Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തെ പുനർ നിർമ്മിക്കാൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നത് തുടരുമ്പോഴും മുഖ്യമന്ത്രിയുടെ ധൂർത്തിന് ഒരു കുറവുമില്ല; മധുരയിൽ ദളിത് സമ്മേളനത്തിൽ പോയി വരാൻ പിണറായി വിജയൻ ഉപയോഗിച്ച പ്രത്യേക വിമാനത്തിന്റെ ചെലവ് വഹിക്കേണ്ടത് കേരള സർക്കാർ; പൊതുഭരണ വകുപ്പ് സ്വകാര്യ വിമാന കമ്പനിക്ക് കൈമാറിയത് 7.6 ലക്ഷം രൂപ; മുണ്ടു മുറുക്കി ഉടുത്തു സാലറി ചലഞ്ചിൽ പങ്കെടുത്ത പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്മാരെ സർക്കാർ അപമാനിക്കുന്നത് ഇങ്ങനെ

കേരളത്തെ പുനർ നിർമ്മിക്കാൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നത് തുടരുമ്പോഴും മുഖ്യമന്ത്രിയുടെ ധൂർത്തിന് ഒരു കുറവുമില്ല; മധുരയിൽ ദളിത് സമ്മേളനത്തിൽ പോയി വരാൻ പിണറായി വിജയൻ ഉപയോഗിച്ച പ്രത്യേക വിമാനത്തിന്റെ ചെലവ് വഹിക്കേണ്ടത് കേരള സർക്കാർ; പൊതുഭരണ വകുപ്പ് സ്വകാര്യ വിമാന കമ്പനിക്ക് കൈമാറിയത് 7.6 ലക്ഷം രൂപ; മുണ്ടു മുറുക്കി ഉടുത്തു സാലറി ചലഞ്ചിൽ പങ്കെടുത്ത പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്മാരെ സർക്കാർ അപമാനിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. മുണ്ടു മുറുക്കി ഉടുക്കണമെന്നാണ് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള സർക്കാറിന്റെ പൊതുതീരുമാനം. സർക്കാറിന്റെ പലപരിപാടികൾക്കും മുടക്കാൻ പണം കണ്ടെത്താത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. സാലറി ചലഞ്ച് എന്നു പറഞ്ഞ് വ്യാപകമായി തന്നെ പണപ്പിരിവും നടത്തിയിരുന്നു സർക്കാർ. ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഇങ്ങനെ പണം പിരിച്ച പിണറായി സർക്കാർ ഇപ്പോൾ അതേ ഉദ്യോഗസ്ഥനെ നോക്കി കൊഞ്ഞനം കുത്തുന്ന വിധത്തിലാണ് പെരുമാറുന്നത്.

പ്രളയക്കെടുതിക്കു ശേഷമുള്ള പുനർനിർമ്മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാന യാത്രയാണ് വിവാദമാകുന്നത്. മാതൃഭൂമിയാണ് വാർത്ത നൽകിയത്. സർക്കാർ മുണ്ടു മുറുക്കുന്ന വേളയിൽ പ്രത്യേക വിമാനത്തിൽ മധുരയിൽ പോകാൻ വേണ്ടി അദ്ദേഹം പണം ചെലവിടുകയായിരുന്നു. 7.60 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചത്. നവംബർ ആറിന് മധുരയിൽ ദളിത് ശോഷൺമുക്തി മഞ്ചിന്റെ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനായിരുന്നു യാത്ര. നേരത്തെയും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയും നേരത്തെ വിവാദമായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു.

ദളിത് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി പോയതും തിരികെ വന്നതും. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബെംഗളൂരുവിലെ ടി.എ. ജെറ്റ്സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് നൽകാനായി സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം കൈമാറി. പൊതുഭരണവകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നാണ് പണം നൽകിയത്.

കഴിഞ്ഞവർഷം തൃശ്ശൂരിൽ പാർട്ടി പരിപാടി നടക്കുന്നതിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് തിരുവനന്തപുരത്തേക്ക് വന്നതും വിവാദമായിരുന്നു. തൃപ്രയാറിൽ പാർട്ടി ജില്ലാസമ്മേളനം നടക്കുന്നിതിനിടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനും ഓഖി നഷ്ടം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘവുമായി ചർച്ചനടത്തുന്നതിനുമായിരുന്നു നാട്ടിക ഹെലിപ്പാഡിൽനിന്ന് യാത്രചെയ്തത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ടായിരുന്നു ചിപ്സൺ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്.

അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള എട്ടുലക്ഷം രൂപ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവിട്ടത് കടുത്ത വിമർശനങ്ങൾക്കിടയാക്കി. യാത്ര വിവാദമായതോടെ ചെലവ് പാർട്ടി വഹിക്കുമെന്ന് പറഞ്ഞാണ് തടിയൂരിയത്. എന്നാൽ, പിന്നീട് ഈ തുക ആരു വഹിച്ചു എന്ന കാര്യം അറിയാനും സാധിക്കാത്ത അവസ്ഥ വന്നു. പ്രളയാനന്തര പ്രതിസന്ധി തരണംചെയ്യാൻ പദ്ധതി വെട്ടിക്കുറയ്ക്കൽ അടക്കം വ്യാപകമായ ചെലവുചുരുക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സാലറി ചലഞ്ച് അടക്കമുള്ള നടപടികളും സ്വീകരിച്ച് പുനർനിർമ്മാണത്തിന് കാത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ രണ്ടാം വിമാനയാത്രയും വിവാദമാവുന്നത്. കേരള പുനർനിർമ്മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ ധൂര്ത്തും. ഇത് കൂടാതെ ലോക കേരള സഭയുടെ പേരിൽ ദുബായിൽ സമ്മേളനം നടത്താനും മന്ത്രിമാരെ അടക്കെ പങ്കെടുപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇതും വിവാദങ്ങൾക്ക് ഇടയാക്കുമെന്നത് ഉറപ്പാണ്.

പ്രത്യേക വിമാനം: വാർത്ത അടിസ്ഥാനരഹിതമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രളയത്തിന് ശേഷമുള്ള പുനർനിർമ്മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ മധുരയിൽ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന മാതൃഭൂമി വാർത്ത തീർത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവ്വം കെട്ടിച്ചമതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു.

കേരളത്തിൽ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബർ 6-ന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ ചേർന്ന എൽ.ഡി.എഫ് റാലിയിൽ മുഖ്യമന്ത്രി പങ്കെടുത്ത വാർത്ത മാതൃഭൂമിയടക്കം എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. മധുരയിൽ ദളിത് ശോഷൺ മുക്തിമഞ്ചിന്റെ കൺവെൻഷനിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണ്. പ്രളയത്തിന് ഏതാണ്ട് ഒരു വർഷം മുമ്പ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണ്.

മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങൾക്ക് അത് ഉപയോഗിക്കുന്നു. കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിമാർ ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP