Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു സംഘടനകൾ മാത്രമല്ല നവോത്ഥാന സംഘടനകൾ എന്ന് സമ്മതിച്ച് മറ്റ് സമുദായ നേതാക്കളേയും ഒപ്പം ചേർക്കുന്നു; ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എത്തിയവരിൽ ഓർത്തഡോക്‌സ്-സിഎസ്‌ഐ മെത്രാന്മാരും ലത്തീൻ രൂപതാ വികാരി ജനറലും മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റും അടക്കം അനേകം ന്യൂനപക്ഷ സമുദായ പ്രതിനിധികൾ; സീറോ മലബാർ സഭയും സീറോ മലങ്കര സഭയും വിട്ടു നിന്നു; തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള സിപിഎമ്മിന്റെ സമുദായ കളിയിൽ മതനേതാക്കളും വീണു പോയോ?

ഹിന്ദു സംഘടനകൾ മാത്രമല്ല നവോത്ഥാന സംഘടനകൾ എന്ന് സമ്മതിച്ച് മറ്റ് സമുദായ നേതാക്കളേയും ഒപ്പം ചേർക്കുന്നു; ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എത്തിയവരിൽ ഓർത്തഡോക്‌സ്-സിഎസ്‌ഐ മെത്രാന്മാരും ലത്തീൻ രൂപതാ വികാരി ജനറലും മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റും അടക്കം അനേകം ന്യൂനപക്ഷ സമുദായ പ്രതിനിധികൾ; സീറോ മലബാർ സഭയും സീറോ മലങ്കര സഭയും വിട്ടു നിന്നു; തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള സിപിഎമ്മിന്റെ സമുദായ കളിയിൽ മതനേതാക്കളും വീണു പോയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടു രൂപീകരിച്ചതിനാലാണു തുടക്കത്തിൽ ഹിന്ദു സംഘടനകളെ മാത്രം നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ ഉൾപ്പെടുത്തിയതെന്നു ചെയർമാൻ വെള്ളാപ്പള്ളി നടേശൻ സമ്മതിക്കുകയാണ്. അപ്പോൾ വനിതാ മതിലും അതിന്റെ ഭാഗമായിരുന്നുവെന്ന് വേണം വിലയിരുത്താൻ. ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങളുടേയും വോട്ട് വേണം. ഇതിനും നവോത്ഥാന സാഹചര്യം ഉപയോഗിക്കുകയാണ് സർക്കാർ. എല്ലാവരുടേയും പിന്തുണ നേടാൻ ഏതാനും മുസ്ലിം, ക്രിസ്ത്യൻ സംഘടനകളെക്കൂടി ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു. മാർച്ചിൽ ജില്ലാതലത്തിൽ വിപുലമായ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കാനും വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ചു. എല്ലാ മതവിഭാഗങ്ങളുടേയും നേതാവായി മാറാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിൽ. ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എത്തിയവരിൽ ഓർത്തഡോക്‌സ്-സിഎസ്‌ഐ മെത്രാന്മാരും ലത്തീൻ രൂപതാ വികാരി ജനറലും മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റും അടക്കം അനേകം ന്യൂനപക്ഷ സമുദായ പ്രതിനിധികൾ പങ്കെടുത്തു. എന്നാൽ സീറോ മലബാർ സഭയും സീറോ മലങ്കര സഭയും വിട്ടു നിന്നു. എൻ എസ് എസ് തുടക്കം മുതലേ സഹകരിക്കുന്നില്ല.

ഈ മാസം നവോത്ഥാന തന്നെ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിൽ കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓർത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധർമരാജ് റസാലം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര, മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സി.കെ. വിദ്യാസാഗർ, കെ. ശാന്തകുമാരി, ഷാജി ജോർജ്, പി.രാമഭദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. ഹുസൈൻ മടവൂർ, ഒ.അബ്ദുറഹിമാൻ, ടി.പി. കുഞ്ഞുമോൻ, പി.ആർ. ദേവദാസ്, കുഞ്ഞിമുഹമ്മദ് പരപ്പൂർ, ഡോ. ഐ.പി. അബ്ദുൾ സലാം, എം. അഹമ്മദ്കുട്ടി മദനി,കെ.പി. മുഹമ്മദ്, പി.അബ്ദുൾ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആർ. ദേവദാസ്, സി.പി. സുഗതൻ, എ. നസീർ,ബെന്നി ആന്റണി തുടങ്ങിയവരാണ് പങ്കെടുത്തത്. വളരെ തന്ത്രപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് നവോത്ഥാന സമിതിയെ ഉപയോഗിക്കുകയാണ് സർക്കാർ. വിവിധ മതനേതാക്കളുമായി ആശയ വിനിമയം നടത്തുന്ന മുഖ്യമന്ത്രിയുടെ ശ്രമം സിപിഎം പക്ഷത്തേക്ക് വോട്ട് എത്തിക്കലാണ്. സർക്കാർ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ മാശമാകുമെന്ന വിലയിരുത്തലിലാണ് പല മത നേതാക്കളും യോഗത്തിന് എത്തുന്നത്. എന്നാൽ അതിനെ എല്ലാ മത നേതാക്കളുടേയും പിന്തുണ ഇടതു പക്ഷത്തിനൊപ്പമാണെന്ന വിലയിരുത്തൽ പൊതു സമൂഹത്തിൽ സജീവമാക്കാനാണ് സിപിഎം ശ്രമം.

നവോത്ഥാനാ ജില്ലാതല കൂട്ടായ്മകൾ വിപുലമായ ജനപങ്കാളിത്തം കൊണ്ടു വിജയിപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ജില്ലാതല ബഹുജന കൂട്ടായ്മ മാർച്ച് 10 മുതൽ 15 വരെ നടക്കും. 10ന് തിരുവനന്തപുരം, പാലക്കാട് 11ന് ആലപ്പുഴ, മലപ്പുറം 12ന് കൊല്ലം, ഇടുക്കി, വയനാട് 13ന് പത്തനംതിട്ട, തൃശൂർ, കണ്ണൂർ 14ന് കോട്ടയം, കാസർകോഡ് 15ന് എറണാകുളം, കോഴിക്കോട്. എല്ലാ ജില്ലകളിലും വൈകിട്ട് 4 മണിക്കായിരിക്കും കൂട്ടായ്മ. ജില്ലാതല കമ്മിറ്റികൾ ഈ മാസം 12 മുതൽ 16 വരെ രൂപീകരിക്കും. 12നു തിരുവനന്തപുരം, എറണാകുളം, കാസർകോഡ്, പാലക്കാട് 13ന് കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ 14ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 15ന് കോട്ടയം, വയനാട് 16ന് ആലപ്പുഴ. ഈ യോഗങ്ങളിൽ എല്ലാം മുഖ്യമന്ത്രിയും പങ്കെടുക്കും. എല്ലാ മത വിഭാഗങ്ങളുമായി അടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായി ഇവയൊക്കെ മാറും. ഇതിലൂടെ ഇടത് സർക്കാരിന്റെ പ്രതിച്ഛായ ഉയരുമെന്നും ലോക്‌സഭയിലേക്ക് സിപിഎമ്മിലേക്ക് വോട്ടൊഴുകുമെന്നുമാണ് സിപിഎം പ്രതീക്ഷ. നവോത്ഥാന പാരമ്പര്യമുള്ള മറ്റു സമുദായ സംഘടനകൾ സമിതിയിൽ ഇല്ലെന്നു പൊതുജന മധ്യത്തിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു ക്രിസ്ത്യൻ, മുസ്ലിം മത സംഘടനകളെ കൂടി ഉൾപ്പെടുത്തി വിപുലമാക്കിയത്. എല്ലാ മത വിഭാഗത്തിൽപ്പെട്ടവരും നവോത്ഥാനത്തിനു സംഭാവന നൽകിയിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം 11നു മൂന്നു മണിക്കു ചേരുമെന്നു കൺവീനർ പുന്നല ശ്രീകുമാർ അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജില്ലാസംഗമങ്ങളെ മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഐക്യത്തിന് വിള്ളലുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളിലാക്കി നിർത്താനാണ് ശ്രമം. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകർക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സമുദായ സംഘടനകളെല്ലാം സർക്കാരിനൊപ്പമാണെന്ന് വരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് യോഗത്തിൽ പങ്കെടുക്കുന്നവർക്കും അറിയാം. എന്നാൽ സർക്കാരിനോട് തൽകാലം ഏറ്റുമുട്ടലിന് ആരും തയ്യാറല്ല. ഈ അവസരം സമർത്ഥമായി ഉപയോഗിക്കാനാണ് സിപിഎം നീക്കം. സർക്കാർ ചെലവിൽ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് ഈ നവോത്ഥാന സദസുകൾ ഇനി മാറും.

ശബരിമല സ്ത്രീപ്രവേശനം സർക്കാരിനെതിരായ ആയുധമാക്കിയ സംഘപരിവാറിന്റെ രാഷ്ട്രീയനീക്കം തടയാനാണ് സർക്കാർ നവോത്ഥാന മൂല്യ സംരക്ഷണസമിതി രൂപീകരിച്ചത്. സംഘ്പരിവാർ അനുകൂല സംഘടനകളും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുമെല്ലാം സമിതിയിൽ അംഗമായി. ഇത് വിമർശന വിധേയമായതോടെയാണ് ക്രിസ്ത്യൻ, മുസ്‌ലിം സംഘടനകളെ കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചത്. ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയത്. നവോത്ഥാനസമിതി വർഗ്ഗീയ ചേരിതിരിവുണ്ടാക്കുമെന്ന ആക്ഷേപം ഇതോടെ ഇല്ലാതായി.വർഗ്ഗീയ ചേരിതിരിവുകൾ കേരളം മറന്നത് പ്രളയകാലത്താണ്. ഇനിയൊരു വർഗ്ഗീയ പ്രളയത്തിനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. ഇതിനെ നേരിടാൻ നവോത്ഥാനമൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സ്‌കൂൾ,കോളേജ് തലങ്ങളിലും ഇതുണ്ടാകണം.ഇതിനുള്ള നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാമൂഹിക മാറ്റത്തിൽ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകർക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

സമിതിയിലെ പുതിയ അംഗങ്ങൾ

ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധർമരാജ് റസാലം, ഫാ. യുജീൻ പെരേര, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കേരള റീജണൽ ലാറ്റിൻ ക്രിസ്ത്യൻ കൺവീനർ ഷാജി ജോർജ്, ഡോ. ഫസൽ ഗഫൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസൈൻ മടവൂർ, ഒ. അബ്ദുറഹിമാൻ, ടി.പി. കുഞ്ഞുമോൻ, കുഞ്ഞിമുഹമ്മദ് പറപ്പൂർ, ഡോ. ഐ.പി. അബ്ദുൾ സലാം, എം. അഹമ്മദ്കുട്ടി മദനി, കെ.പി. മുഹമ്മദ്, പി. അബ്ദുൾ ഹക്കിം ഫൈസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP