Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ പത്ത് ലച്ചം ചെലവായത് ഇങ്ങനെ!മണ്ണും കല്ലുമിട്ട് റീടെയിനിങ് വാൾ പണിയാൻ മാത്രം നാല് ലക്ഷമായി; എംപി ഫണ്ട് അനുവദിച്ചത് കളക്ടറുടെ ശുപാർശപ്രകാരം: കിടങ്ങൂരിലെ വെയിറ്റിങ് ഷെ്ഡ് പണിയിച്ചവർക്ക് പറയാനുള്ളത്

ആ പത്ത് ലച്ചം ചെലവായത് ഇങ്ങനെ!മണ്ണും കല്ലുമിട്ട് റീടെയിനിങ് വാൾ പണിയാൻ മാത്രം നാല് ലക്ഷമായി; എംപി ഫണ്ട് അനുവദിച്ചത് കളക്ടറുടെ ശുപാർശപ്രകാരം: കിടങ്ങൂരിലെ വെയിറ്റിങ് ഷെ്ഡ് പണിയിച്ചവർക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൈയടി കിട്ടാൻ സോഷ്യൽ മീഡിയയിൽ ആർക്കും എന്തു തോന്ന്യാസവും എഴുതിപ്പിടിപ്പിക്കാം. എന്നുവച്ചു സത്യം സത്യമല്ലാതായിത്തീരില്ലല്ലോ...പറയുന്നതു വിവാദമായ കിടങ്ങൂർ പഞ്ചായത്ത് വെയ്റ്റിങ് ഷെഡ് നിർമ്മാണത്തിനു നേതൃത്വം കൊടുത്തവർ.

കോട്ടയത്തിന്റെ സ്വന്തം എം പിയായ ജോസ് കെ.മാണിയുടെ എം പിഫണ്ടിൽനിന്നു പത്തു ലക്ഷം രൂപ ചെലവഴിച്ചു കിടങ്ങൂർ ജംഗ്ഷനിൽ സ്ഥാപിച്ച വെയ്റ്റിങ് ഷെഡ് നിർമ്മാണത്തിൽ വൻഅഴിമതിയുണ്ടെന്നാണു സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരിക്കുന്നത്. കെ എം മാണിയുടെ ബാർകോഴയ്ക്കും സരിതയുടെ പേരിൽ വന്ന കത്തിൽ ജോസ് കെ മാണിയും സരിതയും തമ്മിൽ ബന്ധമുള്ളതായി വന്ന ആരോപണത്തിനും പിന്നാലെയാണ് ജോസ് കെ മാണിയെ അഴിമതിക്കാരനാക്കിക്കൊണ്ടുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിയത്.

സ്വന്തം മണ്ഡലത്തിലെ വികസനപ്രവർത്തനത്തിന്റെ ഭാഗമായി അനുവദിച്ചതാണ് വെയ്റ്റിംഗ ഷെഡ്. പത്തുലക്ഷം രൂപയുണ്ടെങ്കിൽ അത്യാവശ്യം ആഡംബരങ്ങളോടെ ഒരു വീടുതന്നെ നിർമ്മിക്കാമെന്നിരിക്കെ വെറുമൊരു വെയ്റ്റിങ് ഷെഡ്ഡിന് ഇത്രയും ചെലവാകില്ലെന്നാണ് ആരോപണം. ന്നാൽ കിടങ്ങൂർ ജംഗ്ഷനിൽ വെയ്റ്റിങ് ഷെഡ് ഇരുന്ന സ്ഥലം പണ്ടെങ്ങനെയായിരുന്നുവെന്നോർക്കണമെന്നു കിടങ്ങൂർ പഞ്ചായത്തു മുൻ പ്രസിഡന്റ് ബോബി മാത്യു ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ വെയ്റ്റിംഗ ഷെഡ് പണിതത്. റോഡ് ലെവലിൽനിന്നു താഴേയ്ക്കു വൻകുഴിയായിരുന്നു. റോഡ് നിരപ്പിൽ കരിങ്കല്ലിനു റീടെയ്‌നിങ് വാൾ കെട്ടിക്കഴിഞ്ഞപ്പോൾത്തന്നെ നാലു ലക്ഷം രൂപയായി.

തുടർന്ന് വൻതോതിൽ മണ്ണിട്ടുമൂടി. കോൺക്രീറ്റ് ചെയ്തു. ടാർ റോഡ് കഴിഞ്ഞു കുറെ ഭാഗത്തേക്കു കരിങ്കൽ ചിപ്‌സിട്ട ശേഷം പേവിങ് ബ്ലോക്കു നിരത്തുകയായിരുന്നു. നാലു കാലിൽത്തീർത്ത സാധാരണ വെയ്റ്റിങ് ഷെഡ് ആണെന്നാണു ചിലരുടെ വിചാരം. ഇരിക്കാൻ സ്റ്റീൽ ചെയറുകൾ, മികച്ച തരം ഷീറ്റ് റൂഫിങ്... പണി കഴിഞ്ഞ് വണ്ടി കയറിയപ്പോൾ റോഡിലിട്ട പേവിങ് ബ്ലോക്കുകൾ താഴ്ന്നു പോയി. വീണ്ടും അവ മാറ്റി കരിങ്കൽ ചിപ്‌സിട്ട ശേഷം പേവിങ് ബ്ലോക്കിട്ടു. കുമ്പുക്കൽ ജോഷിയെന്നയാളായിരുന്നു പണിയേറ്റെടുത്തു നടത്തിയ കോൺട്രാക്ടർ. ഒരു വർഷം മുമ്പ് മരിച്ചു പോയി. തങ്ങൾ ഏറെ നിർബന്ധിച്ചിട്ടാണ് പണി ഏറ്റെടുത്തത്.

ഇയാൾക്കു നഷ്ടമായിരുന്നു ഈ കരാർ. എം പി ഫണ്ടിൽനിന്ന് ഏഴു ലക്ഷം രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്്. എസ്റ്റിമേറ്റെടുത്തപ്പോൾ അതുകൊണ്ട് ഒന്നുമാകില്ലെന്നു കണ്ട്് വീണ്ടും മൂന്നു ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. വെയ്റ്റിങ് ഷെഡ് സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തി ഇതിൽ അഴിമതിയില്ലെന്നു ബോധ്യപ്പെട്ടിരുന്നതാണെന്നു ബോബി മാത്യു പറഞ്ഞു. ഇക്കാര്യത്തിൽ ജോസ് കെ മാണി നേരിട്ട് ഒന്നും ചെയ്യുന്നില്ലെന്നത് വിമർശകർ അറിയുന്നില്ല. കിടങ്ങൂരിൽ വെയ്റ്റിങ് ഷെഡിന് അനുവാദം കിട്ടിയപ്പോൾ എം പി ഫണ്ട് അനുവദിച്ചു. തുടർന്നു കോട്ടയം കളക്ടർക്കു കത്തു പോയി.

തുടർന്ന് ബ്ലോക്ക്, പഞ്ചായത്ത്, അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, പിന്നെ അഡ്‌മിനിസ്‌ട്രേറ്റീവ് സാങ്ഷൻ,പിന്നെ വീണ്ടും ബ്ലോക്കിൽ ടെൻഡർ, എസ്റ്റിമേറ്റ്....എന്നിങ്ങനെ എത്രയോ കടമ്പകൾ കടന്നാണ് ഒരു വെയ്റ്റിങ് ഷെഡ് പണി പൂർത്തിയാകുന്നത് ഫണ്ട് അനുവദിക്കൽ അല്ലാതെ ജോസ് കെ മാണിക്ക് അവിടെയെങ്ങും യാതൊരു റോളുമല്ലെന്നിരിക്കെയാണ് പുതിയൊരു അഴിമതിക്കഥ രൂപം കൊണ്ടിരിക്കുന്നതെന്നു ബോബി മാത്യു പറഞ്ഞു.

 

അഴിമതി കാണിക്കുക മാത്രമല്ല അത് നെറ്റിയിൽ എഴുതി ഒട്ടിച്ചാലും മനസ്സിലാക്കാൻ കഴിവില്ല തങ്ങളുടെ അണികൾക്ക് എന്നുള്ള ഒറപ്പല്ലേ ഇത് കാണിക്കുന്നത്?

Posted by Manoj D Mannath on Tuesday, April 7, 2015

ജോസ് കെ മാണിയുടെ എംപി ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് കിടങ്ങൂർ ജംഗ്ഷനിൽ സ്ഥാപിച്ച വെയ്റ്റിങ് ഷെഡ്ഡാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചാ വിഷയമായി മാറിയത്. ജോസ് കെ മാണിയും അഴിമതിക്കാരനാണെന്ന് ചൂണ്ടിക്കൊണ്ടാണ് ബസ് വെയ്റ്റിങ് ഷെഡ്ഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്ത് ലക്ഷം രൂപയ്ക്ക് അത്യാവശ്യം ആഢംബരങ്ങളോട് ഒരു വീട് തന്നെ നിർമ്മിക്കാമെന്നിരിക്കേ എങ്ങനെയാണ് പത്ത് ലക്ഷം രൂപ ഒരു ഷെഡ്ഡിന് ചെലവായതെന്നതാണ് ഉയർന്ന പ്രധാന ചോദ്യം. ഒരു നോട്ടത്തിൽ തന്നെ അഴിമതി വ്യക്തമാണെന്നും ചിത്രം കണ്ടവർ ഒരേ ശബ്ദത്തിൽ പറയുന്നു. ഇതോടെ ജോസ് കെ മാണിയെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളും ഫേസ്‌ബുക്കിൽ വൈറലായി. ഈ സാഹചര്യത്തിലാണ് വിശദീകരണമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP