Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ 'സോമാലിയ' ആക്കിയ മോദിയെ കൊണ്ട് കണക്കു പറയിപ്പിക്കാനൊരുങ്ങി സിപിഐ(എം); സമ്പൂർണ ശൗചാലയ സംസ്ഥാനം ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ സർക്കാർ തീരുമാനം; എന്തുവില കൊടുത്തും തടയുമെന്ന് ബിജെപി: വാവിട്ട വാക്ക് രാഷ്ട്രീയ ആയുധമാകുമ്പോൾ..

കേരളത്തെ 'സോമാലിയ' ആക്കിയ മോദിയെ കൊണ്ട് കണക്കു പറയിപ്പിക്കാനൊരുങ്ങി സിപിഐ(എം); സമ്പൂർണ ശൗചാലയ സംസ്ഥാനം ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ സർക്കാർ തീരുമാനം; എന്തുവില കൊടുത്തും തടയുമെന്ന് ബിജെപി: വാവിട്ട വാക്ക് രാഷ്ട്രീയ ആയുധമാകുമ്പോൾ..

തിരുവനന്തപുരം: രാഷ്ട്രീയ പ്രസംഗത്തിനിടെയെങ്കിലും 'കേരളം വികസനത്തിന്റെ കാര്യത്തിൽ സോമാലിയയേക്കാൾ പിന്നിലാണ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയോഗം ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മറ്റെല്ലാ സംസ്ഥാനത്തേക്കാളും എല്ലാ കാര്യത്തിലും മുൻപന്തിയിലുള്ള കേരളം സൊമാലിയയേക്കാൾ പിന്നിലാണെന്ന് ബിജെപിയുടെ രാഷ്ട്രീയ യോഗത്തിനിടെയാണ് പ്രധാനമന്ത്രി പരാമർശിച്ചത്. കേരളം മാറിമാറി ഭരിക്കുന്ന യുഡിഎഫിനേയും, എൽഡിഎഫിനേയും കുറ്റപ്പെടുത്തുന്നതിന് ഉപയോഗിച്ച പ്രയോഗം, പക്ഷേ പ്രധാനമന്ത്രിക്കും, ബിജെപിക്കും എതിരേയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു ഇരുമുന്നണികളും.

നരേന്ദ്രമോദി ഇതുപറയുമ്പോൾ, യുഡിഎഫ് ആണ് ഭരിച്ചിരുന്നത്. അതിനുശേഷം മാസങ്ങൾ പിന്നിട്ടപ്പോൾ അധികാരത്തിൽ എൽഡിഎഫ് ആയി. അന്ന് ഭരിച്ചിരുന്ന യുഡിഎഫിനുപോലും തോന്നാത്ത പ്രതികാരമാണ് ഇക്കാര്യത്തിൽ എൽഡിഎഫിന്, പ്രത്യേകിച്ച് സിപിഐ എമ്മിനെന്ന് തോന്നുന്നു. കേരളത്തെ സൊമാലിയയേക്കാൾ പിന്നിലെന്ന് വിളിച്ച് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ടുതന്നെ മാറ്റിപ്പറയിക്കണമെന്നാണ് സിപിഐ- എം നിർദ്ദേശം. എൽഡിഎഫ് സർക്കാരും ഈ നിർദ്ദേശം അനുസരിക്കുമെന്നാണ് അറിയുന്നത്.
കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ സമ്പൂർണ ശൗചാലയ സംസ്ഥാനമാക്കി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. കേരളത്തിൽ കക്കൂസ് ഇല്ലാത്ത രണ്ടുലക്ഷം കുടുംബങ്ങൾക്കും കക്കൂസ് നൽകുന്ന പദ്ധതിയാണ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കപ്പെടുന്നത്.

നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ 'സ്വച്ഛ് ഭാരത് അഭിയാൻ' ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെത്തന്നെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചതായും സൂചനയുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തന്നെ ക്ഷണിക്കുന്ന ആദ്യത്തെ പദ്ധതിയായതിനാൽ, അതും തന്റെ ഇഷ്ടപദ്ധതികൂടി ആയതിനാൽ നരേന്ദ്രമോദി എത്തുമെന്നുതന്നെയാണ് എല്ലാവരുടേയും കണക്കുകൂട്ടൽ.

എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ, സിപിഐ- എമ്മിന്റെ വർഗശത്രു കൂടിയായ നരേന്ദ്രമോദിയെ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കുന്നതിനെതിരേ പാർട്ടി പ്രവർത്തകരുടെ വികാരം ഉയരാൻ സാധ്യതയുണ്ട്. ഇത് മറികടക്കാൻ 'കേരളത്തെ സൊമാലിയ എന്നുവിളിച്ച മോദിയെക്കൊണ്ടുതന്നെ കേരളപ്പിറവി ദിനത്തിൽ അതിന് കണക്കുപറയിപ്പിക്കാൻ തീരുമാനിച്ചു'-എന്ന പ്രചരണമാണ് സിപിഐ- എം നടത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ എല്ലാ പ്രസംഗത്തിലും ഇപ്പോൾ ഇക്കാര്യം പ്രത്യേകം പരാമർശിച്ച് കൈയടി നേടുന്നുണ്ട്.

അതേസമയം, സ്വച്ഛ് ഭാരത് അഭിയാന്റെ പേരുപറഞ്ഞ് പ്രധാനമന്ത്രിയെ കുടുക്കിലാക്കാനുള്ള ശ്രമം തടയുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരളപ്പിറവി ദിനത്തിലെ പരിപാടിയിൽനിന്ന് പ്രധാനമന്ത്രിയെ എന്തുവിലകൊടുത്തും പിന്തിരിപ്പിക്കാൻ ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്. നരേന്ദ്രമോദി ആവിഷ്‌കരിച്ച സ്വച്ഛ്ഭാരത് പദ്ധതി, പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിൽപോലും പൂർണ്ണവിജയം നേടിയിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ പദ്ധതി വിജയിച്ചതിനു പിന്നിലുള്ള ക്രെഡിറ്റ് എൽഡിഎഫ് കൊണ്ടുപോകുമെന്നും ബിജെപിക്ക് അതിൽ രാഷ്ട്രീയമുതലെടുപ്പിന് കഴിയാതെ കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടിവരുമെന്നും പാർട്ടി വീക്ഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP