Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ ബില്ലിൽ വിശദീകരണ സെമിനാർ അനുവദിക്കില്ലെന്ന് എസ് എഫ് ഐ; അനുമതി നിഷേധിച്ചപ്പോൾ പ്രതിഷേധിക്കാൻ എബിവിപി ആഹ്വാനം ചെയ്തത് പഠിപ്പ് മുടക്ക്; ക്ലാസിൽ കയറി സമരത്തിൽ പങ്കു ചേരാൻ ആഹ്വാനം ചെയ്തവരെ ഓട്ടിച്ചിട്ട് ആക്രമിച്ച് എസ് എഫ് ഐ നേതാക്കൾ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; കേരളവർമ്മ കോളേജിൽ എബിവിപിക്കാരെ എസ്എഫ്ഐക്കാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; വീഡിയോ വൈറലാകുമ്പോൾ

പൗരത്വ ബില്ലിൽ വിശദീകരണ സെമിനാർ അനുവദിക്കില്ലെന്ന് എസ് എഫ് ഐ; അനുമതി നിഷേധിച്ചപ്പോൾ പ്രതിഷേധിക്കാൻ എബിവിപി ആഹ്വാനം ചെയ്തത് പഠിപ്പ് മുടക്ക്; ക്ലാസിൽ കയറി സമരത്തിൽ പങ്കു ചേരാൻ ആഹ്വാനം ചെയ്തവരെ ഓട്ടിച്ചിട്ട് ആക്രമിച്ച് എസ് എഫ് ഐ നേതാക്കൾ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; കേരളവർമ്മ കോളേജിൽ എബിവിപിക്കാരെ എസ്എഫ്ഐക്കാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; വീഡിയോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരള വർമ കോളെജിൽ സംഘർഷം. എബിവിപിക്കാരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണമായത്. കോളേജിലെ എബിപിവി പ്രവർത്തകരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാർ സംഘടിപ്പിച്ചതാണ് അക്രമത്തിലേക്ക് വഴിവച്ചത്.

കേരളത്തിലെ ക്യാംപസുകളിൽ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയായിരുന്നു സെമിനാർ. കേരളത്തിൽ ഉടനീളം സെമിനാറുകൾ സംഘടിപ്പിക്കാൻ എബിവിപി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള വർമ കോളേജിലും സെമിനാർ നടത്തിയത്. ഇതിന് നേതൃത്വം നൽകിയ എബിവിപി പ്രവർത്തകരെയാണ് എസ്എഫ്ഐക്കാർ ക്രൂരമായി മർദ്ദിച്ചത്. ക്ലാസ്സിൽ നിന്നും വലിച്ചിറക്കിയാണ് ഇവരെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകർ ഇടപെട്ടാണ് എബിവിപി പ്രവർത്തകരെ രക്ഷിച്ചത്.

അക്ഷയ്, ആരോമൽ, രാഹുൽ എന്നീ എബിവിപി പ്രവർത്തകർക്കാണ് ഗുരുതരമായി പരുക്കേറ്റു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് എബിവിപി സംഘടിപ്പിച്ച സെമിനാറിനെതിരെ എസ്എഫ്ഐക്കാർ നേരത്തെ രംഗത്ത് വന്നിരുന്നു. സെമിനാർ നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും സെമിനാറിൽ പങ്കെടുക്കാൻ വന്ന മുഖ്യാതിഥി ടി.ആർ. രമേഷിനെ പ്രവർത്തകർ കോളേജിന് മുൻപിൽ തടയുകയും ചെയ്തിരുന്നു. കൂടാതെ കോളേജ് ഗേറ്റിന് മുൻവശത്ത് ഉപരോധവും എസ്എഫ്ഐക്കാർ നടത്തിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് എസ്എഫ്ഐ പ്രവർത്തരെ ഇവിടെ നിന്നും നീക്കിയത്.

ഇന്ന് രാവിലെ സെമിനാർ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് എബിവിപി പ്രവർത്തകരെ എസ്എഫ്ഐ്ക്കാർ ക്രൂരമായി മർദ്ദിച്ചത്. എസ്എഫ്ഐക്ക് ആധിപത്യം ഉള്ള കോളെജിൽ മറ്റു സംഘടനകളെ പ്രവർത്തിക്കാൻ പോലും അനുവദിക്കില്ലെന്ന ആരോപണം നേരത്തേയും ശക്തമായിരുന്നു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എബിവിപിക്കാരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ഇന്നു രാവിലെ ഒൻപതരയോടെയാണ് സംഭവം. പരിക്കേറ്റ മൂവരേയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപകരുടെ മുമ്പിലിട്ട് ആദ്യം ക്ലാസിനുള്ളിൽ വെച്ചും പിന്നീട് കോളേജ് വരാന്തയിൽ വെച്ചും ക്രൂരമായി മർദ്ദിച്ചു. എബിവിപി നടത്താനിരുന്ന ഈ സെമിനാറിനെ എസ്എഫ്‌ഐ എതിർത്തിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർ പിന്നീട് കോളേജ് കവാടത്തിന് മുന്നിൽ ഉപരോധസമരം നടത്തി. തുടർന്ന്, സെമിനാർ രണ്ട് ദിവസത്തിന് ശേഷം നടത്താൻ തീരുമാനം ആകുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് കോളേജ് വീണ്ടും സംഘർഷഭരിതമാകുകയായിരുന്നു.

സെമിനാർ നടത്താൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസിൽ കയറി വിദ്യാർത്ഥികളോട് സമരത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെ സമരം നടത്തിയ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ക്ലാസിൽ നിന്ന് വലിച്ചുപുറത്തെത്തിച്ച് വരാന്തയിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ പെൺകുട്ടികൾക്കും മർദനമേറ്റു.

ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നതായി പരാതി ഉയർന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് മർദ്ദനമേറ്റതെന്ന് അക്രമണത്തിനിരയായ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ക്യാമ്പസിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി മലയാളി വിദ്യാർത്ഥികൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് കേരളത്തിൽ എബിവിപിക്കാരെ എസ് എഫ് ഐ ആക്രമിക്കുന്ന വാർത്ത എത്തുന്നത്.

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൈത്രി വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കി. ഒറ്റയ്ക്ക് നടക്കരുതെന്നും കൂട്ടായി സഞ്ചരിക്കണമെന്നും നോട്ടീസൽ അഭ്യർത്ഥിക്കുന്നു. ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി എബിവിപി രംഗത്തെത്തി. പരീക്ഷകൾ മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിശദീകരണം.

ചില ഇടത് സംഘടനകളാണ് ക്യാമ്പസിഷൽ പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇവർ ആരോപിച്ചു. ആരെയും ആക്രമിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച എബിവിപി പുറത്ത് വന്ന ദൃശ്യങ്ങളിൽ എബിവിപി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP