Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചടിയും അവിയലും തോരനും പുളിയിഞ്ചിയും കൂട്ടി സദ്യയുണ്ട പ്രധാനമന്ത്രി പറഞ്ഞു, ബലേ.. ഭേഷ്..! ഉത്തരേന്ത്യൻ ബിജെപി നേതാക്കളുടെ മനസ്സും വയറും നിറച്ച് 101 വിഭവങ്ങളുമായി കേരളീയ സദ്യ; പഴയിടത്തിന്റെ രുചിവൈഭവം നുകർന്നിറങ്ങിയ മോദിക്കൊപ്പം സെൽഫിയെടുക്കാേനും തിരക്കോട് തിരക്ക്..

പച്ചടിയും അവിയലും തോരനും പുളിയിഞ്ചിയും കൂട്ടി സദ്യയുണ്ട പ്രധാനമന്ത്രി പറഞ്ഞു, ബലേ.. ഭേഷ്..! ഉത്തരേന്ത്യൻ ബിജെപി നേതാക്കളുടെ മനസ്സും വയറും നിറച്ച് 101 വിഭവങ്ങളുമായി കേരളീയ സദ്യ; പഴയിടത്തിന്റെ രുചിവൈഭവം നുകർന്നിറങ്ങിയ മോദിക്കൊപ്പം സെൽഫിയെടുക്കാേനും തിരക്കോട് തിരക്ക്..

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഓണസദ്യയുണ്ട് മനസു നിറയാത്തവരായി ആരുണ്ട്? ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മുതൽ രാഷ്ട്രപതി പ്രണബ് മുഖർജി വരെയുള്ളവർ കേരള സദ്യയുടെ കടുത്ത ആരാധകരാണ്. എന്തായാലും ബിജെപി ദേശീയ കൗൺസിൽ യോഗത്തിനായി കോഴിക്കോട്ടെത്തിയ ഉത്തരേന്ത്യൻ ബിജെപി നേതാക്കളെല്ലാം കേരള സദ്യയുണ്ട് ഫ്‌ലാറ്റായി. പച്ചടിയും അവിയലും തോരനും പുളിയിഞ്ചിയും ഓലനും പപ്പടവുമടക്കം നൂറ്റൊന്ന് വിഭവങ്ങൾ കൂട്ടിയുണ്ട സദ്യയിൽ ബിജെപി നേതാക്കളുടെ മനസും വയറും നിറഞ്ഞു.

ബിജെപി ദേശീയ കൗൺസിലിനെത്തിയ പ്രതിനിധികൾക്ക് വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. രാജ്യത്തിന്റെ നാനാകോണിൽ നിന്നും എത്തിയവരാണെങ്കിലും പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ 101 വിഭവങ്ങളുടെ സദ്യ നേതാക്കൾക്ക് നന്നേ പിടിച്ചു. തൂശനിലയിൽ വിളമ്പിയ കേരളീയ സദ്യയിലെ വിഭവങ്ങൾ എന്തൊക്കെയാണെന്ന് സദ്യകഴിച്ച പലർക്കും പിടികിട്ടിയില്ല. എന്നാൽ, വിഭവങ്ങൾ രുചിച്ചു നോക്കിയ നേതാക്കളെല്ലാം വളരെ ഇഷ്ടപ്പെട്ടതായി അഭിപ്രായം രേഖപ്പെടുത്തി.

പച്ചടിയും അവിയലും തോരനും പുളിയിഞ്ചിയും ഓലനും പപ്പടവുമടങ്ങുന്നതായിരുന്നു നൂറ്റൊന്ന് വിഭവങ്ങൾ. സദ്യയ്ക്ക് മേമ്പൊടിയായി പാലട പ്രഥമനും പാൽപ്പായസവും ഉണ്ടായിരുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയവർക്കും സദ്യ മറക്കാനാവാത്ത അനുഭവമായി മാറി. സികെ ജാനു ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സദ്യ കഴിക്കാനെത്തിയിരുന്നു. കേരളസദ്യ നല്ലവണ്ണം ആസ്വദിച്ചാണ് പ്രധാനമന്ത്രി മോദിയും കഴിഞ്ഞതും. അദ്ദേഹത്തിനും സദ്യ ശരിക്കും ബോധിച്ചിരുന്നു.

കേരള സദ്യ കഴിച്ചിറങ്ങിയ നരേന്ദ്ര മോദിയോടൊപ്പം സെൽഫിയെടുക്കാനും തിരക്കേറെയായിരുന്നു. ബിജെപി പ്രവർത്തകർ മുതൽ പരിപാടിയിൽ സദ്യവിളമ്പാൻ എത്തിയവർ വരെ മോദിക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടി. പ്രമുഖ ബിജെപി നേതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദേശീയ കൗൺസിൽ യോഗം നടന്ന കോഴിക്കോട് സ്വപ്‌ന നഗരയിൽ വിശാലമായ ഊട്ടുപുര തന്നെ ഒരുക്കിയിരുന്നു. ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി ഒരുങ്ങിയത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ഓണസദ്യവട്ടവും ആയിരുന്നു കോഴിക്കോട്ട് ഒരുങ്ങിയത്. സദ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അയ്യായിരത്തോളം പേർ സദ്യയുണ്ടു.

സദ്യയൊരുക്കാൻ 5000 ചതുരശ്രയടി അടുക്കളയും അതിഥികൾക്കു ഭക്ഷണത്തിന് ഇരിക്കാൻ 15,000 ചതുരശ്രയടി ഊട്ടുപുരയും ദേശീയ കൗൺസിൽ നടക്കുന്ന സ്വപ്നനഗരിയിൽ ഒരുക്കിയിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങൾക്കായി ബെംഗളൂരുവിൽ നിന്നാണ് പാചകക്കാരും കോഴിക്കോട്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP