Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഫാൽ ഇടപാടിന് പിന്നിലെ ഇടനിലക്കാരൻ മലയാളിയോ? കൊച്ചിക്കാരനായ പ്രവാസിക്കെതിരെ കേന്ദ്ര ഇന്റലിജൻസിന്റെ അന്വേഷണം; സുപ്രീംകോടതി ഗൗരവത്തിലെടുത്തതോടെ വ്യവസായിയുടെ വിവരങ്ങൾക്കായി പരക്കം പാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും; 62,166 കോടി ഇടപാടിന് പിന്നിലെ അഴിമതിയുടെ കറുത്ത കരത്തെ തിരിച്ചറിയാൻ കേരളാ പൊലീസും

റഫാൽ ഇടപാടിന് പിന്നിലെ ഇടനിലക്കാരൻ മലയാളിയോ? കൊച്ചിക്കാരനായ പ്രവാസിക്കെതിരെ കേന്ദ്ര ഇന്റലിജൻസിന്റെ അന്വേഷണം; സുപ്രീംകോടതി ഗൗരവത്തിലെടുത്തതോടെ വ്യവസായിയുടെ വിവരങ്ങൾക്കായി പരക്കം പാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും; 62,166 കോടി ഇടപാടിന് പിന്നിലെ അഴിമതിയുടെ കറുത്ത കരത്തെ തിരിച്ചറിയാൻ കേരളാ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന വിവാദ റഫാൽ വിമാന ഇടപാടിൽ മലയാളിബന്ധമുണ്ടെന്ന് സൂചന. ഇടപാടിലെ ഇടനിലക്കാരൻ കൊച്ചിക്കാരനായ മലയാളിയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് രഹസ്യന്വേഷണ ഏജൻസികൾക്ക് വിവരം സർക്കാരിനു കൈമാറും. കേന്ദ്രഇന്റലിജൻസ് വിഭാഗത്തിനു ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച്കുടുതൽ വിവരങ്ങൾ തേടാനായി സംസ്ഥാന സർക്കാരിന്റെ സഹായം തേടിയെന്നാണ് സൂചന.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസിക്കെതിരെയാണ് കേന്ദ്ര ഇന്റലിജൻസ് വിവരങ്ങൾ തിരക്കുന്നത്. ഇയാളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് കേന്ദ്ര ഏജൻസി കത്ത് അയച്ചിട്ടുണ്ട്. റഫാൽ ഇടപാടിൽ സുപ്രീംകോടതി ഇടപെടൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വെട്ടിലായിരിക്കുന്ന വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ ഇടപെടൽ. റഫാലിന് പിന്നിലെ കരങ്ങളെ കണ്ടെത്താനാണ് ശ്രമം. ഇതിന്റെ മലയാളിയെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിലുണ്ടാകും.

വ്യക്തമായ തെളിവുകളില്ലാതെ ഇത് പുറത്തുവിടാനോ സ്ഥിരീകരിക്കാനോരണ്ടു സർക്കാരുകൾക്കും കഴിയില്ല. അതുകൊണ്ടാണ് വിശദമായ അന്വേഷണം കേന്ദ്രത്തിലും കേരളത്തിലും നടത്താൻ നിർദ്ദേശം വരുന്നത്. ഉന്നത തലങ്ങളിൽ ബന്ധമുള്ളയാളാണ് മലയാളിയെന്ന സൂചന മാത്രമേ ഇപ്പോൾ ഉള്ളൂ. അതീവ രഹസ്യ സ്വഭാവമുള്ള വിഷയമായതിനാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ ഉന്നത കേന്ദ്രങ്ങൾ തയ്യാറല്ല. മലയാളി ഇപ്പോൾ നിരീക്ഷണത്തിലാണ്.സംസ്ഥാന പൊലീസിലെ ഇന്റലിജൻസും വിവരങ്ങൾ തേടുന്നുണ്ട്. ഈ വിഷയത്തിൽ നിർണ്ണായക വിവരങ്ങൾ ദിവസങ്ങൾക്കുള്ളിൽ പുറത്തുവരുമെന്നാണ് സൂചന.

റഫാൽ വിമാനങ്ങൾ ലഭ്യമാക്കും എന്ന കാര്യത്തിൽ ഫ്രാൻസ് ഉറപ്പ് നൽകിയില്ലെന്ന് സുപ്രീംകോടതിയിൽ വെളിപ്പെടുത്തേണ്ടി വന്നതോടെ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലാണ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ റഫാൽ വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കെട്ടായി അണിനിരത്തുമെന്ന് കോൺഗ്രസ്സ് വ്യക്തമാക്കി. കരാറിൽ തർക്കമുണ്ടായാൽ രണ്ട് സർക്കാരുകൾ തമ്മിൽ പരിഹരിക്കണം എന്ന വ്യവസ്ഥയും ഒഴിവാക്കിയാണ് മോദീ സർക്കാർ പുതിയ കരാർ യാഥാർത്ഥ്യമാക്കിയത്. ഇതിനിടെയാണ് മലയാളിയുടെ പങ്കും ചർച്ചയാകുന്നത്. ഇടനിലക്കാരനായി പ്രവർത്തിച്ച ഇയാൾ നിർണ്ണായ ഇടപെടൽ നടത്തിയെന്നാണഅ സൂചന.

36 റഫാൽ വിമാനങ്ങളും അനുബന്ധ സേവനങ്ങളും ഇന്ത്യക്ക് നൽകണമെന്നാണ് മോദി സർക്കർ ഫ്രാൻസുമായുള്ള കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വ്യവസ്ഥ ഫ്രാൻസ് പാലിക്കും എന്നതിന് ഒരു ഉറപ്പുമില്ല. അഥവാ ഇതു സംബന്ധിച്ച സോവറിൻ ഗ്യാരണ്ടി ഒദ്യോഗികമായി ഫ്രാൻസ് ഇന്ത്യക്ക് നൽകിയിട്ടില്ല. ഫ്രഞ്ച് പ്രധാന മന്ത്രിയുടെ കത്ത് മാത്രമാണ് ഇക്കാര്യത്തിൽ ഉള്ളത് എന്നാണ് ഇന്നലെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വെളിപ്പെടുത്തിയത്. രണ്ട് സർക്കാരുകൾ തമ്മിലുള്ള കരാറിൽ സോവറിൻ ഗ്യാരണ്ടി നിർബന്ധമാണ് എന്ന് നിയമ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഗ്യാരണ്ടി നൽകാനാകില്ലെന്ന ഫ്രാൻസിന്റ നിലപാടിന് കേന്ദ്രസർക്കാർ വഴങ്ങുകയായിരുന്നു. ഇതിനെല്ലാം പിന്നിൽ മലയാളിയുടെ കൈയുണ്ടെന്നാണ് വിലയിരുത്തൽ.

കരാറിൽ തർക്കമുണ്ടായാൽ സർക്കാരുകൾ തമ്മിൽ പരിഹരിക്കണം എന്ന വ്യവസ്ഥക്ക് പകരം, ഇന്ത്യൻ സർക്കാരും ഫ്രഞ്ച് കമ്പനിയായ ദാസോയും തമ്മിൽ പരിഹരിക്കുക എന്ന വ്യവസ്ഥയാണ് കരാറിൽ ഉള്ളത്. ഇത്തരം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തിൽ കൂടിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് സർക്കാരിനെതിരെ നീക്കം ശക്തമാക്കാൻ കോൺഗ്രസ്സ് ഒരുങ്ങുന്നത്. കരാറിൽ അഴിമതി ഉണ്ടെന്ന ആരോപണം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്നലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ഇതിനിടെയാണ് മലയാളി ബന്ധവും ചർച്ചയാകുന്നത്.

റഫാൽ യുദ്ധവിമാന കരാർ പ്രഖ്യാപനം പാരിസിൽ നടന്നത് വിദേശകാര്യ സെക്രട്ടറി പോലും അറിയാതെയാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കരാർ പ്രഖ്യാപിക്കുന്നതിനു 2 ദിവസം മുൻപു വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായി (എച്ച്എഎൽ) ചർച്ച നടക്കുന്നുവെന്നാണ്. പ്രധാനമന്ത്രിയുടെ പാരിസ് സന്ദർശനത്തിൽ സുരക്ഷാമേഖലയിലെ വിശാലചിത്രമാണു ചർച്ചയാവുകയെന്നും ജയ്ശങ്കർ പറഞ്ഞിരുന്നു. റഫാൽ കരാർ അജണ്ടയിലില്ലെന്നതിന്റെ സൂചനയായിരുന്നു ഇത്. എന്നാൽ, 2015 ഏപ്രിൽ 10ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിച്ചപ്പോൾ, കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവനയിറങ്ങി.

126 വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച ചർച്ച സ്തംഭിച്ചതിനാൽ, റിക്വസ്റ്റ് ഫോർ പ്രപോസൽ (ആർഎഫ്പി) പിൻവലിക്കാൻ 2015 മാർച്ചിൽ നടപടി തുടങ്ങിയെന്നും ജൂണിൽ ആർഎഫ്പി പിൻവലിച്ചെന്നുമാണു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ രേഖാമൂലം വ്യക്തമാക്കിയത്. എന്നാൽ, ഡാസോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എറിക് ട്രപിയർ, ഇന്ത്യൻ വ്യോമസേനാ മേധാവിയുടെയും എച്ച്എഎൽ ചെയർമാന്റെയും സാന്നിധ്യത്തിൽ, 2015 മാർച്ച് 25നു പറഞ്ഞത് ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതു സംബന്ധിച്ച് എച്ച്എഎല്ലുമായി ധാരണയായെന്നാണ്. ആർഎഫ്പിയെക്കുറിച്ചു വിയോജിപ്പില്ലെന്നും കരാർ ഉടനെ ഒപ്പുവയ്ക്കുമെന്നും ട്രപിയർ പറഞ്ഞു. പാരിസ് പ്രഖ്യാപനം ട്രപിയറും വ്യോമസേനാ മേധാവിയും എച്ച്എഎൽ ചെയർമാനും അറിഞ്ഞിരുന്നില്ലെന്നു വ്യക്തം.

വിമാനങ്ങളുടെ അടിസ്ഥാനവില 39,422 കോടിയിൽനിന്ന് 62,166 കോടിയായി ഉയർന്നതിനെതിരെ പ്രതിരോധ മന്ത്രാലയത്തിൽനിന്നു എതിർപ്പുയർന്നിരുന്നു. മന്ത്രാലയത്തിലെ ധനവിഭാഗം മേധാവി സുധാൻഷു മൊഹന്തി ഉൾപ്പെടെ 3 പേർ വിലവർധന ചോദ്യം ചെയ്തതോടെ നെഗോസ്യേഷൻ കമ്മിറ്റിയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. തുടർന്നു വിഷയം അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിനു (ഡിഎസി) വിട്ടു. സേനാ മേധാവികൾ കൂടി ഉൾപ്പെട്ട കൗൺസിലും വിഷയത്തിൽ ഇടപെടാതെ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഉയർന്ന വിലയ്ക്കു സുരക്ഷാകാര്യ സമിതി അംഗീകാരം നൽകുകയും ചെയ്തു. ഇതാണ് വിവാദമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP