Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീവിരുദ്ധ സംഘടനയുടെ വൈസ് പ്രസിഡന്റായ മുകേഷിനെ അധ്യക്ഷനാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അവാർഡ് നിശ തന്നെ മാറ്റി സർക്കാർ; സംസ്ഥാന സിനിമാ അവാർഡ് വേദി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് മുകേഷിനെ ഒഴിവാക്കാൻ തന്നെയെന്ന് റിപ്പോർട്ടുകൾ

സ്ത്രീവിരുദ്ധ സംഘടനയുടെ വൈസ് പ്രസിഡന്റായ മുകേഷിനെ അധ്യക്ഷനാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അവാർഡ് നിശ തന്നെ മാറ്റി സർക്കാർ; സംസ്ഥാന സിനിമാ അവാർഡ് വേദി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് മുകേഷിനെ ഒഴിവാക്കാൻ തന്നെയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ദിലീപിനൊപ്പമെന്ന് വ്യക്തമാക്കി അമ്മയുടെ വൈസ് പ്രസിഡന്റ് മുകേഷ് എംഎൽഎക്കെതിരെ ഇടതു കേന്ദ്രങ്ങളിൽ പോലു പ്രതിഷേധം ഇരമ്പുകയാണ്. മുകേഷിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ മന്ത്രിമാരു രംഗത്തെത്തിയിരുന്നു. ഇതിനിടെ കൊല്ലത്ത് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ തിരുവനന്തപുരത്തേക്കു മാറ്റി. മുകേഷ് പരിപാടിയുടെ അധ്യക്ഷനാകുന്നതിനെതരെ എതിർപ്പുയർന്ന സാഹചര്യത്തിലാണ് തീരുമാനം.

മേയിൽ കൊല്ലത്തു നടത്താനായിരുന്നു ആദ്യ തീരുമാനം. സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തുമെന്നു ചലച്ചിത്ര അക്കാദമി അറിയിച്ചു. 'അമ്മ'യുടെ സ്ത്രീവിരുദ്ധ നിലപാടിനെ ചൊല്ലിയുള്ള വിവാദത്തിനിടെ, വൈസ് പ്രസിഡന്റായ എം.മുകേഷ് എംഎൽഎ സർക്കാർ നടത്തുന്ന അവാർഡ് നിശയുടെ സ്വാഗതസംഘം ഭാരവാഹിയാകുന്നതിനെ എതിർത്ത് സംവിധായകൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ദീപേഷ് സംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിരുന്നു. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'സ്വനം' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദീപേഷ്. അമ്മ വിഷയത്തിൽ ഇടതു നിലപാടിൽ നിന്നും വ്യതിചലിച്ച എംഎൽഎയുടെ താൽപ്പര്യം തന്നെയായിരുന്നു വിവാദങ്ങൾക്ക് ഇടയാക്കിയത്.

ഇന്നലെയും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് അമ്മ ഭാരവാഹിയായ മുകേഷ് ചെയ്തത്. ാലു നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ച വിവാദത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എംഎ‍ൽഎയുമായ മുകേഷ്. കാര്യങ്ങൾ പാർട്ടിയിൽ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു മുകേഷിന്റെ പ്രതികരണം. വേണമെങ്കിൽ ഈ ചടങ്ങിനെ കുറിച്ച് പറയാമെന്നും മുകേഷ് പ്രതികരിച്ചു.

അതിനിടെ, വിവാത്തിൽ മുകേഷിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. 'അമ്മ'യിലെ ഇടത് എംപിക്കും എംഎ‍ൽഎമാർക്കും എതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അമ്മയിലെ ഇടത് എംപിയും എംഎ‍ൽഎമാരും അമ്മ യോഗത്തിൽ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഭിനേതാക്കളുടെ സംഘടനയിൽ രണ്ട് എംഎ‍ൽഎമാർ ഉള്ളതു കൊണ്ട് സർക്കാറിന്റെ നിലപാടുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മെഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാലത്തും ഇരക്കൊപ്പമാണ് സംസ്ഥാന സർക്കാർ. സംഘടനയുടെ ന്യായീകരണം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകില്ല. ഇരയോടൊപ്പം നിൽകാനുള്ള സാമൂഹിക ബാധ്യതയിൽ നിന്ന് അമ്മ പിന്മാറിയോ എന്ന് മെഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. കുറ്റം ചെയ്തവർ എത്ര പ്രമാണിമാരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കുന്നവരെ റോൾ മോഡലായി ജനങ്ങൾ ബഹുമാനത്തോടെ കാണുന്നു. റോൾ മോഡൽ സിനിമയിൽ മാത്രം മതിയോ ജീവിതത്തിൽ വേണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. രാജിവെച്ച നാലു പേരെ അഭിനന്ദിക്കുന്നു. മറ്റുള്ള നടിമാരും സംഘടനയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മെഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

അടുത്തിടെ മുകേഷിനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും നിരന്തരം വിമർശനങ്ങൾ ഉയർന്നിരുന്നു. മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ- ചാനൽ തിരക്കുകളിലാണ് നടൻ. രണ്ടാഴ്ച മുൻപും കൊല്ലത്തെത്തി ഇനിമുതൽ ആഴ്ചയിൽ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നൽകിയിരുന്നതാണ്. മുൻ മന്ത്രി കൂടിയായ പി.കെ ഗുരുദാസൻ രണ്ടു തവണ തുടർച്ചയായി മത്സരിച്ചു ജയിച്ച മണ്ഡലമാണിത്. പാർട്ടി പ്രവർത്തനം ശക്തമായ മണ്ഡലത്തിൽ എംഎൽഎയുടെ അസാന്നിധ്യം ഏറെ എതിർപ്പുകൾക്ക് ഇടയാക്കുകയായിരുന്നു. സെലിബ്രിറ്റി എന്ന നിലയിലാണ് ജനപ്രതിനിധി മണ്ഡലത്തിൽ എത്തുന്നത്. രക്തസാക്ഷി ദിനങ്ങളിൽ പോലും എംഎൽഎ മണ്ഡലത്തിൽ ഇല്ലാത്ത അവസ്ഥയാണെന്ന് അണികൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനു ശേഷം സിനിമയും ചാനൽപരിപാടികളും ഒതുക്കി മണ്ഡലത്തിൽ സജീവമാകും എന്ന ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. എംഎൽഎയെ കാണണമെങ്കിൽ മണ്ഡലത്തിലുള്ളവർക്ക് കൊച്ചിയിലോ ലൊക്കേഷനുകളിലോ പോകേണ്ട അവസ്ഥയാണ്.

എം. മുകേഷ് എംഎൽഎ യ്‌ക്കെതിരെ എൽഡിഎഫ് ജില്ലാ നേതൃത്വം നോരതേത രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽപ്പെട്ടിരിക്കുന്നയാൾ നിരപരാധിയാണെന്നു ജനപ്രതിനിധി കൂടിയായ എം. മുകേഷ് എംഎൽഎ പറയുന്നതു നിയമപരമായും ധാർമികമായും തെറ്റാണെന്നു എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയായ സിപിഐ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ അഭിപ്രായപ്പെട്ടിരുന്നു. ദിലീപ് മുകേഷിന്റെ സുഹൃത്താകാം. പക്ഷേ മുകേഷ് ജനപ്രതിനിധിയാണെന്നോർക്കണം. സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചയാളാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ആരോപണവിധേയർക്കുവേണ്ടി നിലകൊള്ളുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്നതു ജനപ്രതിനിധിക്കു ചേർന്നതല്ലെന്നും അനിരുദ്ധൻ വ്യക്തമാക്കുകയുണ്ടായി.

ഈ വിവാദത്തിന് പുറമേ പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവിട്ട ഫ്‌ളാറ്റിന്റെ വിൽപനക്ക് പ്രചാരകനായി മുകേഷ് എത്തിയതും വിവാദത്തിന് ഇടയാക്കിയിരുന്നു. നെൽവയൽ നികത്തിയും ഇല്ലാത്ത അപേക്ഷകരുടെ പേരിൽ പാലം നിർമ്മിച്ചുമാണ് ഫ്‌ളാറ്റ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അത് പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിട്ടത്. ഇതിനിടെയാണ് മുകേഷ് ഈ ഫ്‌ളാറ്റിന്റെ പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP