Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേരള NO1'; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴും കേരളത്തിൽ; തിരുവനന്തപുരം ഒറ്റശേഖരമംഗലം കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ രണ്ടാം സ്ഥാനം മലപ്പുറം ചാലിയാറിന്; നേടിയത് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് ബഹുമതി; വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്കൂടി ദേശീയ അംഗീകാരം നേടിയെടുക്കുമെന്ന് മുഖ്യമന്ത്രി

'കേരള NO1'; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴും കേരളത്തിൽ; തിരുവനന്തപുരം ഒറ്റശേഖരമംഗലം കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ രണ്ടാം സ്ഥാനം മലപ്പുറം ചാലിയാറിന്; നേടിയത് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് ബഹുമതി; വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്കൂടി ദേശീയ അംഗീകാരം നേടിയെടുക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴ് സ്ഥാനത്തും കേരളത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയ ഗുണനിലവാര അംഗീകാരപട്ടികയിൽ കേരളം ഒന്നാമതാണെന്ന വിവരം പങ്കുവെച്ചത്. 99 മാർക്കോടെ തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രമാണ് പട്ടികയിൽ ഒന്നാമത്.

നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സിന്റെ (എൻക്യുഎഎസ്) ആദ്യ 7 അംഗീകാരങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ നേടിയത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഒന്നാം സ്ഥാനം. 99 പോയിന്റാണ് ലഭിച്ചത്. മലപ്പുറം ചാലിയാർ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂർ കൊട്ടിയൂർ (92), തൃശൂർ മുണ്ടൂർ (88) എന്നിവയാണു തൊട്ടുപിന്നിൽ.

ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് ബഹുമതിയാണ് ഇവ നേടിയത്. സംസ്ഥാനം 55 കേന്ദ്രങ്ങളെ ദേശീയ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഇതിൽ 32 കേന്ദ്രങ്ങൾക്കു നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. കഴിഞ്ഞ മെയ്‌, ജൂൺ മാസങ്ങളിൽ മൂല്യനിർണയം നടത്തിയ കേന്ദ്രങ്ങളുടെ ഫലമാണ് ഇപ്പോൾ വന്നത്. ഈ വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്കു ദേശീയ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

തുടർച്ചയായ രണ്ടാം തവണയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) ൽ കേരളം ഒന്നാമതെത്തുന്നത്. രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ആരോഗ്യ രംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ ഒരു അംഗീകാരം കൂടി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 7 സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ കരസ്ഥമാക്കി. തിരുവനന്തപുരം പൂഴനാട് (സ്‌കോർ: 99), മലപ്പുറം ചാലിയാർ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂർ കൊട്ടിയൂർ (92), തൃശൂർ മുണ്ടൂർ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) ബഹുമതി നേടിയത്.

ദേശീയ ഗുണനിലവാര അംഗീകാരം തുടർച്ചയായ രണ്ടാം തവണയാണ് ഉയർന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99 എന്ന സ്‌കോറോടെ എൻ.ക്യു.എ.എസ്. കരസ്ഥമാക്കി ദേശിയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോർ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിക്കുന്നത്. ഈ വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP