Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തട്ടിപ്പ് നടന്നത് 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിൽ; എഞ്ചിനിയറിങ് വിദ്യാർത്ഥികളെ ജയിപ്പിച്ചു കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ പണം വാങ്ങിയതായും സംശയം; കിട്ടിയ പരാതികളെല്ലാം മുക്കിയതും തട്ടിപ്പുകാരെ രക്ഷപ്പെടുത്താൻ; 39 ഉദ്യോഗസ്ഥർ ഉപയോഗിച്ച 10 യൂസർ ഐഡികൾ റദ്ദാക്കി തെറ്റുതിരുത്തലും; പരിശോധനയ്ക്ക് സാങ്കേതിക വിദഗ്ധരും എത്തും; കേരള സർവ്വകലാശാലയിൽ നടന്നത് മാർക്ക് കച്ചവടം തന്നെ

തട്ടിപ്പ് നടന്നത് 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിൽ; എഞ്ചിനിയറിങ് വിദ്യാർത്ഥികളെ ജയിപ്പിച്ചു കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ പണം വാങ്ങിയതായും സംശയം; കിട്ടിയ പരാതികളെല്ലാം മുക്കിയതും തട്ടിപ്പുകാരെ രക്ഷപ്പെടുത്താൻ; 39 ഉദ്യോഗസ്ഥർ ഉപയോഗിച്ച 10 യൂസർ ഐഡികൾ റദ്ദാക്കി തെറ്റുതിരുത്തലും; പരിശോധനയ്ക്ക് സാങ്കേതിക വിദഗ്ധരും എത്തും; കേരള സർവ്വകലാശാലയിൽ നടന്നത് മാർക്ക് കച്ചവടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ നടന്നത് മാർക്ക് കച്ചവടം തന്നെ. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ മുഖേനെ പണമിടപാട് നടന്നതായുള്ള സംശയവും ഉയരുകയാണ്. വിഷയത്തിൽ മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാല ആസ്ഥാനത്ത് നിരവധി കത്തുകൾ പരാതിയായി എത്തിയെങ്കിലും ആരും നടപടി എടുത്തില്ല.

തട്ടിപ്പ് നടന്നത് മുഴുവൻ 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് തട്ടിപ്പിന്റെ കാരണം പണമിടപാടെന്ന സംശയം ശക്തമാക്കുന്നു. സെക്ഷൻ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പണം വാങ്ങി മാർക്ക് തട്ടിപ്പ് നടക്കുന്നുവെന്ന് കാണിച്ച് നിരവധി കത്തുകൾ മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാലക്ക് കിട്ടിയിരുന്നു. പക്ഷെ അന്നൊന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല.

2016 മുതൽ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ സർവ്വകലാശാലയുടെ പക്കലില്ല. പല വർഷങ്ങളിൽ 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് തിരിമറി ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് തിരിമറി എന്നാണ് സൂചന. എങ്കിൽ വ്യത്യസ്തമായ വിഷയങ്ങളുടെ മാർക്കിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.

മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പാസ് വേഡ് മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന സമ്മതിച്ച ഒരു ഡെപ്യൂട്ടി രജിസ്റ്റാറെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് നടന്ന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സർവ്വകലാശാലയുടെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം തീരുന്ന മുറക്ക് കൂടുതൽ നടപടിയെന്നാണ് സർവ്വകലാശാല വിശദീകരണം.

പണം വാങ്ങിയാണ് മാർക്ക് തട്ടിപ്പെങ്കിൽ കൂടുതൽ പരീക്ഷകളിലും സംഭവിച്ചേക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് വിവരം. അതിനിടെ മാർക്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇഎസ് സെക്ഷനിലെ യൂസർ ഐഡികൾ റദ്ദാക്കി. 39 ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന എഴുപത് യൂസർ ഐഡികളാണ് റദ്ദാക്കിയത്.

പലതവണയായി സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ യൂസർ ഐഡികളും ഇതിൽ ഉൾപ്പെടും. കംപ്യൂട്ടർ സെന്ററാണ് ഈ ഐഡികൾ മാറ്റേണ്ടത്. എന്നാൽ, ഐഡികൾ റദ്ദാക്കണമെന്ന് സെന്ററിന് സർവ്വകലാശാലയുടെ നിർദ്ദേശം ലഭിച്ചിട്ടില്ല. പകരം ഐഡികൾ നിർമ്മിക്കണമെന്ന നിർദ്ദേശമാണ് ലഭിച്ചത്. അനധികൃതമായി നിലനിന്ന ഐഡികളിൽ നിന്നാണ് കൃത്രിമം നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ഉപയോഗിച്ചാണ് അധിക മോഡറേഷൻ നൽകിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അതേസമയം കേരള സർവ്വകലാശാല മോഡറേഷൻ റദ്ദാക്കാൻ വൈസ് ചാൻസിലർ നിർദ്ദേശിച്ചു. മോഡറേഷന്റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. സംഭവത്തിൽ സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ദ്ധർ നാളെ പരിശോധന നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP