Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് ടൂറിന് പോകാനെത്തിയ മൂന്ന് വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പറഞ്ഞയച്ചിട്ട് ആടിപ്പാടി ആഘോഷം; സ്പോർട്സ് ഹോസ്റ്റലിൽ ഇരച്ചുകയറി വരുതിയിൽ നിൽക്കാത്ത വിദ്യാർത്ഥികൾക്ക് നേരേ പരാക്രമം; അടിപൊട്ടിക്കാൻ എത്തിയത് യൂണിയൻ ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ച മാരകായുധങ്ങളുമായി; എസ്എഫ്‌ഐ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ഗൂണ്ടായിസത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച് കോളേജ് സ്പോർട്സ് ഹോസ്റ്റൽ; ദീപാ നിശാന്തിന്റെ കവിതാമോഷണം പിടിച്ചുകുലുക്കിയതിന് പിന്നാലെ തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും വിവാദം

കോളേജ് ടൂറിന് പോകാനെത്തിയ മൂന്ന് വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ പറഞ്ഞയച്ചിട്ട് ആടിപ്പാടി ആഘോഷം; സ്പോർട്സ് ഹോസ്റ്റലിൽ ഇരച്ചുകയറി വരുതിയിൽ നിൽക്കാത്ത വിദ്യാർത്ഥികൾക്ക് നേരേ പരാക്രമം; അടിപൊട്ടിക്കാൻ എത്തിയത് യൂണിയൻ ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ച മാരകായുധങ്ങളുമായി; എസ്എഫ്‌ഐ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ഗൂണ്ടായിസത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച് കോളേജ് സ്പോർട്സ് ഹോസ്റ്റൽ; ദീപാ നിശാന്തിന്റെ കവിതാമോഷണം പിടിച്ചുകുലുക്കിയതിന് പിന്നാലെ തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും വിവാദം

എം മനോജ് കുമാർ

തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് ഈയടുത്ത കാലത്ത് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് ഇതേ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. വിവാദത്തിൽ ദീപാ നിശാന്ത് എന്ന ഇടത് സാംസ്‌കാരിക സഹയാത്രിക മൂക്കും കുത്തി വീണെങ്കിലും കേരളവർമ്മ കോളേജിന്റെ ചീത്തപ്പേര് ഇപ്പോഴും മാറുന്നില്ല. എസ്എഫ്ഐ ഗുണ്ടകൾ കോളേജ് സ്പോർട്സ് ഹോസ്റ്റലിൽ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ പേരിലാണ് ഈ കഴിഞ്ഞദിവസം കോളേജിൽ നിന്നും പൊട്ടിത്തെറിയുണ്ടായത്. മഹത്തായ കലാ-സാംസ്‌കാരിക പശ്ചാത്തലമുള്ള കോളേജിന് ഈ വിവാദങ്ങൾ ഏൽപ്പിക്കുന്ന പോറൽ ചെറുതല്ലാ എന്നതാണ് ഈ വിവാദങ്ങളെ ശ്രദ്ധേയമാക്കുന്ന കാര്യം.

ദേശീയ - അന്തർദേശീയതലങ്ങളിൽ ഒരുപാടു കായികപ്രതിഭകളെ സംഭാവന ചെയ്ത പാരമ്പര്യം കേരളവർമ്മ കോളേജിനു സ്വന്തമാണ്. ഇതേ കോളേജിലെ കായികതാരങ്ങളും കായികാദ്ധ്യാപകരും എസ്എഫ്‌ഐ ഗുണ്ടകളുടെ നിരന്തര ഉപദ്രവം കാരണം സ്പോർട്സ് പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു എന്ന വാർത്ത അതുകൊണ്ട് തന്നെ കായിക രംഗത്തും അക്കാദമിക രംഗത്തും ആശങ്കകളേറ്റുന്നു. എസ്എഫ്‌ഐ മർദ്ദനത്തിന്റെ പേരിലാണ് കോളേജിലെ സ്പോർട്സ് വിഭാഗം ഇനി ഒരു സ്പോർട്സ് പരിപാടികളിലും പങ്കെടുക്കില്ലെന്ന് തീരുമാനമെടുത്തത്. ഇനി മേലിൽ കായിക രംഗത്തു കേരളവർമ്മയിൽ നിന്നും പ്രതിനിധ്യമുണ്ടാകില്ലെന്നും സ്പോർട്സ് ഹോസ്റ്റൽ അടച്ചിടാൻ പോകുന്നുവെന്നുമാണ് സംഭവങ്ങളിൽ പ്രതിഷേധിച്ച സ്പോർട്സ് ഡിപ്പാർട്‌മെന്റ് തീരുമാനമെടുത്തത്.

ഇതോടെയാണ് ദീപാ നിഷാന്ത് വിവാദത്തിനു ശേഷം കേരളവർമ്മ കോളേജ് ഇപ്പോൾ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. പിന്നിൽ എസ്എഫ്‌ഐ ഗുണ്ടായിസം തന്നെയാണെന്ന് വന്നതോടെ പ്രശ്‌നം ചൂടുപിടിക്കുകയും ചെയ്തു. മുൻപ് നവാഗത വിദ്യാർത്ഥികളുടെ പേരിൽ കോളേജിലെ വിദ്യാർത്ഥികളും കോളേജിലെ പൂർവ വിദ്യാർത്ഥികളും തമ്മിൽ മുൻപ് ഒരു ഉരസൽ നടന്നിരുന്നു. ഈ ഉരസലിന്റെ ബാക്കിപത്രമായ ആക്രമണമാണ് ഇന്നലെ നടന്നത്. മുൻപുണ്ടായ ഉരസലിന്റെ പേരിൽ ഒട്ടുവളരെ പ്രശ്‌നങ്ങൾ കോളേജിൽ നടക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായി സ്പോർട്സ് ഹോസ്റ്റലിൽ എസ്എഫ്‌ഐ ഗുണ്ടകൾ നടത്തിയ അതിക്രമം.

കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എഫ്‌ഐ ഗുണ്ടകൾ തങ്ങളുടെ വരുതിയിൽ നിൽക്കാത്തതിനാൽ കായികതാരങ്ങളെ നിരന്തരം മർദ്ദിക്കുന്നതായി ആരോപണം കോളേജിന് അകത്തുണ്ട്. ഇത് വൻ പ്രതിഷേധത്തിനു വകവെയ്ക്കുകയായിരുന്നു. തങ്ങൾ ഉന്നം വയ്ക്കുന്ന വിദ്യാർത്ഥികളെ തേടിയാണ് ഒരു സംഘം കഴിഞ്ഞ ദിവസം കോളേജ് സ്പോർട്സ് ഹോസ്റ്റലിലേക്ക് ഇരച്ചു കയറിയത്. ഇവരുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം പ്രശ്‌നം ഗുരുതരമാക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് അടി കിട്ടിയിട്ടില്ലാ എന്നാണ് വ്യക്തമാകുന്നത്. അടി പൊട്ടും മുൻപ് പൊലീസും അദ്ധ്യാപകരും ഒക്കെ ഇടപെട്ടതിനാൽ വിദ്യാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പക്ഷെ ആ വിദ്യാർത്ഥികൾക്ക് യാത്രയിൽ പങ്കെടുക്കാൻ കോളേജ് അധികൃതർ അവസരം നിഷേധിച്ചതായും ആരോപണമുണ്ട്.

കേരളത്തിലെ മറ്റു കോളേജുകളെ അപേക്ഷിച്ച് കേരളാ വർമ്മ കോളേജിൽ സ്പോർട്സ് വിഭാഗം വളരെ സജീവമാണ്. നാല് സ്പോർട്സ് ഹോസ്റ്റൽ തന്നെ കോളേജ് ക്യാമ്പസിലുണ്ട്. സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികളെയാണ് പൂർവ വിദ്യാർത്ഥികൾ ലക്ഷ്യം വെച്ചതും. കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ടൂറുകൾ ആരംഭിച്ച ഈ സമയത്ത് മുൻപ് തങ്ങളെ മർദ്ദിച്ച വിദ്യാർത്ഥികൾ യാത്ര പോകുന്നുണ്ട് എന്ന് അറിഞ്ഞാണ് പൂർവ വിദ്യാർത്ഥികൾ എത്തിയത്. അതിനായാണ് പുറത്തു നിന്ന് വന്ന സംഘം കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചു കയറിയത്. എസ്എഫ്‌ഐ ആക്രമണം കോളജിൽ പതിവായതിനാൽ ഇത്തവണത്തെ ആക്രമണം കോളജിലെ സ്പോർട്സ് വിഭാഗം ശക്തമായി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കില്ലെന്നും കേരളവർമ്മ കോളേജ് സ്പോർട്സ് പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും സ്പോർട്സ് വിഭാഗം അറിയിപ്പ് കൊടുക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം കയറി കത്തി. കോളേജിലെ എസ്എഫ്‌ഐ ആക്രമണം അവസാനിപ്പിക്കാതെ, ഈ കാര്യത്തിൽ ഒരു തീരുമാനം വരാതെ ഒരു നടപടികളും ഈ കാര്യത്തിൽ കൈക്കൊള്ളില്ലെന്നും ഇവർ തീരുമാനമെടുത്തു. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഈ സംഘർഷത്തിൽ ഭാഗമല്ലെന്നാണ് അറിഞ്ഞത്. അക്രമി സംഘത്തിൽ ഉൾപെട്ടത് എസ്എഫ്‌ഐക്കാരായ പൂർവ വിദ്യാർത്ഥികളാണ്. പ്രശ്‌നത്തിന്റെ രൂക്ഷത വ്യാപിക്കുന്നതിനാൽ തിങ്കാളാഴ്ച സമാധാനകമ്മിറ്റിയോഗം കോളേജിൽ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും കോളജ് വിദ്യാർത്ഥി യൂണിയനുകളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ചത്തെ ചർച്ചയിൽ പ്രശ്‌നങ്ങൾ ഒത്തുതീർപ്പ് ആയേക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരും സമാധാന ശ്രമങ്ങളോട് സഹകരിക്കാൻ തീരുമാനിച്ചതിനാലാണ് പ്രതീക്ഷ നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP