Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല; മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല; മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് ചെകുത്താന്റെ പണി തുടർന്ന് പിണറായി സർക്കാർ

ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല; മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല; മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് ചെകുത്താന്റെ പണി തുടർന്ന് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെയ്യുന്ന ജോലിക്ക് മാലാഖ എന്ന വിളി മാത്രമെ കിട്ടാറുള്ളു നഴ്‌സുമാർക്ക്. ആ വിളി കൊണ്ട് വീട്ടിലെ അടുപ്പ് പുകയില്ല എന്ന മുദ്രാവാക്യം ഉയർത്തി നഴ്‌സുമാർ കാലങ്ങളോളം തെരുവിൽ സമരമിരുന്നു. സുപ്രീം കോടതി വിധി പ്രകാരമുള്ള മാന്യമായ ശമ്പളം മാത്രമാണ് അന്ന് അവർ ആവശ്യപ്പെട്ടത്. കോടതി നിർദ്ദേശ പ്രകാരം നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് കേരളം ഇനിയും നടപ്പിലാക്കിയല്ല. നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകൾ നവീകരിക്കാൻ സംസ്ഥാനങ്ങൾ മാർഗരേഖയോ നിയമനിർമ്മാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. നഴ്‌സുമാരുടെ സമരത്തിന് നേതൃത്വം നൽകിയ യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷായെ അകത്തിടാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് മറുവശത്ത് തൊഴിലാളി പാർട്ടിയുടെ സർക്കാർ പാവപ്പെട്ടവന്റെ അന്നത്തിന്റെ കാര്യം മറക്കുന്നത്

ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം വിജ്ഞാപനമിറക്കിയെങ്കിലും സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾക്ക് തുല്യമാകുന്നില്ലെന്ന് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും മിനിമംകൂലി നിയമവുമാണ് സംസ്ഥാനത്ത് സ്വകാര്യനഴ്സുമാർക്ക് ബാധകമായുള്ളത്. ഈ നിയമങ്ങൾ ആശുപത്രിയിലെ ഡോക്ടർമാർ ഒഴിച്ചുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാണ്. എന്നാൽ അതിനുള്ള യാതോരു നീക്കവും ഇനിയും ഉണ്ടാകുന്നില്ല എന്നതാണ് പുതിയ വിവരം.

2016 ജനുവരി 29നാണ് സുപ്രീം കോടതി വിദഗ്ധസമിതിയെ നിയോഗിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്. ഇത് നടപ്പിലാക്കാൻ ശുപാർശ വന്നിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു. എന്നാൽ ഏറ്റവും രസകരമായ സ്ഥിതി വിശേഷം എന്തെന്നാൽ 2013ൽ സുപ്രീം കോടതി നിർദ്ദേശിച്ച മിനിമം വേതനം പോലും ലഭിക്കാത്ത ആശുപത്രി ജീവനക്കാർ ഇനിയും ഉണ്ട്. കേരളത്തിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടത്തിയത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ആണ്. ഇതിന്റെ നേതൃത്വത്തിൽ ഉള്ളത് ജാസ്മിൻ ഷാ ആയിരുന്നു. കൃത്യമായി ഒരു സംഘടന ഇല്ലാതിരുന്ന നഴ്‌സുമാരെ ഒരുമിപ്പിക്കാനും ഒരു കുടക്കീഴിൽ അണിനിരത്താനും ജാസ്മിന് കഴിഞ്ഞിരുന്നു. കുത്തക മുതലാളിമാർക്കെതിരെ നടത്തിയ സമരം വിജയിച്ചതിന്റെ വലിയ പങ്കും ജാസ്മിനും യുഎൻഎക്കും അവകാശപ്പെട്ടതാണ്.

എന്നാൽ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതിന് ജാസ്മിന് കിട്ടിയത് ലുക്കൗട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളിയെന്ന രീതിയിൽ ചിത്രീകരിക്കുകയാണ്. നഴ്‌സുമാർക്ക് ശമ്പളം കൊടുക്കാനുള്ള സമിതി റിപ്പോർട്ട് നടപ്പിലാക്കാനുള്ള താൽപര്യം കാണിക്കുന്നില്ല എങ്കിലും അതിനായി സമരം ചെയ്ത സംഘടനയെ പൊളിക്കാനുള്ള പാർട്ടി നീക്കങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നുണ്ട് എ്ന്ന് തന്നെയാണ് ഈ നീക്കം കൂടി പുറത്ത് വരുമ്പോൾ മനസ്സിലാകില്ല.

അമ്പതിൽ താഴെ കിടക്കകളുള്ള ആശുപത്രിയാണെങ്കിൽപ്പോലും നഴ്സുമാർക്ക് മാസം 20,000 രൂപയെങ്കിലും ശമ്പളം നൽകണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തത്. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ സർവീസിലെ നഴ്സുമാരുടേതിനു സമാനമായ വേതനം നൽകണം. നൂറിനും 200-നും ഇടയിൽ കിടക്കകളുള്ള ആശുപത്രിയാണെങ്കിൽ സർക്കാർ നഴ്സുമാരുടേതിനേക്കാൾ പത്ത് ശതമാനത്തിലേറെയും 50-നും നൂറിനുമിടയിലാണെങ്കിൽ 25 ശതമാനത്തിലേറെയും വേതനം കുറയ്ക്കരുത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയമനിർമ്മാണം നടത്തണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേരളം നടപടിയൊന്നുമെടുത്തില്ല.അതേസമയം ഹിമാചൽപ്രദേശ്, കർണാടകം, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. തമിഴ്‌നാട്, മിസോറം, ഛത്തീസ്‌ഗഢ്, ബിഹാർ, ഉത്തരാഞ്ചൽ, മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ശുപാർശകൾ നടപ്പാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP