Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിൻ കൊലക്കേസിൽ 27ന് മുൻപ് കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം; ഒഴിവാക്കാൻ ഡി.ജി.പിയെ നേരിട്ട് കണ്ട് പരാതിപ്പെട്ട് നീനുവും കെവിന്റെ പിതാവും; മുങ്ങി മരണമാണെന്നാക്കി മാറ്റി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കാൻ നീക്കമെന്ന് ആരോപിച്ച് കെവിന്റെ വിധവ

കെവിൻ കൊലക്കേസിൽ 27ന് മുൻപ് കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം; ഒഴിവാക്കാൻ ഡി.ജി.പിയെ നേരിട്ട് കണ്ട് പരാതിപ്പെട്ട് നീനുവും കെവിന്റെ പിതാവും; മുങ്ങി മരണമാണെന്നാക്കി മാറ്റി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കാൻ നീക്കമെന്ന് ആരോപിച്ച് കെവിന്റെ വിധവ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കെവിൻ കൊലക്കേസിൽ ഈമാസം 27നു മുമ്പായി കുറ്റപത്രം സമർപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിക്കവേ പ്രതികളെ തടിയൂരിക്കാൻ അന്വേഷണ സംഘത്തിൽ തിരക്കിട്ട നീക്കം. കെവിൻ കൊല്ലപ്പെട്ട് ഈ മാസം 27ന് 90 ദിവസം പൂർത്തിയാകുമ്പോൾ കുറ്റപത്രം സമർപ്പിക്കാനാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. എന്നാൽ കെവിന്റെതുകൊലപാതകമല്ലെന്നും മുങ്ങിമരണമാണെന്നും സമർത്ഥിച്ച് കെവിന്റെ ഭാര്യ നീനുവും പിതാവ് ജോസഫും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ കണ്ടു.

കെവിന്റെ മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്ന തരത്തിലാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നതെന്നായിരുന്നു കെവിന്റെ വിധവ നീനു ഡി.ജി.പിയോട് പറഞ്ഞത്. കേസിൽ പ്രതികൾക്ക് തടിയൂരാനുള്ള വകുപ്പുകൾ മാത്രം ചുമത്തിയാണ് അന്വേഷണ സംഘം ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും കെവിന്റെ മരണം മുങ്ങിമരണമാണെന്ന വന്നതോടെ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊല കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയും സജീവമായിരുന്നു. കെവിനെ ബോധരഹിതനായ നിലയിൽ റോഡിൽ കിടത്തിയിരുന്നതായി കണ്ടുവെന്നും ബന്ധു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കെവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ വിശകലനം വേണ്ടിവരുമെന്ന നിലയിലേക്കാണ് കേസ് നീങ്ങുന്നത്. . അതേസമയം, കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചാർത്തിയിട്ടുള്ളതെന്ന ആരോപണം ഉയർന്നത്.

കെവിനെ ആക്രമിക്കാനെത്തിയ സംഘത്തെ കണ്ടിട്ടും അവരെ ചോദ്യം ചെയ്തിട്ടും പിടികൂടാതെ കൈക്കൂലി വാങ്ങി വിട്ടയച്ചു എന്ന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്ക് മുൻപ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കോടതി തള്ളുകയായിരുന്നു.

ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറയ്ക്കാൻ മറ്റ് കരുനീക്കങ്ങളും നടക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം നടത്തിയതായിട്ടായിരുന്നു ആരോപണം.
കോട്ടയത്ത് വീട്ടിൽ കയറി കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത് സ്പെഷൽ ബ്രാഞ്ച് അറിഞ്ഞിട്ടും ഇവർ വിവരം റിപ്പോർട്ട ചെയ്തില്ലെന്നും ആക്ഷേപം ഉയർന്നു. കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവും സഹോദരനുമുൾപ്പടെ 12 പേരാണ് അറസ്റ്റിലായത്.

കേസിൽ നീനുവിന്റെ മാതാവ് രഹ്നയെ മാതര്‌മേ പൊലീസ് കണ്ടേത്താനുള്ളു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി നീനുവിന്റെ സഹോദരൻ സാനു ചാക്കോയെ ഇന്നിവരുടെ മൊഴിയിൽ നിന്നാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ ഓഗസ്റ്റ് 25്‌നാണ് കെവിനെ കോട്ടയത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അന്വേണത്തിൽ വിമുഖത കാട്ടുകയും. രണ്ടാം ദിവസം കെവിന്റെ മൃതദേഹം തെന്മലക്കടുത്ത് ചാലിയേക്കര എസ്റ്റേറ്റിൽ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP