Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷർട്ടും ധരിക്കാൻ അനുമതി നൽകാനാവില്ല; മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന്റെ ഗണത്തിലാണ് വരുന്നത്; മതവിശ്വാസം പാലിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തെക്കാൾ മുൻഗണന സ്‌കൂൾ നടത്തിപ്പിനുള്ള മാനേജ്മെന്റിന്റെ അവകാശത്തിന്; ശബരിമലയിൽ അടക്കമുള്ള സുപ്രീംകോടതി വിധികൾക്ക് പിന്നാലെ ഭരണഘടനാമൂല്യങ്ങൾ ഉറപ്പിച്ച് ഹൈക്കോടതിയും

സ്‌കൂൾ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷർട്ടും ധരിക്കാൻ അനുമതി നൽകാനാവില്ല; മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന്റെ ഗണത്തിലാണ് വരുന്നത്; മതവിശ്വാസം പാലിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തെക്കാൾ മുൻഗണന സ്‌കൂൾ നടത്തിപ്പിനുള്ള മാനേജ്മെന്റിന്റെ അവകാശത്തിന്; ശബരിമലയിൽ അടക്കമുള്ള സുപ്രീംകോടതി വിധികൾക്ക് പിന്നാലെ ഭരണഘടനാമൂല്യങ്ങൾ ഉറപ്പിച്ച് ഹൈക്കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലവിധിയിലടക്കം വ്യാപകമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ് മത ധാർമ്മികതയും ഭരണഘടനാ ധാർമ്മികതയും. മതപരമായ അവകാശങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ താഴെയാണെന്ന് ഉറപ്പിക്കുന്ന നിരവധി വിധികളാണ് ഈയിടെ സുപ്രീംകോടതയിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ ചുവടുപിടിച്ച് കേരളാ ഹൈക്കോടതിയും ഇന്നലെ സുപ്രധാന വിധി പുറപ്പെടുവിക്കുകയുണ്ടായി. സ്‌കൂൾ യൂണിഫോം ധരിക്കാതെ മതപരമായ വസ്ത്രം ധരിക്കാ്നുള്ള യാതൊരു അവകാശവും കുട്ടികൾക്കുപോലുമില്ലെന്ന് കോടതി വ്യക്താമക്കി.

സ്‌കൂൾ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്ന് സ്‌കൂൾ മാനേജ്മെന്റിനോട് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി വ്യക്താമാക്കിയത്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ്നഗർ സീനിയർ സെക്കൻഡറി സ്‌കൂളിലെ രണ്ടുവിദ്യാർത്ഥിനികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. മതവിശ്വാസം പാലിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തെക്കാൾ മുൻഗണന സ്‌കൂൾ നടത്തിപ്പിനുള്ള മാനേജ്മെന്റിന്റെ അവകാശത്തിനാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന്റെ ഗണത്തിലാണ് വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനനടത്തിപ്പിന് മാനേജ്മെന്റിനും തുല്യ അവകാശമുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയാണ് ഇവിടെ സ്‌കൂളിന്റെ അവകാശത്തിന് മുൻഗണന നൽകുന്നത്.ഹർജിക്കാർക്ക് തട്ടവും മുഴുക്കൈ ഷർട്ടും ധരിക്കാൻ അനുമതി നൽകാനാവുമോ എന്ന് തീരുമാനിക്കേണ്ടത് സ്‌കൂളധികൃതരാണ്. സ്‌കൂൾ നിർദ്ദേശിക്കുന്ന വസ്ത്രരീതി പാലിക്കാമെങ്കിൽ വിദ്യാർത്ഥികൾക്ക് അവിടെ തുടരാൻ തടസ്സമില്ല. മറിച്ച് സ്‌കൂൾ മാറണമെങ്കിൽ സ്‌കൂളധികൃതർ പ്രതികൂലപരാമർശമില്ലാതെ ഹർജിക്കാർക്ക് ടി.സി. നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ് ഈ വിധിയെന്ന് നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നു. കേരളത്തിന്റെ പലസ്ഥലങ്ങിലും യൂണിഫോമിനുപകരം മതപരമായ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് തീർപ്പാവുന്നു എന്നുമാത്രമല്ല, മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന്റെ ഗണത്തിലാണ് വരുന്നത് എന്ന് കോടതി വിലയിരുത്തിയതും ഒരു മതേതര സമൂഹത്തിൽ ഗുണകരമാണെന്ന് വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP