Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഫ്ബിയിൽ സമ്പൂർണ്ണ ഓഡിറ്റിന് സിഎജിക്ക് അനുമതിയില്ല; ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സിഎജിക്ക് കത്ത് നൽകിയത് ചട്ടം 20(2) പ്രകാരം; ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാമെന്നും മനോജ് ജോഷി

കിഫ്ബിയിൽ സമ്പൂർണ്ണ ഓഡിറ്റിന് സിഎജിക്ക് അനുമതിയില്ല; ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സിഎജിക്ക് കത്ത് നൽകിയത് ചട്ടം 20(2) പ്രകാരം; ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാമെന്നും മനോജ് ജോഷി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിൽ സമ്പൂർണ്ണ ഓഡിറ്റിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്നാശ്യപ്പെട്ട് സിഎജി അയച്ച കത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകി. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ സിഎജിക്ക് കത്തയച്ചത്. ചട്ടം 20(2) പ്രകാരം ഓഡിറ്റിന് അനുമതി നിഷേധിച്ച് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിഎജിക്ക് കത്തു നൽകിയത്. ചട്ടം 14(1) പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും സിഎജിക്ക് പരിശോധിക്കാവുന്നതാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി മറുപടിയിൽ പറയുന്നു.

കിഫ്ബിയിൽ ചട്ടം 20 (2) പ്രകാരം സമ്പൂർണ ഓഡിറ്റിങ് ആവശ്യപ്പെട്ട് നാല് കത്തുകളാണ് സിഎജി സർക്കാരിന് നൽകിയിരുന്നത്. കിഫ്ബിയിൽ സർക്കാരിന്റെ ഓഹരി കുറഞ്ഞാൽ ഓഡിറ്റിങ് തന്നെ സാധ്യമാവില്ലെന്ന ആശങ്ക സിഎജി സർക്കാരിനു നൽകിയ നാലാമത്തെ കത്തിൽ ചൂണ്ടികാട്ടിയിരുന്നു.

ഇക്കാര്യത്തിൽ ഇതാദ്യമായാണ് സർക്കാർ സിഎജിയെ മറുപടി അറിയിക്കുന്നത്. ചട്ടം 20 (2) പ്രകാരം ഓഡിറ്റിംഗിന് ആവശ്യപ്പെടാനുള്ള അധികാരം മാത്രമേ സിഎജിക്കുള്ളൂ. അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.  സർക്കാർ ഓഹരി കുറഞ്ഞാലും ചട്ടം 14 (2) പ്രകാരം ഓഡിറ്റിങ് നടത്താൻ മുൻകൂർ അനുതി നൽകുന്നതായും സർക്കാർ സിഎജിയെ അറിയിച്ചു.

അതേസമയം, കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ച തുകകൾ സംബന്ധിച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ അവ്യക്തത. കിഫ്ബി സിഎജിക്ക് നൽകിയ കണക്കും സിഎജി റിപ്പോർട്ടിലുള്ള കണക്കും പൊരുത്തപ്പെടുന്നില്ലെന്ന് കിഫ്ബി അധികൃതർ. കിഫ്ബിയുടെ ആദ്യ രണ്ടുവർഷം 26 പദ്ധതിക്കായി 15,575 കോടി രൂപ ചെലവഴിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും രണ്ടു പദ്ധതിക്കായി 47 കോടി രൂപ മാത്രമാണ് നൽകിയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കിഫ്ബിയുടെ കണക്ക് പ്രകാരം 20022.22 കോടി രൂപ അടങ്കലിൽ 308 പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 22 പദ്ധതിക്കായി 444.44 കോടി രൂപ അനുവദിക്കുകയും ചെയ്തു.

സിഎജി റിപ്പോർട്ടിലെ കണക്കനുസരിച്ച് 2016--17ലെ ബജറ്റിൽ പ്രഖ്യാപിച്ച എട്ടു പദ്ധതിയുടെ അടങ്കൽ 615 കോടി രൂപ. 2017-18ൽ 18 പദ്ധതിക്കായി 14,960 കോടി രൂപയും നീക്കിവച്ചു. ആകെ 26 പദ്ധതിക്ക് വകയിരുത്തൽ 15,575 കോടി രൂപ. 2016-17ൽ ഒരു പദ്ധതിക്ക് 47.47 കോടിയും 2017-18ൽ ഒരു പദ്ധതിക്ക് 36 ലക്ഷം രൂപയും ചേർത്ത് ആകെ 47.83 കോടി രൂപ നൽകിയതായും പറയുന്നു.

ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ കണക്കും രേഖകളുമാണ് സിഎജിക്ക് നൽകിയതെന്ന് കിഫ്ബി അധികൃതർ പറയുന്നു. 2016--17ൽ ബജറ്റിൽ 73 പദ്ധതി പ്രഖ്യാപിച്ചു. അടങ്കൽ 28,213 കോടി. 2017-18ൽ 25,861 കോടി രൂപ അടങ്കലിൽ 21 പദ്ധതി പ്രഖ്യാപിച്ചു. ആകെ 54,074 കോടി രൂപ അടങ്കലിൽ 94 പദ്ധതി. ഇതിൽ 20,022.22 കോടി രൂപ അടങ്കലിൽ 308 പദ്ധതിക്ക് കിഫ്ബി അംഗീകാരവും നൽകി. ഇതിൽ 22 പദ്ധതിക്കായി 444.44 കോടി രൂപ നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP