Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് വർഷം മാത്രം പ്രായം; ആവശ്യത്തിന് പരിചയവും പ്രവർത്തന മികവുമില്ല; എന്തുവിശ്വസിച്ചാണ് കിഫ്ബി പദ്ധതികൾ അവലോകനം ചെയ്യാൻ ടെറനസിന് ചുമതല കൊടുത്തത്? സ്വകാര്യ കൺസൾട്ടൻസിക്ക് എട്ട് കോടി ഫീസ് നൽകിയതിലും അഴിമതിയുടെ മണം? പ്രതിപക്ഷം വടിയെടുത്തതോടെ കമ്പനിയെ കണ്ടെത്തിയത് തങ്ങളല്ലെന്ന് പറഞ്ഞ് കൈകഴുകി കിഫ്ബി സിഇഒ കെ.എം.എബ്രഹാം; സമ്പൂർണ ഓഡിറ്റ് നിഷേധിച്ചതിന് പിന്നാലെ പുതിയ വിവാദം

നാല് വർഷം മാത്രം പ്രായം; ആവശ്യത്തിന് പരിചയവും പ്രവർത്തന മികവുമില്ല; എന്തുവിശ്വസിച്ചാണ് കിഫ്ബി പദ്ധതികൾ അവലോകനം ചെയ്യാൻ ടെറനസിന് ചുമതല കൊടുത്തത്? സ്വകാര്യ കൺസൾട്ടൻസിക്ക് എട്ട് കോടി ഫീസ് നൽകിയതിലും അഴിമതിയുടെ മണം? പ്രതിപക്ഷം വടിയെടുത്തതോടെ കമ്പനിയെ കണ്ടെത്തിയത് തങ്ങളല്ലെന്ന് പറഞ്ഞ് കൈകഴുകി കിഫ്ബി സിഇഒ കെ.എം.എബ്രഹാം; സമ്പൂർണ ഓഡിറ്റ് നിഷേധിച്ചതിന് പിന്നാലെ പുതിയ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് 45,619 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മൂല്യനിർണയം നടത്താൻ ടെറനസ് കമ്പനിയെ ഏൽപ്പിച്ചതിന് പിന്നിൽ അഴിമതിയെന്ന ആരോപണം ചൂടുപിടിക്കുന്നു. ടെറനസിന് സർക്കാർ എട്ട് കോടി രൂപ ഫീസായി നൽകിയതാണ് പദ്ധതിയിൽ അഴിമതി മണക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് കാരണം.

ആവശ്യത്തിന് പ്രവർത്തി പരിചയമോ, മികവോ ഇല്ലാത്ത ടെറനസ് കൺസൾട്ടിങ് സ്ഥാപനത്തെ കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളും മറ്റും അവലോകനം ചെയ്യാൻ ചുമതലപ്പെടുത്തിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നാലുവർഷത്തെ പ്രവർത്തി പരിചയം മാത്രമാണ് ടെറനസിന് ഉള്ളത്. കിഫ്ബിയുടെ പ്രവർത്തന മാർഗനിർദ്ദേശങ്ങൾ 2016 ഓഗസ്റ്റിൽ പ്രത്യേക ഓർഡിനൻസിലൂടെ ഭേദഗതി വരുത്തുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് മാത്രമാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

പദ്ധതികളുടെ അവലോകന പ്രവർത്തനങ്ങൾക്കായി പ്രോജക്ട് അപ്രൈസൽ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ടെറനസിന് കിഫ്ബി നേരിട്ട് 63,38,697രൂപയും സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന 6.06 കോടി രൂപയും നൽകിയിട്ടുണ്ടെന്ന് നിയമസഭാ സമ്മേളനത്തിനിടെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇതുവരെ കിഫ്ബിയുടെ 32,000 കോടിയുടെ മുടക്കു വരുന്ന അഞ്ഞൂറോളം പദ്ധതികളാണ് ടെറനസ് പരിശോധിക്കുന്നത്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്ത ടെറനസിന് ധന വകുപ്പിൽനിന്നു വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നിരുന്നു. സേവനങ്ങൾ സ്വീകരിച്ച വകയിൽ മാത്രം കിഫ്ബി സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് 9,66,50,815 കോടി രൂപയാണ് കഴിഞ്ഞ ജനുവരി വരെ നൽകിയത്. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ മറവിൽനിന്ന് യോഗ്യതയില്ലാത്ത നിരവധി സ്വകാര്യ കമ്പനികളും പണം സ്വന്തമാക്കിയതായി പറയുന്നു. കണക്കുകളനുസരിച്ച് പദ്ധതി അവലോകനം, ഉപദേശവും കൺസൾട്ടൻസി സേവനങ്ങളും പരിശീലനം എന്നിവയ്ക്കായി സി.എം.ഡിക്ക് മാത്രം 15,38,38,672 കോടി രൂപയാണ് കിഫ്ബി നൽകിയിട്ടുള്ളത്. കിഫ്ബി പദ്ധതികളുടെ മൂല്യനിർണയം നടത്താനുള്ള കരാർ കൈമാറിയതു സുതാര്യമായ ടെൻഡർ വ്യവസ്ഥകളോടെയാണെന്നാണ് ധനവകുപ്പിന്റെ അവകാശവാദം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് എന്ന സർക്കാർ സ്‌പോൺസേഡ് സ്ഥാപനത്തെയാണു മൂല്യനിർണയ കമ്പനിയെ കണ്ടെത്താൻ നിയോഗിച്ചത്. അവർ ടെൻഡറിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ടെറനസ് കമ്പനിയെ തിരഞ്ഞെടുത്തുവെന്നും ധനവകുപ്പ് പറയുന്നു.

കിഫ്ബിയുടെ സമ്പൂർണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സർക്കാർ നിലപാടും വിവാദമായിരിക്കുകയാണ്. കിഫ്ബിയിലെ തീർത്തും ദുരൂഹമായ ഇടപാടുകൾ സി.എ.ജി ഓഡിറ്റ് ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഭയന്നാണ് സർക്കാർ സമ്പൂർണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യതയില്ലാത്ത കമ്പനിയെ പദ്ധതികളുടെ അവലോകന ചുമതല ഏൽപ്പിച്ചതെന്ന ആരോപണവും ഉയരുന്നത്.

എന്നാൽ, കിഫ്ബി പദ്ധതികളുടെ മൂല്യനിർണയം ടെറനസിനെ ഏൽപ്പിച്ചത് സുതാര്യമായെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കമ്പനിയെ കണ്ടെത്തിയത് കിഫ്ബിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് പങ്കാളിത്തമുള്ള സെന്റർ ഫോർ മനേജ്‌മെന്റ് ഡവലപ്‌മെന്റ് എന്ന സ്ഥാപനമാണ് കമ്പനിയെ കണ്ടെത്തിയതെന്നും മൂല്യനിർണയം വഴി 3000 കോടിരൂപയുടെ അധികച്ചെലവ് ഒഴിവാക്കാനായെന്നും കെ.എം.എബ്രഹാം പറയുന്നു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി ഇന്നലെ സർക്കാർ വിലയിരുത്തിയിരുന്നു.ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതിൽ 31,344 കോടി രൂപയുടെ 588 പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.
പൊതുമരാമത്ത് മേഖലയിലാണ് കൂടുതൽ പദ്ധതികൾക്ക് - 278 പദ്ധതികൾ. ചെലവ് 11,936 കോടി രൂപ. വൈദ്യുതി - 5200 കോടി രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037 കോടി, ആരോഗ്യം - 2036 കോടി, ഐടി - 1412 കോടി തുടങ്ങിയ മേഖലകളിലാണ് കൂടുതൽ മുതൽ മുടക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP