Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്, ആൾ എഡിഷൻ മസ്റ്റ്! മുതലമട സുനിൽ സ്വാമിയുടെ വാർത്ത പ്രസിദ്ധീകരിച്ച കേരള കൗമുദിയുടെ തലക്കെട്ടിൽ ഇങ്ങനെ വച്ച് കാച്ചിയത് എന്തിന്? പെയ്ഡ് ജേർണലിസ്റ്റിന്റെ ഉദാത്തഉദാഹരണവുമായി ഇന്നത്തെ കേരള കൗമുദി

പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്, ആൾ എഡിഷൻ മസ്റ്റ്! മുതലമട സുനിൽ സ്വാമിയുടെ വാർത്ത പ്രസിദ്ധീകരിച്ച കേരള കൗമുദിയുടെ തലക്കെട്ടിൽ ഇങ്ങനെ വച്ച് കാച്ചിയത് എന്തിന്? പെയ്ഡ് ജേർണലിസ്റ്റിന്റെ ഉദാത്തഉദാഹരണവുമായി ഇന്നത്തെ കേരള കൗമുദി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മഴവെള്ള സംരക്ഷണത്തിന് ശക്തമായ നടപടി വേണം എന്നു ഒരു പൊതു ചടങ്ങിൽ ഐഎസ്ആർഓ മുൻ തലവൻ ജി മാധവൻ നായർ പറഞ്ഞാൽ അതൊരു വലിയ വാർത്തയാണോ? സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം തീർച്ചയായും അല്ല. എന്നാൽ ഇന്നത്തെ കേരള കൗമുദി പത്രത്തിന്റെ കോഴിക്കോട് എഡിഷന്റെ ബാക്ക് പേജിലും ബാക്കി എല്ലാ എല്ലാ എഡിഷനിലും വരികയും ചെയ്തു. അതിലും ആർക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇതിനേക്കാൾ പ്രധാന്യം കുറഞ്ഞ പല വാർത്തകളും മനോരമ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജിൽ വരാറുണ്ട്.

എന്നാൽ ഈ വാർത്ത ശ്രദ്ധ നേടിയത് അതുകൊണ്ടൊന്നുമല്ല. മാധവൻനായരുടെ വാർത്തയുടെ തലക്കെട്ടിനൊപ്പം ബ്രാക്കെറ്റിൽ ഒരു കുറിപ്പ് കൂടി പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു - പരസ്യ താല്പര്യം, കോഴിക്കോട് ബാക്ക് പേജ് മസ്റ്റ്,ആൾ എഡിഷൻ മസ്റ്റ്.- ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് കേരള കൗമുദിയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ്. പ്രിന്റഡ് പത്രത്തിൽ വരുന്ന വാർത്തകൾ ഓൺലൈനിൽ ആക്കാൻ ചുമതലപ്പെടുത്തിയ സബ് എഡിറ്റർ ഒന്നു വായിച്ച് പോലും നോക്കാതെ കയറ്റിയതാണ് എന്നു വ്യക്തം. തെറ്റ് തിരിച്ചറിഞ്ഞ് പിന്നീട് ഈ ഹെഡ് ലൈൻ മാറ്റുകയും ചെയ്തു.

ഈ കുറിപ്പ് സാധാരണ വായനക്കാരുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. കേരള കൗമുദി മാത്രമല്ല, മിക്ക പത്രങ്ങളും അവരുടെ താല്പര്യങ്ങൾ വാർത്തയിലൂടെ നിലനിർത്തുന്നതിനുള്ള ഉത്തമഉദാഹരണമാണിത്. പാലക്കാട്ടെ സുനിൽ സ്വാമി അടക്കം അധികം ആരും അറിയാതെ പലരുടെയും വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതിന്റെ രഹസ്യം തേടി പോകുന്നവർക്ക് ഇത് മനസിലാകും. ഇത്തരക്കാർ പരസ്യമായും പണമായും പത്രങ്ങളെ സഹായിക്കുന്നതുകൊണ്ട് അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകി വരാറുണ്ട്. അത് പേജ് ചെയ്യുന്ന സബ് എഡിറ്റർ മറന്നു പോകാതിരിക്കാൻ എഴുതുന്ന കുറിപ്പാണിത്. പെയിഡ് വാർത്തകളുടെ സ്വഭാവമാണ് ഇത്തരം കുറിപ്പുകൾക്കുള്ളത്. അത് അറിയാതെ ഓൺലൈൻ എഡിഷനിൽ കേരള കൗമുദി നൽകിയതാണ് ചർച്ചകൾക്ക് തുടക്കമിടുന്നത്. അതുകൊണ്ട് തന്നെ പരസ്യ താൽപ്പര്യാർത്ഥം വാർത്ത കൊടുക്കില്ലെന്ന് കേരള കൗമുദിക്ക് പറയാനാകാത്ത അവസ്ഥയും വന്നു.

മഴവെള്ള സംരക്ഷണത്തിന് സർക്കാർ തലത്തിൽ ശക്തമായ നടപടി ഉണ്ടാവണമെന്ന് ഡോ.ജി.മാധവൻ നായർ പറഞ്ഞത് മുതലമട സ്റ്റേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാമി സുനിൽദാസ് ജലയജ്ഞ ഉദ്ഘാടനച്ചടങ്ങിലായിരുന്നു. സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അദ്ധ്യക്ഷത വഹിച്ചു. ജലം സംഭരിക്കുന്നതിനും പരിമിതമായി ഉപയോഗിക്കുന്നതിനും മലയാളികൾ ശീലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുനിൽ സ്വാമി അഥവാ സുനിൽദാസിന്റെ പ്രചരണാർത്ഥം മാത്രമുള്ള ചടങ്ങായിരുന്നു. ഇത്. സർക്കാരിനും മുകളിൽ സ്വാമിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം. അതുകൊണ്ട് കൂടിയാണ് ഈ വാർത്ത കേരളത്തിലുടനീളം ചർച്ചയാക്കാൻ തീരുമാനിച്ചതും. അത് വ്യക്തമാക്കി കേരള കൗമുദിയുടെ റിപ്പോർട്ടർ തലക്കെട്ടിനൊപ്പം കുറിപ്പെഴുതിയും. ചിത്രം സഹിതമാണ് വാർത്ത അടിച്ചുവന്നതും.

കേരളത്തിലെ അറിയപ്പെടുന്ന ആൾദൈവങ്ങളിൽ ഒരാളാണ് സുനിൽ സ്വാമി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാമിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരാറുണ്ട്. എന്നാൽ അതൊന്നും പത്രങ്ങളിൽ വാർത്തയാകാറില്ല. പരസ്യ താൽപ്പര്യമാണ് ഇതും മുക്കപ്പെടുന്നതെന്ന് ഈ കേരള കൗമുദി വാർത്തയോടെ വ്യക്തമാവുകയാണ്. സുശക്തമായ മാർക്കറ്റിങ് സംവിധാനമാണ് ഇതിനായുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ കോടി കണക്കിന് രൂപയുടെ ഭൂമി വാങ്ങി കൂട്ടുകയാണ് മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്‌നേഹം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടി ആയ സുനിൽ ദാസ് എന്ന ആരോപമണമെല്ലാം അന്വേഷിക്കപ്പെടാതെ പോകുന്നതും ഈ ഇടപെടലിന്റെ ഫലമാണ്. എയിഡ്‌സ് രോഗികളുടെയും കുഷ്ഠ രോഗികളുടെയും പുനരധിവാസത്തിന് സമാഹരിച്ച പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി കൂട്ടുന്നത് എന്ന് നേരത്തെ പലരും ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും ആരും വാർത്തയാക്കിയില്ല.

പല്ലശനയിലെ ഒരു സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനിൽ ദാസാണ് പിന്നീട് സുനിൽ ജി യും സുനിൽ സ്വാമിയുമൊക്കെയായി മാറിയത്. സത്യ സായി സേവാ സമിതി അംഗം ആയിരുന്ന ഇയാൾ അവിടെ നിന്ന് പിന്മാറി മുതലമടയിലുള്ള സ്വന്തം വീട് സ്‌നേഹം ചാരിറ്റബ്ൾ ട്രസ്റ്റാക്കി മാറ്റുകയായിരുന്നു. എയിഡ്‌സ് രോഗികളുടെയും കുഷ്ഠ രോഗ്ഗികളുടെയും പുനരധിവാസം, പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ, എല്ലാ ദിവസവും അന്ന ദാനം എന്നിവയാണ് ട്രസ്റ്റിന്റെ മുഖ്യ പ്രവർത്തനങ്ങളായി എടുത്ത് കാണിക്കപ്പെടുന്നത്. സമൂഹത്തിലെ ഉന്നതരായ പല വ്യക്തികളേയും ഈ സംരംഭങ്ങളിൽ പങ്കാളികളാക്കാനും സുനിൽ ദാസിന് കഴിഞ്ഞു. പ്രവർത്തനങ്ങൾക്കായി ഇവരുടെ കയ്യിൽ നിന്നും വൻ തോതിൽ സംഭാവനയും സ്വീകരിച്ചു തുടങ്ങി. വേണ്ട പോലെ പണം വേണ്ട കാര്യങ്ങൾക്ക് വിനിയോഗിക്കുന്നില്ല എന്ന് പരാതി സജീവമാണ്. മുതലമട സ്വാമി എന്നറിയപ്പെടുന്ന സുനിൽ ദാസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിവിധ സംഘടനകൾ പരാതി അയച്ചിരുന്നു. ജന ജാഗ്രത, പാലക്കാട് മുന്നോട്ട്, പി. യു. സി. എൽ. എന്നിവരാണ് പരാതി അയച്ചത്. ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്‌നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽ ദാസ് എയിഡ്‌സ് രോഗികൾക്ക് മരുന്നായി നൽകുന്നത് ഭസ്മമാണെന്ന് ആരോപണവും ഉയർന്നിരുന്നു. ഒരു നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി വെറും വയറ്റിൽ കഴിക്കുക എന്നതായിരുന്നു ചികിത്സ. ഇത് കഴിച്ചാൽ എയിഡ്‌സ് ഉൾപ്പടെ എന്ത് അസുഖങ്ങൾ ഉണ്ടെങ്കിലും മാറും എന്ന് ഇയാൾ പറഞ്ഞിരുന്നുവത്രെ. എയിഡ്‌സ് രോഗികൾക്ക് വില കൂടിയ മരുന്നുകൾ നൽകുന്നുണ്ടെന്നാണ് സുനിൽ ദാസ് നേരത്തെ വ്യക്തമാകിയിരുന്നത്. ഇതിനെതിരെ ഉയർന്ന ആരോപണം പോലും ആരും ചർച്ചയായില്ല. ഇത്തരത്തിൽ പലതരം ആരോപണങ്ങൾക്ക് വിധേയനായ സ്വാമിയുടെ വാർത്തയാണ് മസ്റ്റെന്ന തലക്കെട്ടിൽ കേരള കൗമുദി ഓൺലൈൻ പ്രസിദ്ധീകരിച്ചതെന്നതാണ് ശ്രദ്ധേയം. കാശുണ്ടെങ്കിൽ ഏത് പത്രത്തേയും വിലയ്ക്ക് വാങ്ങാമെന്നതിന് തെളിവാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP