Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് രേണു രാജ് ഐഎഎസ് പ്രവർത്തിച്ചത്'; മൂന്നാറിൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോശമായ പെരുമാറ്റത്തിൽ നീരസമറിയിച്ച് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ; ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പെരുമാറിയ രേണുരാജ് ഐഎഎസിന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പ്

'ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് രേണു രാജ് ഐഎഎസ് പ്രവർത്തിച്ചത്'; മൂന്നാറിൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോശമായ പെരുമാറ്റത്തിൽ നീരസമറിയിച്ച് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ; ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പെരുമാറിയ രേണുരാജ് ഐഎഎസിന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രേണുരാജിന് പിന്തുണയുമായി കേരളാ ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ജനാധിപത്യത്തിന് കീഴിലുള്ള തൂണുകൾക്ക് ഭയം കൂടാതെ പ്രവർത്തിക്കാൻ സാധിക്കണമെന്നും മൂന്നാറിൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ മോശമായുള്ള പെരുമാറ്റമുണ്ടായ സംഭവത്തിൽ ഐഎഎസ് അസോസിയേഷന്റെ നീരസമറിയിക്കുന്നുവെന്നുമാണ് കേരള ഐഎഎസ് അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പെരുമാറിയ രേണു രാജ് ഐഎഎസിന്റെ ആത്മാർത്ഥയെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.

കൈയേറ്റക്കാർക്ക് എതിരെ നിന്ന രേണു രാജ്

പലയിടങ്ങളിലും കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നത് ഒരു വിഭാഗം രാഷ്ട്രീയക്കാരാണെന്നത് ഏവർക്കുമറിയാം. ഇവരുടെ ഇടപെടൽ കാരണം പലപ്പോഴും നേർവഴിക്ക് ഒന്നും നടക്കില്ല. ഇപ്പോൾ എസ് രാജേന്ദ്രൻ അടക്കമുള്ള ഭരണപക്ഷക്കാരുടെ നോട്ടപ്പുള്ളി ആയത് ദേവികുളം സബ് കലക്ടർ രേണു രാജാണ്. വൻകിട കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതോടെയാണ് അവർക്കെതിരെ രാജേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയത്. സബ് കലക്ടറെ പരസ്യമായി അപമാനിച്ചത് മുന്നൂർ പഞ്ചായത്തിന്റെ വ്യവസായ കേന്ദ്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണെങ്കിലും എംഎൽഎയുടെ യഥാർത്ഥ പ്രശ്നം രേണു രാജ് വൻകിടക്കാർക്കെതിരെ നടപടിയുമായി നീങ്ങുന്നതാണ്.

സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങൾക്കാണ് സബ് കലക്ടർ സ്റ്റോപ്പ് മെമോ നൽകിയത്. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് അനധിക്യതമായി പണിയുന്ന കെട്ടിടനങ്ങല്ക്കായിരുന്നു സ്റ്റോപ്പ് മെമോ നൽകിയത്. നിയമപരമല്ലെന്ന് കണ്ടാണ് ഇവർ നടപടി സ്വീകരിച്ചതും. ദേവികുളത്ത് എത്തിയതു മുതൽ 30 കെട്ടിടങ്ങൾക്കാണ് ഇതിനകം സ്റ്റോപ്പ് മെമോ നൽകി. പല കെട്ടിടങ്ങളുടെയും തുടർ നിർമ്മാണം തടയുന്നതിനായി നിരീക്ഷ സംഘത്തിനും രൂപം നൽകിയുന്നു അവർ. മൂന്നാർ കോളനി കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്റെ മകൻ അനധിക്യതമായി നിർമ്മിക്കുന്ന കെട്ടിടത്തിന് കെ.ഡി.എച്ച് വില്ലേജ് ഓഫീസർ ആയൂബ് ഖാൻ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതും സബ് കലക്ടർക്ക് ലഭിച്ച പരായുടെ അടിസ്ഥാനത്തിലായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചതിനാണ് സബ് കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ നിർത്തിവെയ്ക്കൽ നോട്ടീസ് നൽകിയത്. ഇത്തരത്തിൽ ശക്തമായ നടപടികളാണ് ആർ.ഡി.ഒയുടെ നേത്യത്വത്തിൽ സ്വീകരിച്ചുവരന്നത്. തുടർന്നും വൻകിടക്കാർക്കെതിരെ അവർ രംഗത്തുവരുമെന്ന സൂചന ലഭിച്ചതോടെയാണ് രേണു രാജിനെ അധിക്ഷേപിച്ച് പിന്തിരിപ്പിക്കാൻ സിപിഎം എംഎൽഎ അടക്കം രംഗത്തുവന്നത്. എന്നാൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന സൂചനയാണ് സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസായ മിടുക്കിക്ക് പറയാനുള്ളത്.

തൃശ്ശൂരിൽ സബ് കലക്ടറായിരിക്കവേ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ എത്തി പൂട്ടിച്ച ചരിത്രമാണ് രേണുവിന് ഉള്ളത്. പാറമട ലോബിയുടെ പ്രവർത്തനങ്ങൾക്കെതിരെ മുഖം നോക്കാതെ അവർ നടപടി കൈക്കൊണ്ടു. ശ്രീരാം വെങ്കിട്ടരാമനും പിന്നീടു വന്ന വി ആർ പ്രേംകുമാറും ഉഴുതുമറിച്ച മണ്ണിലേക്കാണ് രേണുവും എത്തിയത്. ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള ദേവികുളത്തേക്ക് സബ്കളക്ടറായി എത്തിയപ്പോൾ രേണു ഉറപ്പിച്ചത് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നാണ്. ആ പാതയിലാണ് അവർ ഇതുവരെ പ്രസംഗിച്ചതും.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 14 സബ്കളക്ടർമാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടൽ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആർ പ്രേംകുമാറിന്റെ നടപടികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്പെഷ്യൽ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP