Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലാപം അവസാനിക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി; വിമത വിഭാഗത്തെ അടിച്ചമർത്തിച്ച നസിറുദ്ദീൻ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളുമായി മുന്നോട്ട്; പെപ്‌സിക്ക് പിന്നാലെ ബ്രിട്ടാനിയ ബഹിഷ്‌ക്കരണവും; കമ്പനികളെ സമ്മർദ്ദത്തിലാക്കി പണം തട്ടാനുള്ള തന്ത്രമെന്ന് ആക്ഷേപം

കലാപം അവസാനിക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി; വിമത വിഭാഗത്തെ അടിച്ചമർത്തിച്ച നസിറുദ്ദീൻ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളുമായി മുന്നോട്ട്; പെപ്‌സിക്ക് പിന്നാലെ ബ്രിട്ടാനിയ ബഹിഷ്‌ക്കരണവും; കമ്പനികളെ സമ്മർദ്ദത്തിലാക്കി പണം തട്ടാനുള്ള തന്ത്രമെന്ന് ആക്ഷേപം

കെ വി നിരഞ്ജൻ

കോഴിക്കൊട്: തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ കലാപം അവസാനിക്കുന്നില്ല.സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യവുമായി മുന്നോട്ട് വന്ന വിമത വിഭാഗത്തെ പുറത്താക്കിയതാണ് സമിതിയിൽ വീണ്ടും കലാപക്കോടി ഉയരാൻ കാരണമായത്.

സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് എതിരെ ചരട് വലികൾ നടത്തിയ ജില്ലാ പ്രസിഡന്റുമാരെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഇതിനെതിരെയാണ് വിമത വിഭാഗം ഇപ്പോൾ വീണ്ടും രംഗത്തത്തെിയിട്ടുള്ളത്. നസിറുദ്ദീന് എതിരെ മത്സരിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ പെരുങ്ങമല, വിമതരെ പിന്തുണച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി എന്നിവരെയാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നത്. ഇതിനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ ഇബ്രാഹിം ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഔദ്യോഗിക വിഭാഗം വെട്ടിലായി. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറിയത്.

പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് ചേർന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ചവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് വിമത വിഭാഗം യോഗത്തിൽ പ്രശ്‌നമുണ്ടാക്കിയത്. വാഗ്ദാദം രൂക്ഷമായതോടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം രാജി ഭീഷണിയും മുഴക്കി. പ്രശ്‌നം തുടർന്നതോടെ പ്രശ്‌നപരിഹാരത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്ന് ഔദ്യോഗിക വിഭാഗം ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം അനുകൂല തീരുമാനമുണ്ടായില്ലങ്കെിൽ മറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പാണ് വിമത വിഭാഗം യോഗത്തിൽ നൽകിയത്. ഇതേ സമയം യോഗത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലന്നെ മറുപടിയാണ് ഔദ്യോഗിക വിഭാഗം നേതാക്കൾ നൽകുന്നത്. പുതിയ സംസ്ഥാന കമ്മിറ്റി എല്ലാ സബ് കമ്മിറ്റികളെയും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് അവരുടെ വിശദീകരണം.

അതിനിടെ, ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം നൽകി കമ്പനികളെ സമ്മർദ്ദത്തിലാക്കി നേട്ടമുണ്ടാക്കാനുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ ഉൾപ്പെടെയുള്ള ശ്രമങ്ങൾക്കെതിരെയും സംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ട്. കുത്തക കമ്പനികളെ ധൈര്യപൂർവ്വം നേരിടുന്നതിന് പകരം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് അവരിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്നതാണ് ഇവരുടെ പ്രവർത്തനമെന്നും കുറ്റപ്പെടുത്തൽ ഉയരുന്നുണ്ട്. കൊക്കൊക്കൊള, പെപ്‌സി ഉത്പന്നങ്ങൾക്ക് തമിഴ്‌നാട് മാതൃകയിൽ ബഹിഷ്‌ക്കരണം ഏർപ്പെടുത്തിയ നേതാവ് പിന്നീട് കമ്പനി അധികൃതരിൽ നിന്ന് പണം പറ്റി ബഹിഷ്‌ക്കരണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അന്ന് പ്രഖ്യാപിച്ച ബഹിഷ്‌ക്കരണം പിന്നെ എവിടെയും എത്തിയിട്ടില്ല.

കടുത്ത വരൾച്ചയിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കോള കമ്പനികൾ ജലമൂറ്റ് തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു തമിഴ്‌നാട്ടിലെ വ്യാപാരികൾ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. ഇതിന് ചുവട് പിടിച്ചാണ് കേരളത്തിലെ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ച് ഇവിടെയും ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കോള കമ്പനി അധികൃതരുമായി യാതൊരു ചർച്ചയും നടത്തില്ലന്നെും നസിറുദ്ദീൻ പ്രഖ്യാപിച്ചിരുന്നു. നല്ല തീരുമാനമെന്ന് എല്ലാവരും പ്രകീർത്തിച്ച ബഹിഷ്‌ക്കരണം പക്ഷെ പാതിവഴിയിൽ ചത്തു. കോള കമ്പനി അധികൃതർ നസിറുദ്ദീനെ നേരിൽ ബന്ധപ്പെട്ട് പണം നൽകിയതോടെ ബഹിഷ്‌ക്കരണവും അവസാനിക്കുകയായിരുന്നു. ലക്ഷങ്ങളാണ് കമ്പനിയിൽ നിന്ന് നസിറുദ്ദീൻ നേടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിന് പിന്നാലെയാണ് മുതൽ സംസ്ഥാനത്ത് ബ്രിട്ടാനിയ ഉത്പന്നങ്ങളും ബഹിഷ്‌ക്കരിക്കാൻ നസിറുദ്ദീൻ ആഹ്വാനം നൽകിയിരിക്കുന്നത്.ബ്രിട്ടാനിയ കമ്പനി അധികൃതർ നസിറുദ്ദീനെ ഇതിനകം സമീപിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടാനിയ ബഹിഷ്‌ക്കരണവും പാഴ്ക്കഥയായി മാറുമെന്നാണ് വ്യാപാരി വ്യവസായി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്.

ജി എസ് ടി യെ തുടർന്നുണ്ടായ നികുതി ഇളവ് ആനുകൂല്യം ആവശ്യപ്പെട്ട വിതരണക്കാരെ ഒഴിവാക്കിയ കമ്പനി നടപടികൾ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്നാണ് നസിറുദ്ദീൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ജി എസ് ടി കൊണ്ടുണ്ടാവുന്ന നേട്ടങ്ങൾ വിതരണക്കാർക്കല്ല, ഉപഭോക്താക്കൾക്കാണ് കിട്ടേണ്ടതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ചെറുകിട കച്ചവടക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഉൾപ്പെടെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് തട്ടിയെടുക്കുകയാണ്. വൻകിട മാളുകളിൽ ബ്രിട്ടാനിയ ഉത്പന്നങ്ങൾ സുലഭമായി ലഭിക്കും. അതോടെ നിലവിലുള്ള കച്ചവടവും അവിടേക്ക് മാറുകയും സാധാരണ കച്ചവടക്കാർ കൂടുതൽ പ്രയാസത്തിലാവുകയും ചെയ്യം.

ബ്രിട്ടാനിയയുടെ ഉൽപന്നങ്ങൾ ഭൂരിഭാഗവും വിറ്റഴിയുന്നത് കേരളത്തിലാണ്.ബിസ്‌ക്കറ്റിനു മാത്രം 72 വിതരണക്കാരും, 1.5 ലക്ഷം ചില്ലറ വ്യാപാരികളുമാണുള്ളത്. ഈ സാഹചര്യത്തിൽ കമ്പനിയെ ഭയപ്പെടുത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്നതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP