Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?

തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?

കെവി നിരഞ്ജൻ

കോഴിക്കോട്: കിളിരൂർ പീഡനക്കേസും, ശാരി എസ്. നായരുടെ മരണവും, ലതാനായരുടെ അറസ്ററും, കേസിന് പിന്നിൽ വി എസ് ആരോപിച്ച വി.ഐ.പിയുമൊക്കെ കേരള രാഷ്ട്രീയത്തിലും ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ചവയാണ്. ഇപ്പോൾ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും ഈ കേസ് മാധ്യമ ശ്രദ്ധയാകർഷിക്കുകയാണ്.

കാരണം 2004-ൽ കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ റിസോർട്ടിൽവച്ചാണ് ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത്. അന്ന് അതിൽ ഉൾപ്പെട്ട വി.ഐ.പികൾ ആരൊക്കെയാണെന്ന് തോമസ് ചാണ്ടിക്ക് നന്നായി അറിയാമെന്നും ഈ വിവരം വെച്ചുകൊണ്ട്് സി.പി.എം നേതാക്കളെ ചാണ്ടി ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്.. സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വരെ രാജിവെപ്പിച്ച 'ധാർമ്മികത'തോമസ് ചാണ്ടിയുടെ വിഷയത്തിൽ ആവിയായതിന് പിന്നിൽ അദ്ദേഹത്തിന്റെ കൈയിലുള്ള എന്തോ രഹസ്യ ബോംബാണെന്ന് സംശയമുണ്ട്. ഇതിനൊപ്പം തന്റെ ഹോട്ടലിൽ എത്തി ആഘോഷിച്ച വിവിഐപികളുടെ സിഡിയും തോമസ് ചാണ്ടിയുടെ കൈയിലുണ്ടത്രേ. ഇതിനായാണ് എല്ലാ രാഷ്ട്രീയക്കാരും ഭയക്കുന്നത്.

ഇതിനൊപ്പമാണ് കിളിരൂരും ചർച്ചയാകുന്നത്. 2004-ൽ കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ റിസോർട്ടിൽവച്ചാണ് ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടതെന്നാണ് ശാരിയുടെ അച്ഛൻ സുരേന്ദ്രകുമാർ ഉൾപ്പെടെ നൽകിയ പരാതിയിലുള്ളത്. കേസിലെ മുഖ്യപ്രതി ലതാ നായരാണ് റിസോർട്ടിലേക്ക് ശാരിയെ എത്തിച്ചത്. പല ഉന്നതരും പീഡിപ്പിച്ചെങ്കിലും തോമസ് ചാണ്ടി മകളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് സുരേന്ദ്രകുമാർ പറഞ്ഞത്. എന്നാൽ ശാരിയെ പീഡിപ്പിച്ച വി ഐ പികളെക്കുറിച്ച് തോമസ് ചാണ്ടിക്ക് നന്നായി അറിയാമെന്ന് പറയുന്നു. ഇതാണത്രേ ഇടത് നേതാക്കൾക്ക് ഭീഷണിയാവുന്നത്.

കിളിരൂർ കേസിൽ ഒരു വി ഐ പി ഉണ്ടെന്ന് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട ശാരി ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു വി ഐ പി അവിടം സന്ദർശിച്ചിരുന്നുവെന്നും അവരുടെ സന്ദർശന ശേഷമാണ് ശാരിയുടെ അവസ്ഥ കൂടുതൽ മോശമായതെന്നും ആരോപണം ഉണ്ടായിരുന്നു. സി പി എമ്മിന്റെ മുൻ വനിതാ മന്ത്രിയെ കണ്ടപ്പോൾ പെൺകുട്ടി ഞെട്ടിക്കരഞ്ഞതായി ആശുപത്രിയിലുണ്ടായിരുന്നവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി ഐ പിയെ കണ്ട ഷോക്കോടെയാണ് പെൺകുട്ടി തീർത്തും അവശയായത്. കേസിലെ വി ഐ പി ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് രംഗത്ത് വന്നെങ്കിലും പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ സംഭവത്തിൽ വി ഐ പി ഇല്ലെന്ന മറുവാദം ഉന്നയിക്കയായിരുന്നു.

കേരളത്തെ നടുക്കിയ കിളിരൂർ പീഡനക്കേസിലെ രേഖകളിലും കാമഭ്രാന്തന്മാർ പിച്ചിച്ചീന്തി കൊന്ന ശാരിയുടെ മരണമൊഴിയിലും പറയുന്ന തോമസ് ചാണ്ടി എംഎൽഎയെ മന്ത്രിയാക്കാനുള്ള എൻസിപി തീരുമാനത്തെ ചോദ്യം ചെയ്തു ശാരിയുടെ പിതാവ് സുരേന്ദ്രകുമാർ പ്രതികരിച്ചിരുന്നു. തന്റെ മകളെ മാധ്യമപ്രവർത്തകൻ കെ പി മോഹനൻ അടക്കമുള്ളവർക്കു കാഴ്ചവച്ചതു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ വച്ചാണെന്നും തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും പോയി ശരീരം നന്നാക്കി വരാൻ പറഞ്ഞിരുന്നെന്നും നേരത്തേ തന്നെ സുരേന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ വിഐപി പരാമർശത്തിനൊപ്പംതന്നെ തോമസ് ചാണ്ടിയുടെ ഇടപെടലും കേരളം ചർച്ച ചെയ്തതാണ്. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പുകളിലൊക്കെ കിളിരൂർ കേസ് കുട്ടനാട്ടിൽ ചർച്ചയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയിലും ഈ വിഷയം വീണ്ടും സജീവമാകുന്നു.

2004 ലാണു കിളിരൂർ കേസിലെ മുഖ്യപ്രതി ലതാ നായർ തോമസ് ചാണ്ടിയുടെ ഹോട്ടലിൽ ശാരിയെ കൊണ്ടുപോയത്. ഹോട്ടലിലേക്കു ശാരിയെ എത്തിച്ചതിൽ തോമസ് ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്നാണു സുരേന്ദ്രകുമാർ നെഞ്ചുപൊട്ടി ആരോപിക്കുന്നത്. തോമസ് ചാണ്ടിക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് വി എസ് അച്യുതാനന്ദനെക്കണ്ട് സുരേന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇത്തരത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയും സമരം നടത്തുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ ഹോട്ടലിലേക്കു ശാരിയെ കൊണ്ടുപോയത് ലതാനായരാണെന്നും അവിടെനിന്നു മകൾ ഛർദിച്ചു തളർന്നാണു മടങ്ങിവന്നതെന്നും 2007 ഓഗസ്റ്റ് 21 നു അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനു നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലതാനായർ കൊണ്ടുപോയ ആലപ്പുഴയിലെ റിസോർട്ടിൽവച്ച് കെ പി മോഹനൻ, തോമസ് ചാണ്ടി എന്നിവരെ കണ്ടതായി ശാരി പറഞ്ഞിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. ഹോട്ടലിൽനിന്നു വന്നയുടനെ ശാരി കുളിച്ചു കിടക്കുകയാണുണ്ടായത്. റിസോർട്ടിൽവച്ചു ശാരി ഉപദ്രവിക്കപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. 2008 നവംബർ എട്ടിന് മുഖ്യമന്ത്രിക്കു സുരേന്ദ്രൻ നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു. 'ശാരിയുടെ മരണമൊഴികളിൽ ഒരു ദൃശ്യമാധ്യമപ്രവർത്തകനായ മോഹനൻ സാറിന്റെയും ആലപ്പുഴയിലെ റിസോർട്ട് ഉടമയായ കുവൈത്ത് ചാണ്ടിയുടെയും പേരുകൾ പറയുന്നുണ്ട്. ആലപ്പുഴ റിസോർട്ടിൽനിന്നു ഞങ്ങളുടെ കുഞ്ഞ് തിരിച്ചെത്തിയത് ഛർദിച്ച് അവശമായ നിലയിലാണ്. എന്താണ് ആലപ്പുഴ റിസോർട്ടിൽവച്ച് സംഭവിച്ചത് എന്നതിനെപ്പറ്റഇ വിശദമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. സിബിഐ ഇക്കാര്യത്തിൽ സത്യസന്ധമായ സമീപനമല്ല സ്വീകരിച്ചത് എന്നാണ് എനിക്കു തോന്നുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈ വിഷയത്തിലെ ചില സത്യങ്ങൾ തോമസ് ചാണ്ടിക്ക് അറിയാം. ഇതിനെയാണ് കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം ഭയക്കുന്നത്. ചാണ്ടിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം പോലും ഒളിച്ചു കളിച്ചത് അതുകൊണ്ടാണെന്നാണ് ഉയരുന്ന സൂചന.

കോടതി ശിക്ഷിച്ചത് അഞ്ച് പ്രതികളെ

ആലപ്പുഴ സ്വദേശിയും ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായർ, നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോൻ, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കോടതി ശിക്ഷവിധിച്ചത്. ഗൂഢാലോചന, കൂട്ടബലാൽത്സംഗം എന്നീ കേസുകളിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കിളിരൂർ സ്വദേശിയായ ശാരി എസ് നായർ എന്ന പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായ പെൺകുട്ടി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

പ്രവീൺ, മനോജ്, ലതാനായർ, കൊച്ചുമോൻ, പ്രശാന്ത് , സോമൻ എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾകൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തിൽ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോർട്ടും സംശയം വർധിപ്പിച്ചു. ഇതേ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയിൽ ഗൂഢാലോചനകൾ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തിൽ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.

ശാരിയെ മാതാ ആശുപത്രിയിൽ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയിൽ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമർശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സിബിഐ കോടതി തള്ളുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP