Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് ഹൈക്കോടതിയുടെ കത്ത്; ജഡ്ജിമാർ ഭരണാ ഘടനാപരമായ ചുമതലകൾ വഹിക്കുന്നവരാണ്; അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും രജിസ്ട്രാർ ജനറൽ; ഹൈക്കോടതിയിലെ മറ്റു ജീവനക്കാരെ കുറിച്ച് മൗനം; ഫിനാൻസ് സെക്രട്ടറിക്ക് കത്തു നൽകിയത് തിങ്കളാഴ്ച; ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് അംഗീകാരം ലഭിക്കാൻ സർക്കാറിന് മുമ്പിൽ ഗവർണർ വലിയ കടമ്പ

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് ഹൈക്കോടതിയുടെ കത്ത്; ജഡ്ജിമാർ ഭരണാ ഘടനാപരമായ ചുമതലകൾ വഹിക്കുന്നവരാണ്; അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും രജിസ്ട്രാർ ജനറൽ; ഹൈക്കോടതിയിലെ മറ്റു ജീവനക്കാരെ കുറിച്ച് മൗനം; ഫിനാൻസ് സെക്രട്ടറിക്ക് കത്തു നൽകിയത് തിങ്കളാഴ്ച; ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് അംഗീകാരം ലഭിക്കാൻ സർക്കാറിന് മുമ്പിൽ ഗവർണർ വലിയ കടമ്പ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ശമ്പളം പിടിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.

നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അനുകൂല വിധിയാണ് ഉണ്ടായത്. ഇതോടെ സർക്കാർ ഇതിനായി ഓർഡിനൻസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമേ ഈ മാസം സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകൂ. ശമ്പള വിതരണം വൈകുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ശമ്പളം തിരിച്ചു നൽകുന്നത് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതിയെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണയിലെത്തിയിരുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാൻ നിയമ വകുപ്പിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ഇത് മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തു.

അതസമയം സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗ തീരുമാനം വീണ്ടും നിയക്കുരുക്കിലേക്ക് നീങ്ങാനുള്ള സാധ്യത നിയമവിദഗ്ധരും തള്ളിക്കളയുന്നില്ല. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളതുകൊണ്ടാണ് തിരക്കിട്ടുള്ള ഓർഡിനൻസിന് സർക്കാർ ഒരുങ്ങുന്നത്. ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്‌പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ് ഇറങ്ങുന്നത്. ഹൈക്കോടതി സ്റ്റേ മറികടക്കാനുള്ള ഓർഡിനൻസ് അനുസരിച്ച് ശമ്പളത്തിന്റെ 25 ശതമാനം വരെ ദുരന്തം മുൻനിർത്തി സർക്കാറിന് മാറ്റിവെക്കാം.

25 ശതമാനം വരെ ശമ്പളം പിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. ഓർഡിനൻസ് ഇറക്കുമ്പോഴും കടമ്പകൾ ഇനിയും സർക്കാറിന് മുന്നിൽ ബാക്കിയുണ്ട്. ഗവർണ്ണറുടെ അനുമതി തേടലാണ് പ്രധാനം. ഓർഡിനൻസിൽ ഗവർണ്ണറുടെ അംഗീകാരം കിട്ടാനുള്ള കാലതാമസം കാരണം ഏപ്രിലിലെ ശമ്പളം വൈകാനിടയുണ്ട്.

അതേസമയം ഹൈക്കോടതി വിധിയെ മറികടക്കാനാണ് ഓർഡിനൻസ് എന്നുള്ളതുകൊണ്ട് രാജ്ഭവൻ കൂടുതൽ പരിശോധനയും നിയമവിദഗ്ധരുടെ ഉപദേശവും ഇക്കാര്യത്തിൽ തേടാനും ഇടയുണ്ട്. ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇത് വഴി നിയമ പോരാട്ടത്തിനുള്ള വഴിയും തുറന്ന് കിടക്കുകയാണെന്നാണ് വിദഗ്ധര് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP