ്ഞ വിദേശ ബ്ലോഗർമാർക്ക് തിരികെ നാട്ടിലേക്കു മടങ്ങാൻതന്നെ മടി. ലുങ്കിയും സാരിയും ഒക്കെ അണിഞ്ഞ് തനി മലയാളികളാകാൻ ശ്രമിച്ച വിദേശികൾ കേരളാ ബ്ലോഗ് എക്സ്‌പ്രസിന്റെ സമാപനദിനം ഏറെ ആവേശത്തിലായിരുന്നു. മൂന്നാറും ആലപ്പുഴയും സമ്മാനിച്ച അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്ന് വിദേശ ബ്ലോഗർമാർ മറുനാടനോടു പറഞ്ഞു. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്ഥമായി ചിരിച്ചുകൊണ്ടു വിദേശികളെ സ്വീകരിക്കുന്ന ജനങ്ങളാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമെന്നും വിദേശികൾ വ്യക്തമാക്കി.

ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് കേരള ബ്ലോഗ് എക്സ്‌പ്രസ് സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ചത്. ഇതിന്റെ നാലാം പതിപ്പിനാണ് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിച്ചത്. മാർച്ച് 17ന് കൊച്ചി ബോൾഗാട്ടി പാലസിൽനിന്നാണ് യാത്ര ആരംഭിച്ചത്. 29 രാജ്യങ്ങളിൽനിന്നുള്ള 30 ബ്ലോഗർമാർ യാത്രയിൽ പങ്കെടുത്തു കേരളത്തെ അടുത്തറിഞ്ഞു. സമാപന സമ്മേളനത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു.

സ്‌പെയിനിൽനിന്നെത്തിയ ഡയാന സാരിയുടുത്ത് നമസ്‌കാരം പറഞ്ഞത് സദസിൽ ഏറെ കൗതുകം ഉളവാക്കി. പരിപാടിയിൽ പങ്കെടുക്കാനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്തെത്തിയപ്പോൾ വിദേശികളെല്ലാം അടുത്തേക്ക് ചെന്നു സന്തോഷം പ്രകടിപ്പിച്ചു. തിരിച്ചു പരിചയപ്പെടുന്നതിൽ മന്ത്രിയും ഏറെ താത്പര്യം പ്രകടിപ്പിച്ചു.

മൂന്നാറിനും ആലപ്പുഴയ്ക്കും പുറമേ കോവളം ബീച്ചും വിദേശ ബ്ലോഗ് എഴുത്തുകാരുടെ മനം കവർന്നു. കേരളത്തിലെ കാലാവസ്ഥ ഏറ്റവും മികച്ചതാണെന്നും വിദേശികൾ അഭിപ്രായപ്പെട്ടു. വിദേശികളെ ഏറെ ആകർഷിച്ചത് കേരളീയരുടെ തദ്ദേശീയ വസ്ത്രമായ ലുങ്കി തന്നെ. ഇത്രയും കംഫർട്ട് തരുന്നൊരു വസ്ത്രം വേറെ ഇല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പലരും എത്തിയതു തന്നെ ലുങ്കി ഉടുത്തായിരുന്നു. ഗ്രീസിൽനിന്നെത്തിയ കോസ്റ്റ, കാനഡയിൽനിന്നെത്തിയ ഡാൻ, സൗത്ത് ആഫ്രിക്കയിൽനിന്നെത്തിയ ബ്രെന്റ് തുടങ്ങിയവരാണ് കേരളത്തിന്റെ ദേശീയ വേഷമായ ലുങ്കി ഉടുത്ത് പരിപാടിയിൽ പങ്കെടുത്തത്.

സമാപന സമ്മേളന വേദിയിൽ കണ്ട മോഹിനിയാട്ടത്തിന്റെയും കഥകളിയുടെയും രൂപങ്ങളും വിദേശികളിൽ കൗതുകം ഉണർത്തി. ഇവയ്ക്ക് ഒപ്പംനിന്നും മാറിനിന്നും ഫോട്ടോ എടുക്കാൻ വിദേശികൾ മത്സരിച്ചു. ഈ രൂപങ്ങളുടെ പേരുപോലും അറിയില്ലെങ്കിലും പലർക്കും ഇവയെക്കുറിച്ചു സംസാരിക്കാൻ വലിയ താത്പര്യമായിരുന്നു. 15 ദിവസത്തിനുള്ളിൽ കേരള യാത്ര അവസാനിച്ചതിലുള്ള ദുഃഖം പലരുടെയും മുഖത്തു വ്യക്തമായിരുന്നു. കുറച്ചുകൂടി ദിവസങ്ങൾ ലഭിച്ചിരുന്നെങ്കിലെന്ന ആശ പലരും പങ്കുവച്ചു.

പലരും ഇന്ത്യയിൽ ഇതിനു മുമ്പു വന്നിട്ടുള്ളവരാണ്. പറ്റു പല സ്ഥാനങ്ങളിൽപ്പോയപ്പോഴും അവിടുത്തുകാർ തങ്ങളെ പരിചയപ്പെടുന്നതിൽ വിമുഖത കാട്ടിയെന്നു പലരും പറഞ്ഞു. എന്നാൽ കേരളത്തിലെത്തിയപ്പോഴത്തെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. ഇങ്ങോട്ടു വന്നു സംസാരിക്കാൻ പലരും താത്പര്യം കാട്ടി. ഇന്ത്യയുടെ മറ്റു പലയിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ചിരിക്കുന്ന ആൾക്കാർ വിരളമായിരുന്നു. മലയാളികൾ ചിരിച്ചുകൊണ്ട് പരിചയപ്പെടുന്നതിൽ മുന്നിലാണെന്നും ഇത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചുവെന്നും വിദേശികൾ പറഞ്ഞു.

ബ്ലോക് എക്സ്‌പ്രസ് യാത്രയിലൂടെ കേരളത്തിന്റെ തനതായ ആയുർവേദവും കഥകളിയും കായൽ സഞ്ചാരവും കായികകലകളും നേരിൽ കാണാൻ വിദേശികൾക്ക് അവസരം ലഭിച്ചു. ബ്രിട്ടൻ, കാനഡ, അമേരിക്ക, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബ്രസീൽ, ഇറ്റലി, മലേഷ്യ, സ്വീഡൻ, അർജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗർമാർക്കൊപ്പം ഇന്ത്യയിൽനിന്നുള്ള ഏക അംഗമായ ദീപാൻഷു ഗോയലും പങ്കെടുത്തു. 38,000 പേർ പങ്കെടുത്ത ഓൺലൈൻ വോട്ടിങ്ങിലൂടെയാണു ബ്ലോഗർമാരെ ടൂറിസം വകുപ്പ് തിരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP