Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണ കേരളത്തിനായുള്ള ബലി പെരുന്നാൾ! നാളെ പെരുന്നാൾ നമസ്‌കാരത്തിന് പോകുമ്പോൾ 10 രൂപയെങ്കിലും കരുതിയാൽ കോടികൾ സമാഹരിക്കാമെന്ന് മുസ്ലിം ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ; ബലിയേക്കാൾ ഇപ്പോൾ പുണ്യകർമായിട്ടുള്ളത് ദുരിതബാധിതരെ സഹായിക്കലാണെന്ന് ഹുസൈൻ മടവൂർ; ആഘോഷം ദുരിതാശ്വാസത്തിന് വഴിമാറണമെന്ന് സമസ്ത; കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകളും പള്ളികളിൽ നിന്ന് പിരിവെടുക്കുന്നു

ഇത്തവണ കേരളത്തിനായുള്ള ബലി പെരുന്നാൾ! നാളെ പെരുന്നാൾ നമസ്‌കാരത്തിന് പോകുമ്പോൾ 10 രൂപയെങ്കിലും കരുതിയാൽ കോടികൾ സമാഹരിക്കാമെന്ന് മുസ്ലിം ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ; ബലിയേക്കാൾ ഇപ്പോൾ പുണ്യകർമായിട്ടുള്ളത് ദുരിതബാധിതരെ സഹായിക്കലാണെന്ന് ഹുസൈൻ മടവൂർ; ആഘോഷം ദുരിതാശ്വാസത്തിന് വഴിമാറണമെന്ന് സമസ്ത; കാന്തപുരവും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകളും പള്ളികളിൽ നിന്ന് പിരിവെടുക്കുന്നു

ടി പി ഹബീബ്

കോഴിക്കോട്: അത്രമേൽ പ്രിയപ്പെട്ട മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാൻ പിതാവ് ഇബ്രാഹീമിനോട് ലോക രക്ഷിതാവായ അല്ലാഹു ആജ്ഞാാപിക്കുന്നതാണ് ബലിപ്പെരുന്നാളിന്റെ അന്ത:സത്ത.ഒട്ടും മടികാടിക്കാതെ ഇഷ്ടപ്പെട്ട മകനെ ബലിയറുക്കാൻ പിതാവ് തയ്യാറായി. അവസാന നിമിഷം ആ പരീക്ഷണത്തിൽ നിന്നും വിജയിച്ച ഇബ്രാഹീമിനോട് ബലി മ്യഗത്തെ അറുക്കാൻ ആവിശ്യപ്പെടുന്നതാണ് ബലിപ്പെരുന്നാളിന്റെ മത വിശ്വാസം.ആ ബലിപ്പെരുന്നാളിന്റെ മുറ്റത്തെത്തി നിൽക്കുന്ന ഘട്ടത്തിലാണ് കേരളത്തെ മുങ്ങി താഴ്‌ത്തിയ മഹാപ്രളയം കുത്തിയൊലിച്ച് നമ്മുടെ നേർക്ക് ചീറ്റി വരുന്നത്.

ആ പ്രളയ കാലത്ത് അതിജീവനത്തിന്റെ പുതിയ ആധ്യായം എഴുതി ചേർക്കുകയാണ് വിവിധ മുസ്ലിം സംഘനകൾ.ബുധനാഴ്ച ബലി പെരുന്നാൾ ദിനത്തിൽ പള്ളികളിൽ വിശ്വാസികളെ കൊണ്ട് നിറയും.പുതുപുത്തനുടുപ്പം ചെരുപ്പും മറ്റ് വിശേഷങ്ങളുമായാണ് വിശ്വാസികൾ പള്ളികളിലും ഈദ്ഗാഹിലും കുതിച്ചെത്തുന്നത്.പുത്തനുടുപ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറ്റുന്നതിനോടൊപ്പം ഗൾഫിന്റെ പെർഫ്യൂമുകളടക്കം കുട്ടികൾക്ക് നിർബന്ധം.

എന്നാൽ മഹാപ്രളയ കാലത്ത് ആഘോഷങ്ങൾ ചുരുക്കാനും വളരെ ലളിതമാക്കാനും അതിന് വേണ്ടി ചിലവഴിക്കുന്ന തുക ദുരിതാശ്വാസത്തിലേക്ക് നൽകാനുമാണ് വിവിധ മുസ്ലിം സംഘടനകളുടെ ആഹ്വാനം. മുസ്ലിം ലീഗ്,സുന്നി ഇ.കെ.വിഭാഗം,എ.പി.വിഭാഗം,മുജാഹിദ്,ജമാഅത്ത് ഇസ്ലാമി,എസ്.ഡി.പി.ഐ.തുടങ്ങിയയ ചെറുതും വലുയുമായ മുഴുവൻ മുസ്ലിം സംഘടനകളാണ് പള്ളികളിൽ വെച്ച് പണപ്പിരിവിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പെരുന്നാൽ നമസ്‌കാരത്തിന് പോകുമ്പോൾ കയ്യിൽ 10 രൂപ കരുതണണെന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും വളരെ സജീവമാണ്.കേരളത്തിൽ ഏകദേശം 55,00,000 ആളുകൾ പെരുന്നാൾ നമസ്‌കാരത്തിന് എത്തുമെന്നാണ് കരുതുന്നത്.ഒരാൾ ചുരുങ്ങിയത് 10 രൂപ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ തന്നെ നമുക്ക് 55,000,000 (അഞ്ചര കോടി) രൂപ സമാഹരിക്കാൻ സാധിക്കും.മറ്റ് പല വഴികളിലൂടെയും നാം സഹായം നൽകുന്നുണ്ടെന്ന് അറിയാം. വെറും പത്ത് രൂപ കൊണ്ട് നൽകുന്ന ഈ പിന്തുണ ഈ അവസരത്തിൽ വളരെ വലുതാണ്.എന്നാൽ മഹാപ്രളയത്തിന്റെ ഭീകരത കണ്ട വിശ്വാസികൾ ചുരുങ്ങിയത് മുന്നക്കത്തിൽ കൂടുതൽ പണം നിക്ഷേപിക്കുമെന്നാണ് മത നേതാക്കളുടെ വിശ്വാസം.ഇത്തരത്തിൽ വിവിധ മതസംഘടനകൾ സ്വരൂപിക്കുന്ന പണം കേരള ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരിതാശ്വാസ പ്രവർത്തന രൂപമായിരിക്കുമെന്നാണ് വിവിധ മുസ്ലിം സംഘനാ നേതാക്കൾ വിശദീകരിക്കുന്നത്.

പെരുന്നാളിന്റെ പ്രധാനപ്പെട്ട ഒരു പുണ്യകർമ്മമാണ് ബലികർമ്മം. എന്നാൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും മറ്റാവിശ്യങ്ങളും എത്തിച്ച് കൊടുക്കുക എന്നത് മതത്തിൽ നിർബന്ധമാണെന്ന് പ്രമുഖ മുജാഹിദ് നേതാവ് ഡോ:ഹുസൈൻ മടവൂർ പറഞ്ഞു.അതിനാൽ ബലിയേക്കാൾ ഇപ്പോൾ പുണ്യകർമായിട്ടുള്ളത് ദുരിതബാധിതരെ സഹായിക്കലാണെന്ന് അദേഹം പറഞ്ഞു.എന്റെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും ഈ വർഷം ബലി നടത്താതെ അവരുടെ പണം ദുരിതാശ്വാസത്തിന് നൽകാൻ തീരുമാനിച്ചതായും ഡോ:ഹുസൈൻ മടവൂർ വിവരിക്കുന്നു.ഹുസൈൻ മടവൂറിന്റെ ഫെസ് ബുക്ക് പോസ്റ്റിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ബലി അർപ്പിക്കാൻ താൽപര്യപ്പെടുന്നവർ അത് ഒഴിവാക്കാതെ തന്നെ ദുരിതാശ്വാസത്തിന് നല്ല പ്രാധാന്യം നൽകണമെന്നുള്ള ആഹ്വാനവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.എല്ലാവരുടെയും വിശദീകരണത്തിൽ ദുരിതാശ്വാസത്തിനാണ് പ്രഥമവും പ്രാധാന്യവുമെന്ന് വ്യക്തമാക്കുന്നു.

ഇനിനു പുറമെ ഗൾഫിലും കേരളത്തിനായി വ്യാപകമായ പരിവ് നടക്കുന്നുണ്ട്. കെഎംസിസിയടക്കമുള്ള മഴുവൻ മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ സജീവായി രംഗത്തുണ്ട്. ദുബൈയിൽനിന്ന് ജലീൽ, ജുലാഷ് എന്നീ സാമൂഹിക പ്രവർത്തകൾ ബലിപ്പെരുന്നാൾ നിസ്‌ക്കാരത്തിനുശേഷം എല്ലാ മഹല്ലുകളിലും കേരളത്തിനായി കൈയിൽ കിട്ടുന്ന ധനസഹായങ്ങൾ നൽകണമെന്നും, മഹല്ലുകള്ൾ അത് ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കണമെന്നും വീഡിയോ പുറത്തിറക്കി അഭ്യർത്ഥിച്ചിരുന്നു.ഈ അഭ്യർത്ഥനക്കും വൻ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP