Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ് എസിന് അയിത്തം; ഇടത് എഴുത്തുകാരെ മാത്രം ക്ഷണിക്കുന്നു; എന്നിട്ടും സാഹിത്യോൽസവത്തിന് 20ലക്ഷം കേന്ദ്രം കൊടുത്തെന്ന് അൽഫോൻസ് കണ്ണന്താനം; സിപിഎം മേളയാക്കിയെന്ന് കെ.സുരേന്ദ്രൻ; ജനാധിപത്യത്തിൽ വിശാസമില്ലാത്തവരെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്നാണ് പറഞ്ഞതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിറയുന്നത് വിവാദം തന്നെ

ആർഎസ് എസിന് അയിത്തം; ഇടത് എഴുത്തുകാരെ മാത്രം ക്ഷണിക്കുന്നു; എന്നിട്ടും സാഹിത്യോൽസവത്തിന് 20ലക്ഷം കേന്ദ്രം കൊടുത്തെന്ന് അൽഫോൻസ് കണ്ണന്താനം; സിപിഎം മേളയാക്കിയെന്ന് കെ.സുരേന്ദ്രൻ; ജനാധിപത്യത്തിൽ വിശാസമില്ലാത്തവരെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്നാണ് പറഞ്ഞതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിറയുന്നത് വിവാദം തന്നെ

എം ബേബി

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവംപോലെ കേരളത്തിന്റെ അഭിമാനമായി വളരുന്ന, കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടനത്തെചൊല്ലിയും വിവാദം.സംഘപരിവാർ അനുകൂലികളെ ഒഴിവാക്കി ഇടതുഎഴുത്തുകാരെ മാത്രംവച്ചാണ് മേള നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആരോപിച്ചു. എന്നാൽ മേളയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്‌ളെന്നും ജനാധിപത്യവിരുദ്ധരെ ചർച്ചകളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് മാത്രമാണ് താൻ നിർദ്ദേശിച്ചതെന്നുമാണ് ഫെസ്റ്റിവൽ ഡയറക്ടറും പ്രശസ്ത കവിയുമായ സച്ചിദാനന്ദൻ പറയുന്നത്.

സിപിഎമ്മുകാരെ മാത്രം പങ്കടെുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് ലിറ്റററി ഫെസ്റ്റിവലിന്റെ ഒരു സെഷനിൽ സംസാരിച്ചശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചോദിച്ചു. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലന്നെും കണ്ണന്താനം പറഞ്ഞു.

എന്നിട്ടും കേന്ദ്രം 20 ലക്ഷം രൂപയാണ് പരിപാടിക്കായി അനുവദിച്ചതെന്ന് കണ്ണന്താനം വ്യക്തമാക്കി. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പരിപാടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്. തുടർച്ചയായി അഞ്ച് വർഷമായി നടന്നുവരുന്ന പരിപാടികൾക്കാണ് സാധാരണ ഗതിയിൽ ഇത്തരത്തിൽ പണം അനുവദിക്കാറുള്ളത്. എന്നാൽ സാഹിത്യ സംബന്ധമായ പരിപാടിയല്ലേ, കേരളത്തിൽ നടക്കന്ന വലിയൊരു പരിപാടിയല്ലേ, എന്നൊക്കെ ഓർത്താണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് പണം നൽകിയതെന്നും കണ്ണന്താനം വ്യക്തമാക്കി.എന്നാൽ ഫെസ്റ്റിവൽ ഡയരക്ടർ പറയുന്നത് ഇടത് ചിന്താഗതിയുള്ള എഴുത്തുകാർ മാത്രം പരിപാടിയിൽ പങ്കടെുത്താൽ മതിയെന്നും വലതുചിന്താഗതിക്കാർ വേണ്ടെന്നുമാണ്. ഇത് ശരിയല്ലാത്ത നടപടിയാണ്. എല്ലാവരെയും വിളിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ ചർച്ച ചെയ്യകയാണ് വേണ്ടത്. പിന്നെ ആരാണ് വലതുപക്ഷക്കാർ. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മോദി സർക്കാറാണോ വലുതുപക്ഷക്കാരെന്നും കണ്ണന്താനം ചോദിച്ചു.

അതേസമയം തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രമെടുത്താണ് കേന്ദ്രമന്ത്രിയുടെ ആരോപണമെന്ന് സച്ചിദാനന്ദൻ തിരിച്ചടിച്ചു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരെ ചർച്ചകളിൽ പങ്കടെുപ്പിക്കരുതെന്നാണ് താൻ പറഞ്ഞത്. അല്ലാതെ ആർഎസ്എസുകാരെ പങ്കടെുപ്പിക്കുന്നതിനെതിരെയല്ല താൻ സംസാരിച്ചതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.വിരലിലെണ്ണാവുന്ന ഇടതുപക്ഷ ചിന്താഗതിയുള്ള എഴുത്തുകാർ മാത്രമാണ് ഫെസ്റ്റിൽ പങ്കടെുക്കുന്നത്. പലരും കടുത്ത ഇടതു വിരുദ്ധരുമാണ്.വ്യത്യസ്ത ചിന്താഗതിയുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പരിപാടികളിലും ചർച്ചകളിലും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കവി കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ഫേസ്‌ബുക്ക്‌പോസ്റ്റുമായി രംഗത്തത്തെി. 'സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോൽസവം സി. പി.എം മേളയാക്കിമാററിയിട്ട് ന്യായം പറയുന്നോയെന്ന് അദേഹം ചോദിച്ചു.ബി. ജെ. പി ബന്ധമുള്ളവരെ ചാനൽ ചർച്ചക്കുപോലും വിളിക്കാൻ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂർത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികൾക്കില്ലേയെന്ന് ഫേസ്‌ബുക്കിൽ വ്യക്തമാക്കി. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാൻ പോകുന്നില്ലന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം സംഘപരിവാറിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടവേദിയായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റ് മാറിക്കഴിഞ്ഞു.

ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്ന എഴുത്തുകാരെല്ലാം സംഘപരിവാറിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരാണ്. അരുന്ധതി റോയ്, നടൻ പ്രകാശ് രാജ്, കെ എസ് ഭഗവാൻ, ആശിഷ് നന്ദി, ആനന്ദ്, ടി.പത്മനാഭൻ, തുടങ്ങിയവരെല്ലാം മോദി സർക്കാറിനെയും ഹൈന്ദവ ഫാസിസത്തെയും രൂക്ഷമായാണ് വിമർശിച്ചത്.

സംസ്ഥാന സർക്കാർ പരിപാടിക്ക് രണ്ടുകോടിയോളം രൂപ അനുവദിച്ചത് നേരത്തെ തന്നെ വാർത്തയായിരുന്നു. കോഴിക്കോട് കടപ്പുറത്ത് അഞ്ചു വേദികളിലായി എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് ഒമ്പത് വരെ ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. ഫെസ്റ്റ് 11 ന് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP