Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കത്തിൽ ദുരവസ്ഥയിലായ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം ഏറ്റെടുത്ത് മലപ്പുറത്തെ ഒരുകുട്ടം മുസ്ലിം യുവാക്കൾ; അശുദ്ധിയും, അയിത്തവും പടിയിറക്കി ഹൈന്ദവനും മുസൽമാനും ഒന്നിച്ച് വൃത്തിയാക്കിയത് മലബാറിലെ നിരവധി ക്ഷേത്രങ്ങൾ; പൂർണ പിന്തുണയുമായി ക്ഷേത്രഭാരവാഹികളും; സോഷ്യൽ മീഡിയയിൽ തരംഗമായി മതേതര സംഗമം

വെള്ളപ്പൊക്കത്തിൽ ദുരവസ്ഥയിലായ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം ഏറ്റെടുത്ത് മലപ്പുറത്തെ ഒരുകുട്ടം മുസ്ലിം യുവാക്കൾ; അശുദ്ധിയും, അയിത്തവും പടിയിറക്കി ഹൈന്ദവനും മുസൽമാനും ഒന്നിച്ച് വൃത്തിയാക്കിയത് മലബാറിലെ നിരവധി ക്ഷേത്രങ്ങൾ; പൂർണ പിന്തുണയുമായി ക്ഷേത്രഭാരവാഹികളും; സോഷ്യൽ മീഡിയയിൽ തരംഗമായി മതേതര സംഗമം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത് പുനരുദ്ധാരണ പ്രവർത്തനങ്ങളാണ്. വീടുകളിലേക്ക് കയറിയ ചെളിയും മലിനജലവും മണ്ണും എല്ലാം നീക്കം ചെയ്യുക കടമ്പയേറിയ കാര്യമാണ്. ദുരിതമുഖത്ത് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോർത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇതാ മതമൈത്രിയുടെ ഏറ്റവും പുതിയ ഉദാഹരണവുമായി എത്തിയിരിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം മുസ്ലിം യുവാക്കൾ. പ്രളയക്കെടുതിയിൽ നാശം വിതച്ച ക്ഷേത്രത്തിന്റെ ശുചീകരണപ്രവർത്തനങ്ങളിലാണ് ഒരുകൂട്ടം യുവാക്കൾ നേതൃത്വം വഹിച്ചത്.

വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിക്കുന്നത് കോഴിക്കോട് മുക്കത്തു നിന്നും വന്ന രണ്ടു സംഘങ്ങളായ മുസ്ലിം യുവാക്കളായിരുന്നു. വീടുകളിലേക്ക് ശുചീകരണവുമായി അവർ എത്തിയപ്പോൾ ക്ഷേത്രത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും പറ്റുമെങ്കിൽ ഞങ്ങൾക്കൊപ്പം നിന്ന് സഹായിക്കണമെന്നും നിർദ്ദേശിക്കുകയായിരുന്നു. തങ്ങൾ കയറിയാൽ കുഴപ്പമുണ്ടോ എന്ന് യുവാക്കൾ ചോദിച്ചപ്പോൾ നിറഞ്ഞ മനസോടെയാണ് ഹൈന്ദവ സഹോദരങ്ങൾ പങ്കാളികളാകണമെന്ന് പറഞ്ഞതും. പിന്നെ ഇവർ ഒത്തുചേർന്ന ക്ഷേത്ര ശുചീകരണങ്ങൾ വേഗത്തിലാക്കുകയായിരുന്നു.

ഇവർക്കേ വേണ്ട എല്ലാ സ,ഹായത്തിനും ക്ഷേത്രഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. അതേ മാതൃകയിൽ പാലക്കാട് മണ്ണാർക്കാട് അയ്യപ്പക്ഷേത്രം നാലുമണിക്കൂർ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലാക്കിയത് മണ്ണാർക്കാട് സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനിൽ പെടുന്ന 20 മുസ്ലിം യുവാക്കളായിരുന്നു.കോൽപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറിയത്. ജാതി-മത ചിന്തകൾക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫനോമ്പ് കാലത്താണ് രണ്ടു ജില്ലകളിലെ രണ്ടു ക്ഷേത്രങ്ങളിൽ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്.

വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രവേശിച്ചത് 18 മുസ്ലിം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്ലിം യുവാക്കൾ ശുചീയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോൾ ഇവരോട് വെള്ളപ്പൊക്കത്തെ തുടർന്ന് മോശമായ 50 വീടുകൾ ക്ളീൻ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷം അറച്ചറഞ്ഞ് ക്ഷേത്രം കൂടി ശുചിയാക്കാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ തങ്ങൾ മുസ്ളീങ്ങളാണെന്നും കുഴപ്പമില്ലെങ്കിൽ ഞങ്ങൾക്ക് ചെയ്തു തരുന്നതിൽ സന്തോഷമേയുള്ളെന്നും ഇവർ മറുപടി പറഞ്ഞു.

യുദ്ധത്തിൽ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങൾ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കിൽ ഞങ്ങൾ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവർ പറയുന്നു. ഏറ്റവും സ്പർശിച്ചത് തങ്ങളെ സ്വീകരിക്കാൻ ക്ഷേത്രം ഭാരവാഹികൾ കാട്ടിയ സ്പിരിറ്റാണെന്നും അവർ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവിൽ പോലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറക്കാൻ കഴിയാത്തതാണെന്നും ശ്രീകോവിൽ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്ന് മണ്ണാർകാട് അയ്യപ്പക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP