Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘർഷ മേഖലകളിലും ലാത്തിച്ചാർജിലും ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പി! ബാഗിൽ എടുത്തു വെക്കാനോ പോക്കറ്റിൽ സൂക്ഷിക്കാനോ പ്രയാസം; ചൂടുകാലങ്ങളിൽ തലയിൽ പീ ക്യാപ്പ് വെക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഏറെ; പരിഹാരമായി ബെഹ്‌റ നിർദ്ദേശിച്ചത് ഓഫീസർമാരുടെ തലയിലുള്ള ബറേ തൊപ്പികളും: ശുപാർശ നൽകി എട്ടുമാസമായിട്ടും തൊപ്പി മാറ്റത്തിൽ തീരുമാനം എടുക്കാതെ മെല്ലപ്പോക്ക്; ചുവപ്പു നാടയിൽ കേരളാ പൊലീസും കുടുങ്ങുമ്പോൾ

സംഘർഷ മേഖലകളിലും ലാത്തിച്ചാർജിലും ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പി! ബാഗിൽ എടുത്തു വെക്കാനോ പോക്കറ്റിൽ സൂക്ഷിക്കാനോ പ്രയാസം; ചൂടുകാലങ്ങളിൽ തലയിൽ പീ ക്യാപ്പ് വെക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഏറെ; പരിഹാരമായി ബെഹ്‌റ നിർദ്ദേശിച്ചത് ഓഫീസർമാരുടെ തലയിലുള്ള ബറേ തൊപ്പികളും: ശുപാർശ നൽകി എട്ടുമാസമായിട്ടും തൊപ്പി മാറ്റത്തിൽ തീരുമാനം എടുക്കാതെ മെല്ലപ്പോക്ക്; ചുവപ്പു നാടയിൽ കേരളാ പൊലീസും കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള പൊലീസ് തൊപ്പി മാറ്റാൻ അനുവദിക്കാതെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. ഇപ്പോഴുള്ള പി തൊപ്പികൾക്കു പകരം ബറേ തൊപ്പികൾ എല്ലാ ഉദ്യോഗസ്ഥർക്കും എന്ന പൊലീസിലെ തീരുമാനം ഇനിയും നടപ്പായില്ല. മാസങ്ങളായും ശുപാർശ ഫയലിൽ കുടുങ്ങുകയാണ്. അങ്ങനെ ചുവപ്പുനാടയിൽ പൊലീസും വീർപ്പുമുട്ടുന്നു. ഉപയോഗിക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണു തീരുമാനമെടുത്തത്.

സംഘർഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോൾ ഇപ്പോഴുള്ള പി തൊപ്പ് തലയിൽ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാൻ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്തും മറ്റും ഇത്തരം തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണു ബറേ തൊപ്പിയിലേക്ക് മാറാൻ ബെഹ്‌റ സമ്മതം മൂളിയത്. തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതൽ സിഐവരെയുള്ളവർക്കു കൂടി ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവർക്കു കറുപ്പും എസ്‌ഐ, സിഐ റാങ്കിലുള്ളവർക്കു നേവി ബ്ലു തൊപ്പിയുമാണു ശുപാർശ ചെയ്തത്. ഡിവൈഎസ്‌പി മുതൽ മുകളിലുള്ളവർക്കു നിലവിലുള്ള റോയൽ ബ്ലു നിറത്തിലെ തൊപ്പി തുടരും. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി ഇനിയും തീരുമാനം എടുത്തില്ല. ഇതിൽ പൊലീസിൽ വ്യാപക പ്രതിഷേധമുണ്ട്.

ശുപാർശ നൽകി എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവിറക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. കഴിഞ്ഞ മെയ്‌ മാസത്തിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽനടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് എല്ലാപൊലീസുകാർക്കും ഒരേ തൊപ്പി നൽകാൻ തീരുമാനിച്ചത്. ഡ്രൈവർമാരും എസ്‌പി.റാങ്കിനുമുകളിലുള്ള പൊലീസുദ്യോഗസ്ഥരുമാണ് ഇപ്പോൾ ബറേ തൊപ്പികൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ഡി.ജി.പി. മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ള തസ്തികകളിലായി 65,000-ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവർക്കെല്ലാവർക്കും വ്യത്യസ്തനിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തിൽ ഉത്തരവിറക്കാൻ വൈകിയതെന്നാണ് സൂചന. പാസിങ് ഔട്ട് പരേഡ്, വി.ഐ.പി.കളുടെ സന്ദർശനം, മറ്റ് ഔദ്യോഗികചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.പീ ക്യാപ്പുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്നുകാണിച്ചാണ് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡി.ജി.പി.ക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് കൗൺസിൽ യോഗം എല്ലാവർക്കും ഒരേ തൊപ്പിയാക്കാം എന്ന തീരുമാനത്തിലെത്തിയത്.

പലസ്ഥലങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുമ്പോൾ പീ ക്യാപ്പുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ബാഗിൽ എടുത്തുവെക്കാനോ പോക്കറ്റിൽ സൂക്ഷിക്കാനോ പ്രയാസമാണ്. സംഘർഷമേഖലകളിലോ ലാത്തിച്ചാർജിനിടയിലോ ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പിയാണ്. ചൂടുകാലങ്ങളിൽ തലയിൽ പീ ക്യാപ്പ് വെക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് പൊലീസുകാർ പറയുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികൾ എല്ലാവർക്കും അനുവദിക്കുന്നതിൽ ചിലർ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊലീസിലെ ഈ അതൃപ്തിയാണോ തീരുമാനം ഉത്തരവാകുന്നതിന് തടസ്സമാകുന്നതെന്ന ചർച്ചയും പൊലീസിൽ സജീവമാണ്.

ശുപാർശ നൽകിയ കാര്യം പൊലീസ് എഡിജിപി മനോജ് എബ്രഹാമും സമ്മതിക്കുന്നു. സ്റ്റാഫ് കൗൺസിലിന്റെ നിർദ്ദേശപ്രകാരം തൊപ്പിമാറ്റാൻ തീരുമാനമെടുത്തിട്ടുണ്ട്. അതിനുശേഷം തൊപ്പിയുടെ നിറവും രൂപവും പഠിക്കാൻ രൂപവത്കരിച്ച കമ്മിറ്റി റിപ്പോർട്ടും ഉൾക്കൊള്ളിച്ചാണ് ശുപാർശ നൽകിയത്. ഉത്തരവിന്റെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല-അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. ഏതായാലും പൊലീസിൽ വിഷയത്തിലെ അതൃപ്തി പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP