1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

കേരള മന്ത്രിമാർക്ക് ലണ്ടൻ ജ്വരം! മുഖ്യമന്ത്രിയുൾപ്പെടെ ഇതുവരെ എത്തിയത് ഏഴു പേർ; മന്ത്രിയെന്ന പേരിൽ ലണ്ടൻ കാണാൻ സിപിഎമ്മിൽ ഇനി ബാക്കിയുള്ളത് വെറും ആറു പേർ മാത്രം; പ്രളയത്തിൽ പെട്ട അരലക്ഷം പേർ ഇപ്പോഴും കനിവ് കാക്കുമ്പോൾ ഖജനാവിലെ കാശ് ധൂർത്തടിച്ചുള്ള മന്ത്രിമാരുടെ സർക്കീട്ടിൽ പാർട്ടി ഘടകത്തിലും ലോക് കേരള സഭയിലും അപസ്വരം

July 18, 2019 | 11:59 AM IST | Permalink



കേരള മന്ത്രിമാർക്ക് ലണ്ടൻ ജ്വരം! മുഖ്യമന്ത്രിയുൾപ്പെടെ ഇതുവരെ എത്തിയത് ഏഴു പേർ; മന്ത്രിയെന്ന പേരിൽ ലണ്ടൻ കാണാൻ സിപിഎമ്മിൽ ഇനി ബാക്കിയുള്ളത് വെറും ആറു പേർ മാത്രം; പ്രളയത്തിൽ പെട്ട അരലക്ഷം പേർ ഇപ്പോഴും കനിവ് കാക്കുമ്പോൾ ഖജനാവിലെ കാശ് ധൂർത്തടിച്ചുള്ള മന്ത്രിമാരുടെ സർക്കീട്ടിൽ പാർട്ടി ഘടകത്തിലും ലോക് കേരള സഭയിലും അപസ്വരം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മെയ് രണ്ടാം വാരം പിന്നിട്ടപ്പോൾ രണ്ടു ദിവസത്തേക്കാണ് മുഖ്യമന്ത്രി പിണറയി വിജയൻ ലണ്ടനിൽ എത്തിയത്. കൂടെയെത്തിയ ധനമന്ത്രി തോമസ് ഐസക്കാകട്ടെ പിന്നെയും ഒരാഴ്ച ചുറ്റിത്തിരിഞ്ഞാണ് തിരികെ നാട്ടിൽ എത്തിയത്. രണ്ടു പേരും കേരളത്തിൽ എത്തിയ ഉടൻ തന്നെ മറ്റൊരു മന്ത്രി ലണ്ടനിലേക്ക് പറന്നു, ഊർദ്ധശ്വാസം വലിച്ചു കിടക്കുന്ന കെഎസ്ആർടിസി അടക്കമുള്ള ഗതാഗത സംവിധാനം നേരെയാക്കാൻ ഉള്ള ഉദ്ദേശവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്.

വീണ്ടും കൃത്യം ഒരു മാസം പിന്നിട്ടതേയുള്ളൂ, അടുത്തയാളുടെ ഊഴമായി. ഇത്തവണ തൊഴിൽ, നൈപുണ്യ മന്ത്രി ടിപി രാമകൃഷ്ണൻ ആണ് എത്തിയത്. ഉദ്ദേശം ഒരു ചിലവും ഇല്ലാതെ എൻഎച്ച്എസ് ലോകത്തെവിടെ നിന്നും നഴ്‌സുമാരെ എത്തിക്കുമ്പോൾ അത് ഞങ്ങളുടെ പേരിൽ കൂടെ ആയിക്കൂടെ എന്ന് അഭ്യർത്ഥിക്കാൻ വേണ്ടി മാത്രം. നാലു പേരടങ്ങുന്ന സംഘവുമായുള്ള ഈ വരവ് സംസ്ഥാനത്തിന് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ല എന്ന ആരോപണം സോഷ്യൽ മീഡിയ വഴിയും മറ്റും ഉയർന്നു കഴിഞ്ഞു.

കഴിഞ്ഞ വർഷം തന്നെ യുകെ സന്ദർശിച്ച മൂന്നു മന്ത്രിമാർ കൂടിയുണ്ട് കേരള മന്ത്രിസഭയിൽ. പലവട്ടം വന്നുപോയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, രാഷ്ട്രീയം പഠിക്കാൻ എംഎൽഎ സംഘവുമായി എത്തിയ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ, ആരോഗ്യ പഠനം നടത്താൻ എത്തിയ ആരോഗ്യക്ഷേമ മന്ത്രി കെ കെ ശൈലജ എന്നിവർ കൂടി ആയാലേ പട്ടിക പൂർത്തിയാകൂ. ഇത്രയധികം മന്ത്രിമാർ ചുരുങ്ങിയ കാലയളവിൽ യുകെ സന്ദർശനം നടത്തിയ അനുഭവം മുൻപ് ഉണ്ടായിട്ടില്ല.

എടുത്തു പറയത്തക്ക നേട്ടം ഒന്നും ഇല്ലാതെ പോയ ഈ സംഘങ്ങളുടെ വരവിൽ ഉദ്യോഗസ്ഥരുടെ അടക്കം ചെലവ് പരിഗണിക്കുമ്പോൾ ദശലക്ഷങ്ങളുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിന് ഉണ്ടായിരിക്കുന്നത്. ഒരു വർഷം തികയും മുൻപ് ഒരു മഹാപ്രളയം സംഭവിച്ച നാട്ടിൽ നിന്നാണ് ഇവരൊക്കെയും ലണ്ടൻ വരെ എത്തിയിരിക്കുന്നത് എന്നത് സൗകര്യപൂർവം മറന്നു കളയണ്ട കാര്യമല്ല, കാരണം സർവ്വതും നഷ്ടമായ അരലക്ഷം ആളുകൾ ഇപ്പോഴും സർക്കാരിന്റെ പിച്ചക്കാശിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഈ വരവ് പോക്കലുകൾ എന്നതാണ് ഏറെ ദയനീയം.

ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുമ്പോൾ പ്രസ്ഥാനത്തെ തകർക്കാൻ ബിജെപിയിൽ നിന്നും കാശു വാങ്ങി മാധ്യമങ്ങൾ എഴുതുന്നു എന്ന ബാലിശമായ മറുവാദം പോലും ഉയർത്തുകയാണ് സർക്കാരിനൊപ്പമുള്ള പാർട്ടി. മുൻകാലങ്ങളിൽ ഇടതു സർക്കാരിന് വീഴ്ചകൾ സംഭവിക്കുമ്പോൾ തിരുത്താൻ എത്തിയിരുന്നത് പാർട്ടിയാണ്. ഇപ്പോൾ പാർട്ടിയും സർക്കാരും ഒരേവിധം വീഴ്ചകൾ നേരിടുമ്പോൾ ആര് ആരെ തിരുത്തും എന്ന ദുർവിധി കൂടിയാണ് പാർട്ടിയുടെയും സർക്കാരിന്റെയും അമരക്കാർ നേരിടേണ്ടി വരുന്നത്.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന മസാല ബോണ്ടിന്റെ വിൽപ്പന ആരംഭം കുറിക്കുന്ന മണിയടിക്കൽ ചടങ്ങിന് എത്തി എന്നതാണ് മുഖ്യമന്ത്രിയുടെ വരവിനെ ആഘോഷമാക്കിയത്. എന്നാൽ മാസങ്ങൾക്കു മുൻപ് നടന്ന മസാല ബോണ്ടിന്റെ വിൽപ്പന ചടങ്ങുകൾ എല്ലാം തങ്ങൾ എത്തും മുൻപ് തന്നെ പൂർത്തിയായിരുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞത് സംഘത്തിൽ ഉൾപ്പെട്ട ധനമന്ത്രി തന്നെ ആയിരുന്നു. അതിനർത്ഥം ആ വരവ് കൊണ്ട് പ്രത്യേകിച്ച് ഉദ്ദേശം ഒന്നും തന്നെ ഇല്ല എന്നതായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങൾ കൂടി സന്ദർശന പട്ടികയിൽ ഉള്ളതിനാൽ സർക്കാരിന്റെ നേട്ടം എന്ന മട്ടിൽ അവതരിപ്പിക്കാൻ ഒരു രാഷ്ട്രീയ തള്ള് എന്ന നിലയിലാണ് ഈ സന്ദർശനം പിന്നീട് വിലയിരുത്തപ്പെട്ടത്. കടുത്ത കടബാധ്യതയും ഒരു മഹാദുരന്തവും നേരിടുന്ന ഒരു സംസ്ഥാനത്തിന്റെ പേരിൽ ആകണമോ ഈ കാട്ടിക്കൂട്ടലുകൾ എന്ന വിമർശം പോലും സർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ല.

എന്നാൽ ഈ സന്ദർശനം പിന്നീട് ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതിനാൽ കൂട്ടുപിടിച്ചത് കെ എസ് എഫ് ഇ യെ ആയിരുന്നു. യാതൊരു വിധ വിപണി പഠനവും നടത്താതെ ലണ്ടനിൽ പ്രവാസി ചിട്ടിയുടെ അവതരണമാണ് യാത്രയുടെ ഉദ്ദേശമായി അവതരിപ്പിക്കപ്പെട്ടത്. സ്വന്തം നാട്ടിലെ വസ്തുവകകൾ പോലും വിറ്റു നിക്ഷേപം ജീവിക്കുന്ന നാട്ടിൽ നടത്തുന്ന യൂറോപ്യൻ മലയാളികളോട് പണം അഭ്യർത്ഥിക്കാൻ എത്തിയ മുഖ്യമന്ത്രിയോട് വിദേശ മലയാളികൾ മുഖം തിരിച്ചു നിന്ന് എന്നാണ് പ്രവാസി ചിട്ടിയുടെ ഗതി തെളിയിക്കുന്നത്.

ഇതിനകം പത്തര കോടി പ്രവാസി ചിട്ടിയുടെ പ്രചാരണത്തിന് ചെലവാക്കിയ കെ എസ് എഫ് ഇ ക്കു ഗൾഫിലെ പാർട്ടി അനുഭാവികൾ ആഞ്ഞു പരിശ്രമിച്ചിട്ടു പോലും പത്തു കോടിയെ പിരിക്കാൻ ആയിട്ടുള്ളൂ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ കോടി രൂപ പ്രവാസി മലയാളികൾ നിർലോപം നിക്ഷേപിക്കും എന്ന് കണക്കുകൂട്ടിയ സർക്കാരിന്റെയും കിഫ്ബിയുടെയും സകല തന്ത്രങ്ങളും പൊളിയുകയാണ്. ഇതുവരെ കിട്ടിയ പത്തു കോടി രൂപയുടെയും മസാല ബോണ്ടിൽ കിട്ടിയ രണ്ടായിരം കോടി രൂപയുടെയും കണക്കും കയ്യിൽ പിടിച്ചാണ് മുഖ്യമന്ത്രി 30000 കോടി രൂപയുടെ വികസന പദ്ധതികൾ പല വേദികളിൽ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്.

സർക്കാരിന്റെ കാലാവധി തീരും മുൻപ് 60000 കോടിയുടെ പദ്ധതികൾ അവതരിപ്പിക്കാൻ ആണ് ശ്രമം എന്ന് അദ്ദേഹം ലണ്ടനിൽ പറഞ്ഞെങ്കിലും നടപ്പാക്കാൻ ഉള്ള പണം എവിടെ എന്നതിന് വക്തത നല്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി മോദിയെ തള്ളുകാരനായി അവതരിപ്പിക്കുന്നവർ തന്നെയാണ് കയ്യിൽ നയാപൈസ ഇല്ലാതെ ഇത്തരം വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും.

ഇതിന്റെ തെളിവാണ് പൊതു ഗതാഗതത്തെ പറ്റി പഠിക്കുക എന്ന പരിപാടിയുമായി ദിവസങ്ങൾക്കകം ഗതാഗത മന്ത്രിയും പരിവാരവും വന്നു പോയത്. അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപ് കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ ആയിരുന്നു ഈ വരവ് എന്ന് പറയുമ്പോൾ ഉദ്ദേശ ശുദ്ധി ബോധ്യപ്പെടും. അതുവരെ കെഎസ്ആർടിസി ഉണ്ടാകുമോ എന്നാരെങ്കിലും മന്ത്രിയോട് ചോദിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തിനും ഉത്തരം നൽകാൻ സാധിച്ചേക്കില്ല, അത്ര ദയനീയവസ്ഥയിലൂടെ ഈ ഗതാഗത സ്ഥാപനം കടന്നുപോകുമ്പോൾ തന്നെയാണ് തികഞ്ഞ ദൂർത്ത് ആയി മാറിയ മറ്റൊരു ലണ്ടൻ സന്ദർശനം. ശശീന്ദ്രന് ഒപ്പവും ഗതാഗത കമ്മീഷണർ സുദേഷ് കുമാർ ഐ എ എസും മറ്റു ഉദ്യോഗസ്ഥരും ഇടം പിടിച്ചിരുന്നു. ബർമിങ്ഹാം യൂണിവേഴ്സിറ്റിയെ കൂട്ടുപിടിച്ചാണ് ഈ യാത്ര തരപ്പെടുത്തിയത്.

ഒരു വർഷം മുൻപ് എ കെ ബാലൻ എംഎൽഎ സംഘവുമായി യുകെയിൽ എത്തിയതും പിന്നീട് നിയമസഭയിൽ വരെ ഒച്ചപ്പാടായ സംഭവമാണ്. ബ്രിട്ടീഷ് പാർലമെന്റ് അടഞ്ഞു കിടക്കുമ്പോൾ പാർലമെന്റിന്റെ പ്രവർത്തന രീതി പഠിക്കാൻ എത്തിയ സംഘം ഒടുവിൽ പാർലിമെന്റ് സ്‌ക്വായറിൽ നിന്നും പടമെടുത്താണ് സായൂജ്യം നേടിയത്. പേരിനു ആശ്വാസമായി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടനം നടത്തി മന്ത്രി ബാലൻ മാനക്കേടിനു മറയിട്ടപ്പോൾ കൂടെ വന്ന എം എൽ എ സംഘം താജ് ഹോട്ടലിലും ലളിതിലും ഭക്ഷണം കഴിച്ചു ഒരാഴ്ചത്തെ ട്രിപ്പ് ഉല്ലാസമാക്കി.

പിന്നീടാണ് വാർവിക് യൂണിവേഴ്‌സിറ്റി സന്ദർശിച്ചു ആരോഗ്യ രംഗത്ത് യുകെ മാതൃകയിൽ പരീക്ഷണം നടത്താൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയും സംഘവും ലണ്ടനിൽ എത്തിയത്. യുകെയിലെ ജിപി മാതൃകയിൽ കേരളത്തിൽ ആരോഗ്യ രംഗത്ത് സമൂലമാറ്റം ആയിരുന്നു മന്ത്രി ശൈലജയുടെ വാഗ്ദാനം. യുകെയിലെ വലിയ ആശുപത്രികളിൽ ഒന്നായ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലും വിവിധ ആരോഗ്യ കേന്ദ്രങ്ങളും കണ്ടായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും മടക്കം.

ടൂറിസം മന്ത്രി എന്ന നിലയിൽ പലവട്ടമാണ് കടകംപള്ളി സുരേന്ദ്രനും കേരള ടൂറിസം കെടിഡിസി ഉദ്യോഗസ്ഥരും ലണ്ടനിൽ ചുറ്റിയടിച്ചതു. ട്രാവൽ മാർട്ട് നടക്കുമ്പോൾ ലണ്ടനിൽ ഇരുന്നു കേരളത്തിലെ രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയ വഴി മന്ത്രി സമയം കളഞ്ഞപ്പോൾ ദക്ഷിണ ആഫ്രിക്ക ടൂറിസം മേളയിലെ അവാർഡ് സ്വന്തമാക്കിയാണ് മടങ്ങിയത്. പിന്നീട നാട്ടിൽ എത്തിയപ്പോൾ സമാശ്വാസ സമ്മാനം കിട്ടിയതിനെ പ്രധാന സമ്മാനമാക്കി അവതരിപ്പിച്ചതിന് സോഷ്യൽ മീഡിയ അദ്ദേഹത്തെ നന്നായി ട്രോളുകളും ചെയ്തിരുന്നു.

തുടർന്ന് കഴിഞ്ഞ വർഷമാണ് കൂടുതൽ ലോബിയിങ് നടത്തി കേരളം ഉത്തരവാദ ടൂറിസം എന്ന കാറ്റഗറിയിൽ അവാർഡ് നേടുന്നതും. ഇത്തരത്തിൽ വലിയ തോതിൽ പണം ചിലവഴിച്ചു എത്തുന്ന മന്ത്രി സംഘങ്ങൾ കേരള ഖജനാവിന് ബാധ്യത ആയി മാറുന്നു എന്ന ആരോപണം ശക്തമാകുമ്പോഴും ഈ മന്ത്രിമാരുടെ വരവ് പോക്കുകൾ യുകെയിലെ പാർട്ടി ഘടകവും ലോക് കേരള സഭ അംഗങ്ങളും അറിയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. സാധാരണ ഗതിയിൽ സി പി എം ഭരിക്കുമ്പോൾ മന്ത്രിമാരുടെ സന്ദർശനങ്ങൾ പാർട്ടി ഘടകങ്ങൾക്ക് കൃത്യമായി വിവരം ലഭിക്കുന്നതാണ്.

എന്നാൽ ഇന്ത്യക്കു പുറത്തു പോളിറ്റ് ബ്യുറോ മാതൃകയിൽ പാർട്ടി ഘടകം പ്രവർത്തിക്കുന്ന സ്ഥലം ആയിട്ട് കൂടി കേരളത്തിൽ നിന്നും എത്തുന്ന മന്ത്രിമാരുടെ വരവ് പോക്കുകൾ പാർട്ടി ഘടകത്തിൽ ആരും അറിയുന്നില്ല എന്നതാണ് സത്യം. മുഖ്യമന്ത്രിയും ധനമന്ത്രിയും എത്തിയപ്പോൾ ഇത് പാർട്ടിയിലെ മലയാളികൾ ചേർന്നുള്ള ഘടകത്തിൽ വലിയ പൊട്ടിത്തെറിയും സൃഷ്ടിച്ചിരുന്നു. നേതാക്കൾ എത്തുമ്പോൾ വന്നു കാണണം എന്ന നിർദ്ദേശം അക്ഷരം പ്രതി പാലിക്കാൻ ഇത് കേരളമല്ല എന്നാണ് മാഞ്ചസ്റ്റർ ഘടകത്തിലെ ഒരംഗം പാർട്ടിക്ക് നൽകിയ മറുപടി. ഇത് ശരിവക്കും വിധം മുഖ്യമന്ത്രി പങ്കെടുത്ത ഏക പൊതുചടങ്ങു എന്ന നിലയിൽ പ്രവാസി ചിട്ടി ഉത്ഘാടന വേളയിൽ സജീവമായ പല പാർട്ടി പ്രവർത്തകരും വിട്ടു നിന്നതും ശ്രദ്ധേയമായി. പാർട്ടിയെ ചിലയാളുകൾ പോക്കറ്റിൽ ഒതുക്കുന്നു എന്ന ആരോപണത്തിലേക്കാണ് ഇത് എത്തിച്ചിരിക്കുന്നത്.

ഇതിനു കൂടുതൽ ശക്തി പകർന്നാണ് ഇപ്പോൾ മന്ത്രി ടിപി രാമകൃഷ്ണന്റെ വരവ് എത്തി നിൽക്കുന്നത്. മന്ത്രിയുടെ സന്ദർശനം പ്രധാന നേതാക്കൾ പോലും അറിഞ്ഞത് മാധ്യമങ്ങൾക്കുള്ള വാട്സ്ആപ് സന്ദേശം വഴിയാണ്. ഇത് ചോദ്യം ചെയ്തപ്പോൾ പാർട്ടി ഭാരവാഹികളുടെ നമ്പർ മന്ത്രിയുടെ ഓഫീസിനു ലഭ്യമല്ലായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. എങ്കിൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകും എന്ന് പറഞ്ഞു രൂപം നൽകിയ ലോക് കേരള സഭയിലെ അഞ്ചു അംഗങ്ങളെ എങ്കിലും അറിയിക്കാൻ ഉള്ള ബാധ്യത ഇല്ലേ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ലോക് കേരള സഭയിലെ ഒരംഗം കാര്യങ്ങൾ അറിയുന്നുണ്ട് എന്നായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ മറുപടി. ഇത് ലോക് കേരള സഭ അംഗംങ്ങളിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

ലോക് കേരള സഭ അംഗങ്ങളെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ സർക്കാരിന്റെ പക്കൽ ഉള്ളപ്പോൾ എന്തിനു ഒരു അംഗത്തെ മാത്രം അറിയിക്കുന്നു എന്ന ചോദ്യവും ഈ സന്ദർശനങ്ങളെ വിവാദത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഫണ്ട് ചിലവഴിച്ചു എത്തുമ്പോൾ മറ്റു പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന ന്യായമാണ് ഔദ്യോഗികമായി ലഭിക്കുന്നത്. ന്യായങ്ങൾ എന്തൊക്കെയായാലും ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മന്ത്രിമാരുടെ വിദേശ സന്ദർശനത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കപ്പെട്ടിരിക്കുന്നത് ലണ്ടൻ യാത്രകൾക്ക് ആയിരിക്കും എന്നുറപ്പാണ്. ഈ യാത്രകൾ വഴി എന്ത് നേടി എന്നതിന് കാലാവധി തീരും മുൻപ് എങ്കിലും സർക്കാരിന് സാധിക്കുമോ, കാത്തിരിക്കാം.

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍    
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ മറുനാടന്‍ മലയാളി ലണ്ടന്‍ റിപ്പോര്‍ട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ
ആറ്റടപ്പയാണ് എന്റെ വീട്..എന്നെ അറിയില്ലേയെന്ന് വയോധികയുടെ ചോദ്യം; നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു; പെട്ടെന്ന് ശബ്ദമുയർത്തി നിങ്ങൾ ഒന്നും ചെയ്തുതന്നില്ലെന്ന് പറഞ്ഞപ്പോഴും ചിരി മായാതെ അവിടെ പോയി ഇരിക്കൂ എന്ന് നിർദ്ദേശം; നിങ്ങളെയൊന്നും വിടില്ലെന്ന് ശബ്ദമുയർത്തിയപ്പോഴാണ് അക്രമാസക്തയാകുമെന്ന് കരുതി സദസ്സിൽ പോയി ഇരിക്കാൻ കർശനമായി പറഞ്ഞത്; വയോധികയോട് പിണറായി കയർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ
മോഹനൻ വൈദ്യരുടെ മുറിവൈദ്യം കവർന്നെടുത്തത് ഒന്നര വയസ്സുകാരിയുടെ ജീവൻ; പ്രൊപ്പിയോണിക്ക് അസിഡീമിയ ബാധിച്ച കുട്ടിയുടെ ജീവൻ ഒരു വർഷം നിലനിർത്തിയത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവ്; കുഞ്ഞുമായി മാതാപിതാക്കൾ മോഹനൻ വൈദ്യരുടെ അടുത്ത് പോയത് 'ഫേസ്‌ബുക്ക് നന്മമര'ത്തിന്റെ ഉപദേശം കേട്ടെന്നും ഡോക്ടർ വിപിൻ കളത്തിൽ; മരുന്നുകൾ എല്ലാം നിർത്തിച്ച ശേഷം കൊടുത്തത് നാടൻ നെല്ലിക്കയും പൊൻകാരവും; വിവരക്കേട് ഒരു മനുഷ്യനെ കൊലപാതകി ആക്കുമ്പോഴും ഉണർന്ന് പ്രവർത്തിക്കാതെ ഭരണകൂടം
ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ പിടിവീഴും എന്നുറപ്പായി; ലഷ്‌കർ ഭീകരരെ സഹായിച്ചയാൾക്കായി സംസ്ഥാനം മുഴുവൻ പൊലീസ് തെരച്ചിൽ നടത്തവേ അബ്ദുൾ ഖാദർ റഹീം മുൻകൂർ ജാമ്യം തേടി എത്തിയത് എറണാകുളം ജില്ലാ കോടതിയിൽ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പേ അറസ്റ്റ് ചെയ്ത് മികവ് കാട്ടി പൊലീസും; ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ ജാഗ്രത തുടരവെ തൃശ്ശൂർ സ്വദേശിയെ പൊലീസ് പിടികൂടിയത് നാടകീയമായി
സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ
മൃതശരീരത്തോട് പോലും രാഷ്ട്രീയ വിരോധം തീർക്കുന്ന മാർക്‌സിസ്റ്റ് പത്രധർമ്മം; വീഴ്‌ച്ചകളെ ന്യായീകരിക്കുന്ന കഴിവുകെട്ട ഭരണാധികാരി എന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ച് 'ദേശാഭിമാനി' പത്രം; പ്രതിപക്ഷ ബഹുമാനം പോലും പാലിക്കാത്ത സിപിഎം മുഖപത്രത്തിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ
ഗോദ്രാ കലാപത്തിൽ വാജ്‌പേയിയുടെ കോപമടക്കിയ തന്ത്രശാലി; 2014ൽ അദ്വാനിയുടെ മോഹത്തെ വെട്ടിയത് ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ; സുഷമയുടെ സൗമ്യതയെ വെട്ടി മോദിയുടെ ഹിന്ദുത്വത്തെ നേതാവാക്കിയതിന് പിന്നിലെ ചാലക ശക്തി; നോട്ട് നിരോധനത്തിലൂടെ യുപിയിൽ പാർട്ടിക്ക് നൽകിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷം; സാമ്പത്തിക അച്ചടക്കത്തിലൂടെ സുഹൃത്തിനെ രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കി; മോദിക്ക് നഷ്ടമാകുന്നത് വലംകൈയെ; അരുൺ ജെയ്റ്റ്‌ലി പരിവാറുകാരുടെ ബൗദ്ധിക മുഖം
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ