Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2017-18ൽ 444 കോടി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രം; എല്ലാം വിശദീകരണത്തിലെ വീഴ്ചയെന്ന തിരിച്ചറിവിൽ പുതിയ നീക്കം; ഏജിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ കിഫ്ബിയിൽ വീണ്ടും ധൂർത്ത്; കിഫ്ബി -സിഎജി തർക്കം തീർക്കാൻ ലക്ഷം രൂപ ശമ്പളത്തിൽ ചീഫ് ഓഡിറ്റർ എത്തി; കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ അനുവദിക്കാത്ത കെ എം എബ്രഹാമിന്റെ കസേര സംരക്ഷിക്കാൻ എത്തിയത് ഓഡിറ്റ് ഡിപ്പാർട്ടുമെന്റിലെ പുലിക്കുട്ടി

2017-18ൽ 444 കോടി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രം; എല്ലാം വിശദീകരണത്തിലെ വീഴ്ചയെന്ന തിരിച്ചറിവിൽ പുതിയ നീക്കം; ഏജിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ കിഫ്ബിയിൽ വീണ്ടും ധൂർത്ത്; കിഫ്ബി -സിഎജി തർക്കം തീർക്കാൻ ലക്ഷം രൂപ ശമ്പളത്തിൽ ചീഫ് ഓഡിറ്റർ എത്തി; കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ അനുവദിക്കാത്ത കെ എം എബ്രഹാമിന്റെ കസേര സംരക്ഷിക്കാൻ  എത്തിയത് ഓഡിറ്റ് ഡിപ്പാർട്ടുമെന്റിലെ പുലിക്കുട്ടി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിൽ നിന്നും ഓഡിറ്റ് അനുവദിക്കാൻ ആവിശ്യപ്പെട്ട് തുടർച്ചയായി സമ്മർദ്ദവും കത്തും എത്തുന്നതിൽ പൊറുതി മുട്ടിയാണ് സി എ ജി യോടു പൊരുതി നില്ക്കാൻ പുതിയ ചീഫ് ഓഡിറ്ററെ ധനവകുപ്പ് കിഫ്ബിയിൽ നിയമിച്ചത്. കിഫ്ബി സി ഇ ഒ കെഎം എബ്രഹാമിന്റെ പ്രത്യേക ആവിശ്യത്തെ തുടർന്നാണ് 85000-117600 ശമ്പള സ്‌കയിലിൽ ഓഡിറ്റ് വകുപ്പിലെ പ്രഗൽഭനായ ജോയിന്റ് ഡയറക്ടർ മുരളി ദാസിനെ നിയമിച്ചിരിക്കുന്നത്.

എ ജിയുടെ ഓഫീസിൽ നിന്നുള്ള കത്തുകൾക്ക് മറുപടി നല്കലും കിഫ്ബിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് കണക്കുകളുടെ പിൻബലത്തിൽ മറുപടി നല്കലുമാണ് പുതിയ ഉദ്യോഗസ്ഥന്റെ ജോലി. മുരളി ദാസിനെ കിഫ്ബിയിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഈ മാസം 22ന് പുറത്തിറങ്ങി. സി എ ജി 20(2) വകുപ്പ് പ്രകാരം കിഫ്ബിയിൽ ആഡിറ്റ് നടത്താൻ അനുവദിക്കണമെന്ന് പല തവണ സർക്കാരിനും കിഫ്ബിക്കും കത്തു നല്കിയെങ്കിലും സർക്കാർ അനുമതി നല്കാത്തത് വൻ വിവാദമായിരുന്നു. എന്നാൽ 14(1) പ്രകാരം ഓഡിറ്റ് നടത്താൻ ഒടുവിൽ സർക്കാർ അനുമതി നല്കിയെങ്കിലും ഇത് സി എ ജി പൂർണമായും അംഗീകരിച്ചിട്ടില്ല. ഇതിനിടെ 14(1) പ്രകാരം സി എ ജി ആദ്യ ഘട്ടത്തിൽ പരിശോധന നടത്തിയപ്പോൾ തന്നെ പല ക്രമക്കേടുകളും പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് സി എ ജി ചോദിച്ച സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കാൻ കിഫ്ബിക്കായില്ല. തുടർന്ന് സി എ ജി നടപടി ശക്തമാക്കുന്നവെന്ന് മനസിലാക്കിയാണ് പുതിയ ചീഫ് ഓഡിറ്ററെ ധന വകുപ്പ് നിയമിച്ചിരിക്കുന്നത്.

ഓഡിറ്റ് വകുപ്പിൽ പ്രാഗൽഭ്യം തെളിയിച്ചതു കൊണ്ടു തന്നെയാണ് മുരളി ദാസിനെ കിഫ്ബിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ കിഫ്ബിയും സി എ ജിയും തമ്മിലുള്ള തർക്കം തീർക്കാൻ ലെയ്സൺ വർക്ക് നടത്തുകയും മുരളീദാസിന്റെ ജോലിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സി എ ജിയുമായി ഇടഞ്ഞാൽ നഷ്ടം വളരെ വലുതാകുമെന്ന് മുൻ ധന സെക്രട്ടറി കൂടിയായിരുന്നു കെ എം എബ്രഹാമിന് നിശ്ചയമുണ്ട്. അതു കൊണ്ട് തന്നെ മുരളിദാസിനെ മുന്നിൽ നിർത്തി സി എ ജി യെ അനുനയിപ്പിക്കാനാണ് കെ എം എബ്രഹാമിന്റെ നീക്കം.

20(2) പ്രകാരം ഓഡിറ്റ് നടന്നാൽ നിക്ഷേപകർക്ക് കിഫ്ബിയോടുള്ള താലപര്യം കുറയുമെന്നാണ് സി ഇ ഒ കെ എം എബ്രഹാം പറയുന്നത്. എന്നാൽ വലിയ രീതിയിലുള്ള അഴിമതി നിലനിൽക്കുന്നതു കൊണ്ടാണ് കിഫ്ബി തന്നെ അവിടെത്തെ ഓഡിറ്റിങ് തടസപ്പെടുത്തുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 26 പദ്ധതികൾ പ്രഖ്യാപിച്ച കിഫ്ബിക്ക് വെറും രണ്ടു പദ്ധതികൾ മാത്രമാണ് നടപ്പിലാക്കാനായതെന്നും സി എ ജി വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണന്നാണ് കിഫ്ബിയുടെം വാദം. സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ ഒഴിവാക്കാമായിരുന്നുവെന്ന് കിഫ്ബി സിഇഒ കെ.എം.ഏബ്രഹാണും പ്രതികരിച്ചിരുന്നു. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയാകുമെന്നു പറഞ്ഞത് തെറ്റിദ്ധാരണ പരത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നബാർഡിൽ നിന്നെടുത്ത വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കിൽ വരില്ലെന്ന കാര്യം ധനകാര്യത്തിന്റെ ബാലപാഠം അറിയാവുന്നവർക്ക് പോലും മനസിലാകുമെന്നും കെ.എം.ഏബ്രഹാം പ്രതികരിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനം നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ കിഫ്ബിയെ പരാമർശിച്ച ഭാഗത്തെ തെറ്റുകൾ കെ.എം.ഏബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. 2017-18ൽ 444 കോടി കിഫ്ബി ചെലവഴിച്ചപ്പോൾ സി.എ.ജിയുടെ കണക്കിലുള്ളത് 47 കോടി മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് മനസിലാകുന്നില്ല. കിഫ്ബി വഴിയുള്ള ചെലവ് ധനകാര്യ അക്കൗണ്ടിൽ വന്നില്ലെന്ന വാദവും തെറ്റാണ്. നബാർഡിൽ നിന്നെടുത്ത 100 കോടിയുടെ വായ്പ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കിൽ വന്നില്ലെന്ന ആക്ഷേപവും ശരിയല്ല. കിഫ്ബിയുടെ വായ്പ സർക്കാരിന്റെ കണക്കിൽ വരേണ്ടതല്ലന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

റിപ്പോർട്ടിലെ ഓഫ് ബജറ്ററി ബോറോവിങ്സ് എന്ന പാരഗ്രാഫിൽ കിഫ്ബിയെ മാത്രം എടുത്തുപറഞ്ഞത് തെറ്റിദ്ധാരണപരത്തലാണ്. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് സി.എ.ജി കിഫ്ബിയോട് വിശദീകരണം തേടിയിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ സംഭവിച്ചതാണെങ്കിലും ഈ പിഴവുകൾ സി.എ.ജിക്ക് ഒഴിവാക്കാമായിരുന്നു. കെ.എം.ഏബ്രഹാം വ്യക്തമാക്കിയിരുന്നു. കടമെടുത്ത് വികസനപദ്ധതി നടപ്പാക്കുന്ന കിഫ്ബിയിലെ ധൂർത്ത്് സംബന്ധിച്ച് നേരത്തയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ നവംബറിൽ പുറത്തു വന്ന കണക്ക് അനുസരിച്ച് കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ കാറുകൾ ഓടിച്ച വകയിൽ ചെലവാക്കിയത് എഴുപതുലക്ഷത്തിലേറെ രൂപ.

ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ മറ്റൊന്നിനും കാശില്ലാതെ സർക്കാർ വലയുമ്പോഴാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥർ ആഡംബര വാഹനങ്ങളിൽ കറങ്ങുന്നുവെന്ന ആക്ഷപം ഉയർന്നത്.. ഒമ്പതു വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ കിഫ്ബിക്കായി ഓടുന്നത്. ഇതിൽ മൂന്നെണ്ണം ഇന്നോവ ക്രിസ്റ്റ, മൂന്നെണ്ണം ടൊയോട്ട എറ്റിയോസ് എന്നിവയാണ്. കൂടാതെ ഒരു ഹോണ്ടസിറ്റിയും രണ്ട് മഹീന്ദ്ര ബൊലേറോയും കിഫ്ബിക്കായി ഓടുന്നു. ഇത്രയും വാഹനങ്ങൾ കരാറെടുത്ത വകയിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെ സർക്കാരിനുണ്ടായ ചെലവ് 70,75645 രൂപയാണ്. 2016-17ൽ മൂന്നരലക്ഷമായിരുന്നു ചെലവ്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 34 ലക്ഷമായി ഉയർന്നു.

അർഹതയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് വാഹനം അനുവദിച്ചതെന്ന് ധനവകുപ്പ് അവകാശപ്പെടുന്നു. എങ്കിൽ 9 വാഹനങ്ങൾ എന്തിന് അനുവദിച്ചു എന്നാണ് ചോദ്യം. പദ്ധതികളുടെ വിലയിരുത്തൽ ഉൾപ്പടെ കിഫ്ബിയുടെ വിവിധ വിഭാഗങ്ങൾക്കുള്ള ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാനാണത്രെ ഈ വാഹനങ്ങൾ. കാസർകോടുമുതൽ 14 ജില്ലകളിലും കിഫ്ബി പദ്ധതികളുണ്ട്. ഇവിടെയെല്ലാം തിരുവനന്തപുരത്തുനിന്ന് വാഹനത്തിലെത്തി പരിശോധന നടത്തുന്നതുകൊണ്ടാണ് ധൂർത്ത് കൂടിയതെന്ന് വിമർശനം ഉണ്ട്. ഈയിടെ മന്ത്രി ജി സുധാകരനും കിഫ്ബിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP