Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ റവന്യൂ പുറമ്പോക്കിലെ മരം മുറിച്ചാൽ കേസെടുക്കുന്നത് കർണാടക; കേരളത്തിന്റെ റവന്യൂഭൂമി വ്യാപകമായി കൈയേറി അവകാശം ഉറപ്പിക്കാൻ കർണാടക വനംവകുപ്പിന്റെ പുതിയ നീക്കം; മാക്കൂട്ടത്തെ മലയാളി ദമ്പതികളുടെ അറസ്റ്റിൽ പ്രതിഷേധവുമായി പ്രദേശവാസികൾ; റവന്യൂ ഭൂമിയിൽ കർണാടക ആധിപത്യംസ്ഥാപിക്കാനുള്ള നീക്കമെന്നത് വ്യക്തം

കേരളത്തിലെ റവന്യൂ പുറമ്പോക്കിലെ മരം മുറിച്ചാൽ കേസെടുക്കുന്നത് കർണാടക; കേരളത്തിന്റെ റവന്യൂഭൂമി വ്യാപകമായി കൈയേറി അവകാശം ഉറപ്പിക്കാൻ കർണാടക വനംവകുപ്പിന്റെ പുതിയ നീക്കം; മാക്കൂട്ടത്തെ മലയാളി ദമ്പതികളുടെ അറസ്റ്റിൽ പ്രതിഷേധവുമായി പ്രദേശവാസികൾ; റവന്യൂ ഭൂമിയിൽ കർണാടക ആധിപത്യംസ്ഥാപിക്കാനുള്ള നീക്കമെന്നത് വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി:  മാക്കൂട്ടം വനമേഖലയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ റവന്യൂഭൂമി പിടിച്ചെടുക്കാൻ കർണാടകയുടെ നീക്കം. മാക്കൂട്ടത്തെ മലയാളി ദമ്പതികളുടെ അറസ്റ്റിനെ തുടർന്നാണ് കർണാടകയുടെ പുതിയ നീക്കങ്ങൾ വെളിച്ചത്തുവരുന്നത്. ഈ മേഖലയിൽ കർണാടക നടത്തിയ കയ്യേറ്റങ്ങൾക്ക് ഒന്നും ചെയ്യാതെ ഇരിക്കുകയാണ് കേരള സർക്കാർ. കൂട്ടുപുഴ പാലം നിർമ്മാണത്തിന് അതിർത്തിത്തർക്കം ഉയർത്തി മൂന്നുവർഷത്തിലധികമായി തടസ്സമുന്നയിച്ച കർണാടക വനംവകുപ്പ് ഇപ്പോൾ മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിലെ മരംമുറിച്ചതിന് മലയാളി ദമ്പതിമാരെ അറസ്റ്റുചെയ്തതിൽ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയർന്നത്.

രോഷാകുലരായ പ്രദേശവാസികൾ തലശ്ശേരി- കുടക് അന്തർസംസ്ഥാന പാത കൂട്ടുപുഴ പാലത്തിൽ ഉപരോധിച്ചിരുന്നു. മാക്കൂട്ടത്തെ പുറമ്പോക്ക് ഭൂമിയിൽ 3 പതിറ്റാണ്ടായി താമസിക്കുന്ന മാട്ടുമ്മൽ ബാബു, ഭാര്യ സൗമിനി എന്നിവരെയാണു മാക്കൂട്ടം വന്യജീവി സങ്കേതത്തിൽ നിന്നുള്ള വനപാലകർ ഇന്നലെ രാവിലെ പിടിച്ചു കൊണ്ടുപോയത്. കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയിൽ മരം മുറിച്ചതിനാണ് മലയാളി ദമ്പതികളായ ഇവരെ കർണാടക വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.

ദമ്പതികൾക്കു ജാമ്യം നൽകാമെന്ന വ്യവസ്ഥയിൽ 3 മണിക്കൂറിനു ശേഷം ഉപരോധം അവസാനിപ്പിച്ചെങ്കിലും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് രാത്രിയോടെ ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് പരിഗണിക്കുന്നത് വിരാജ്പേട്ട കോടതി ഇന്നത്തേക്കു മാറ്റിയതോടെ ദമ്പതികൾ വനം വകുപ്പിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ബാബുവിന്റെയും സൗമിനിയുടെയും വീട് തകർന്നതിനെ തുടർന്നു കിളിയന്തറയിൽ വാടക വീട്ടിലാണു കഴിയുന്നത്. വനപാലക സംഘം ദമ്പതികളെ വീട്ടിൽ നിന്നു വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

അപ്രതീക്ഷിതമായി തുടങ്ങിയ സമരത്തിൽ വലഞ്ഞവരെ ഓർത്ത് സമരത്തിൽ നിന്നും പിന്മാറണനെന്ന് അഭ്യർത്ഥിച്ച് എത്തിയ സണ്ണി ജോസഫ് എംഎൽഎ അടക്കം ജനപ്രതിനിധികളോട് പ്രതിഷേധക്കാർ പ്രതികരിച്ചു. ഇതെന്താ ഇന്ത്യയും പാക്കിസ്ഥാനും ആണോ..മാന്തി മാന്തി കേരളത്തിന്റെ ഏറെ സ്ഥലം അവർ കയ്യടക്കി കഴിഞ്ഞു. ഇനിയും സഹിക്കാൻ പറ്റില്ല. എന്തു പറഞ്ഞാലും ഞങ്ങൾ പിന്മാറില്ല. പിടിച്ചുകൊണ്ടു പോയവരെ വിട്ടയ്ക്കാതെ ഞങ്ങളോട് അനുരഞ്ജനത്തിനു വരേണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

റേഷൻ കാർഡും ആധാറും ഉൾപ്പെടെയുള്ളവരെയാണ് സ്വന്തം താമസ സ്ഥലത്തെ മരം മുറിച്ചതിന് വനപാലകർ ദമ്പതികളെ ചൊവ്വാഴ്ച പിടിച്ചുകൊണ്ടുപോയത്. കൂട്ടുപുഴ പാലം പണി തടഞ്ഞതും അതിർത്തിയിൽ കേരള ഭൂമി കയ്യേറികൊണ്ടിരിക്കുന്നതും താമസക്കാരോടു സ്ഥിരമായി തുടരുന്ന ഉപദ്രവങ്ങളുമാണ് വനംവകുപ്പിനെതിരെയുള്ള പ്രതിഷേധത്തിനു കാരണമായത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു ഭൂരിഭാഗം ആളുകളെയും സമര രംഗത്തു നിന്നു മാറ്റിയത്. എന്നാൽ മറ്റു ചിലർ സമരവുമായി മുന്നോട്ടു പോകുമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു.

തുടർന്ന് ഇരിട്ടി എസ്ഐ എ ബി രാജു, എഎസ്ഐ വി ജെ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് വാഹനങ്ങൾ കടത്തി വിടാൻ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റുമാരും തഹസിൽദാറും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടുന്ന സംഘം വിരാജ്പേട്ടയ്ക്കു പോകുന്നുണ്ടെന്നും കേരള മുഖ്യമന്ത്രിയും കലക്ടറും അടക്കം ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതിഷേധക്കാരെ അറിയിച്ചു. മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയിൽ മരം മുറിച്ചതിനു മലയാളി ദമ്പതികളെ കർണാടക വനം വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് പ്രദേശവാസികൾ തലശ്ശേരി-കുടക് അന്തർസംസ്ഥാന പാത കൂട്ടുപുഴ പാലത്തിൽ ഉപരോധം നടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP