Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൽ രണ്ട് മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ ഐസൊലേഷൻ വാർഡിലെന്ന് റിപ്പോർട്ടുകൾ; ഖത്തറിൽ മാത്രം വൈറസ് ബാധിച്ചത് 262 പേർക്ക്; യുഎഇയിൽ പതിനൊന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ഗൾഫ് നാടുകളിലെങ്ങും ജാഗ്രത; ആശങ്കയോടെ പ്രവാസി സമൂഹവും

ബഹ്‌റൈനിൽ രണ്ട് മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ ഐസൊലേഷൻ വാർഡിലെന്ന് റിപ്പോർട്ടുകൾ; ഖത്തറിൽ മാത്രം വൈറസ് ബാധിച്ചത് 262 പേർക്ക്; യുഎഇയിൽ പതിനൊന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ഗൾഫ് നാടുകളിലെങ്ങും ജാഗ്രത; ആശങ്കയോടെ പ്രവാസി സമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ബഹ്‌റൈനിൽ രണ്ട് മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച മലയാളികളിൽ ഒരാൾ കോഴിക്കോട് സ്വദേശിനിയായ നഴ്‌സിനെന്ന് റിപ്പോർട്ടുകൾ. ഇവർ രണ്ടുപേരും ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരുൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് ബഹ്‌റൈനിൽ നിലവിൽ ചികിത്സയിലുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച ഇവരെ ബഹ്‌റൈനിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ഭർത്താവിന്റെയും മകളുടെയും സാമ്പിളുകളും പരിശോധനക്കായി അയച്ചിട്ടുണ്ട്. അതേസമയം, ഇറാനിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്ന ബഹ്‌റൈൻ പൗരന്മാരുടെ ആദ്യ സംഘത്തിലെ 77 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരെ ചികിത്സക്കായി ഐസൊലേഷൻ കേന്ദ്രത്തിലേക്കു മാറ്റി. 88 പേരുടെ പരിശോധനഫലം നെഗറ്റിവാണ്.

ചൊവ്വാഴ്‌ച്ചയാണ് 165 പേരെ ഇറാനിൽ നിന്നും ബഹ്‌റൈനിൽ തിരിച്ചെത്തിച്ചത്. തീർത്ഥാടനത്തിനായി രണ്ടാഴ്ച മുമ്പാണ് ഇവർ ഇറാനിലെത്തിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇവർ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് ബഹ്‌റൈൻ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുവരുന്നതിനുള്ള ബൃഹദ് പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായാണ് പൂർത്തിയായത്. ഇന്റർനാഷനൽ കോവിഡ്-19 റിപാട്രിയേഷൻ പ്രോഗ്രാം (ഐ.സി.ആർ.പി) എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഖത്തറിൽ ഇതുവരെ കോവിഡ് 19 വൈറസ് ബാധിച്ചത് 262 പേർക്കാണ്. ഖത്തറിൽ കഴിഞ്ഞദിവസം 238 പ്രവാസികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച മൂന്ന് പ്രവാസികളുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഇവരെല്ലൊം ഒരേ റസിഷൻഡ്യൽ കോംപ്ലകസിൽ താമസിച്ചവരാണ്.

കോവിഡ് രോഗമില്ലെന്നു തെളിഞ്ഞതോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 121 സ്വദേശി പൗരന്മാരെ ഖത്തറിൽ പറഞ്ഞയച്ചു. ഇറാനിൽ നിന്ന് തിരിച്ചെത്തിച്ചവരെ ദിവസങ്ങളായി ദോഹയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് ലഭിച്ച അവസാന പരിശോധന ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഒരാഴ്ച ഇവർ ക്വറന്റീനിൽ കഴിയണമെന്ന് നിർദ്ദേശിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, യുഎഇയിൽ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ യുഎഇ പൗരന്മാർ ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യയിലെ യുഎഇ എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ വിസ നിയന്ത്രണം ഏർപെടുത്തിയ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. മക്കയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി രോഗമുണ്ടെന്ന് മനസിലായത്.

ബാക്കി പുതിയ മൂന്ന് കേസുകൾ സ്ഥിരീകരിച്ചത് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായ ഖതീഫിൽ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരക്കുട്ടിയായ 12 കാരി പെൺകുട്ടിയും ഇറാഖിൽ പോയി വന്ന യുവതിയും യുവാവുമാണ് ആ മൂന്നുപേർ. ഇതിനിടയിൽ ഈ 45 പേരിൽ ഖതീഫിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി ഇഖാമയുള്ളവർക്ക് മടങ്ങാൻ 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, സ്വിറ്റ്‌സർലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻ, സുഡാൻ, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്. ജോർദാനിലേക്ക് കരമാർഗമുള്ള യാത്രയും തടഞ്ഞു. ചരക്കു നീക്കങ്ങൾക്ക് തടസ്സമുണ്ടാകില്ല. സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈൻസിലേയും ആരോഗ്യ രംഗത്തെ ജീവനക്കാർക്കും മടങ്ങി വരാൻ അനുമതിയുണ്ട്.

ഒമാനിൽ 18 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും ഒടുവിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒമ്പത് പേർ രോഗ വിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. അതിനിടെ യാത്ര വിലക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാന സർവിസുകളും ഇന്ന് മുതൽ നിർത്തിവെക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സർവിസുകൾ ഉണ്ടായിരിക്കില്ല.

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ഇന്ന് മുതൽ മാർച്ച് 26 വരെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 8 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 80 ആയി. നാല് പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ട്. അഞ്ച് പേർക്ക് രോഗമില്ലെന്നും സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP