1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

രാസമാലിന്യങ്ങൾക്കെതിരെ സമരം ചെയ്തവരെ നേരിട്ടത് ജീവനക്കാരെ കൊണ്ട്; മാലിന്യം സഹിക്കാതെ പലരും സ്ഥലം മുതലാളിക്ക് തന്നെ വിറ്റ് നാടുവിട്ടപ്പോൾ ആധിപത്യം ഉറപ്പിച്ചു; സ്‌പോൺസേർഡ് സമരത്തിലൂടെ 19ൽ 17 സീറ്റുമായി ഭരണം ഉറപ്പിച്ചു; നട്ടെല്ല് നിവർത്തി തൊഴിലാളി സമരത്തിന് എത്തിയപ്പോൾ ബെന്നി ബെഹന്നാൻ ശത്രുവായി; സിആർഎസ് നികത്തി സൂപ്പർമാർക്കറ്റ്; പാതി വിലക്ക് സാധനങ്ങൾ വിറ്റ് എല്ലാ വോട്ടും ഉറപ്പിച്ചു; കിറ്റക്‌സ് കമ്പനിയുടെ പഞ്ചായത്ത് ഭരണത്തിന്റെ ഉള്ളറകൾ തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ

April 29, 2019 | 11:12 AM IST | Permalinkരാസമാലിന്യങ്ങൾക്കെതിരെ സമരം ചെയ്തവരെ നേരിട്ടത് ജീവനക്കാരെ കൊണ്ട്; മാലിന്യം സഹിക്കാതെ പലരും സ്ഥലം മുതലാളിക്ക് തന്നെ വിറ്റ് നാടുവിട്ടപ്പോൾ ആധിപത്യം ഉറപ്പിച്ചു; സ്‌പോൺസേർഡ് സമരത്തിലൂടെ 19ൽ 17 സീറ്റുമായി ഭരണം ഉറപ്പിച്ചു; നട്ടെല്ല് നിവർത്തി തൊഴിലാളി സമരത്തിന് എത്തിയപ്പോൾ ബെന്നി ബെഹന്നാൻ ശത്രുവായി; സിആർഎസ് നികത്തി സൂപ്പർമാർക്കറ്റ്; പാതി വിലക്ക് സാധനങ്ങൾ വിറ്റ് എല്ലാ വോട്ടും ഉറപ്പിച്ചു; കിറ്റക്‌സ് കമ്പനിയുടെ പഞ്ചായത്ത് ഭരണത്തിന്റെ ഉള്ളറകൾ തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവൻ വോട്ടും കിറ്റക്‌സിനാണ്. അവർ പറയുന്നവർക്ക വോട്ട് ചെയ്യും. സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ ജേക്കബ് തോമസ് ഐപിഎസിന്റെ രാജി സർക്കാർ അംഗീകരിക്കാതെ വന്നതോടെ ഈ നീക്കം പാളി. ഇതോടെ ബെന്നി ബെഹന്നാനെ ശത്രുവായി പ്രഖ്യാപിച്ച് പ്രചരണം. ലോക്‌സഭയിലേക്ക് ബെന്നി ബെഹന്നാനെ തോൽപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കിറ്റക്‌സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ട്വന്റ് ട്വന്റി ഗ്രൂപ്പിന്റെ പ്രഖ്യാപനം. പല മാതൃകകളിലൂടെയാണ് കിറ്റക്‌സ് കിഴക്കമ്പലം പഞ്ചായത്ത് പിടിക്കുന്നത്. ഇതെല്ലാം വ്യാപകമായി ചർച്ച ചെയ്തു. ഇന്ന് പഞ്ചായത്ത് ഭരണ സമിതിയിലെ 20ൽ 17പേരും ട്വന്റി ട്വന്റിയുടേതാണ്. രാഷ്ട്രീയ പാർട്ടികളെ നിർജ്ജീവമാക്കിയുള്ള ഇടപെടൽ. ഇതിനിടെ കിറ്റക്‌സിന്റെ രാഷ്ട്രീയ ഇടപെടലിൽ പല സംശയവും ഉയരുന്നുണ്ട്. ഇത് ചർച്ചയാക്കുന്നത് മാധ്യമ പ്രവർത്തകനായ ജിബി സദാശിവത്തിന്റെ പോസ്റ്റാണ്.

കിറ്റെക്‌സ് മുതലാളി കേരളം ഭരിക്കട്ടെ, അംബാനിയും അദാനിയും രാജ്യത്തെ നയിക്കട്ടെ.. തിരഞ്ഞെടുപ്പിന് മുൻപ് പറയാതിരുന്നത് മനഃപൂർവം ആണ്. കിഴക്കമ്പലത്ത് ട്വന്റി - ട്വന്റി എന്നൊരു സംഘടനയുണ്ട്. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ തന്റെ വിരൽത്തുമ്പിൽ ആണെന്നാണ് അതിന്റെ അമരക്കാരനായ കിറ്റെക്‌സ് സാബുവിന്റെ ധാരണ. ഇയാളെക്കാൾ വലിയൊരു അല്പനെ ഞാൻ കണ്ടിട്ടുമില്ലെന്ന മുഖവരയോടെയാണ് വളരെ വിശദമായി കിറ്റക്‌സിന്റെ പ്രവർത്തനങ്ങളെ ജിബി വിമർശിക്കുന്നത്. ഇതിനോട് ആവേശത്തോടെയാണ് സോഷ്യൽ മീഡിയയും പ്രതികരിക്കുന്നത്. സത്യം ഒരാളെങ്കിലും തുറന്ന് പറയാൻ തയ്യാറായതിൽ നന്ദി. വളച്ച് കെട്ടില്ലാത്ത ശരിയായ വിലയിരുത്തൽ എന്നാണ് ഒരാളുടെ പ്രതികരണം. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതൽ യൂസഫലി, രവി പിള്ള എന്നിവർക്ക് പഞ്ചായത്തുകൾ ഇത്തരത്തിൽ വേണമെങ്കിൽ പങ്കിട്ടെടുക്കാം എന്ന കമന്റും എത്തുന്നു. കിറ്റക്‌സ് മുതലാളിമാരുടെ ഇടപെടലുകളെ വളരെ സംശയത്തോടെ വീക്ഷിക്കണമെന്നാണ് ജിബി ഓർമ്മപ്പെടുത്തുന്നത്.

രാസമാലിന്യങ്ങളും സെപ്റ്റിക് ടാങ്കിനുമെതിരെ സമരം ചെയ്യാൻ ഇറങ്ങിയ നാട്ടുകാരെ നേരിട്ടത് ജീവനക്കാരെ കൊണ്ട് റാലി നടത്തിയാണെന്നും മാലിന്യം സഹിക്കാനാവാതെ പലരും സ്ഥലം മുതലാളിക്ക് തന്നെ വിറ്റ് നാടുവിട്ടു പോയപ്പോൾ ആദ്യ പദ്ധതി വിജയിച്ചുവെന്നും വിശദീകരിക്കുന്നു. അതിന് ശേഷം ഒപ്പം സ്‌പോൺസേർഡ് ജനീകയ സമരം കൂടിയായപ്പോൾ 19ൽ 17 സീറ്റുകളും നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. നട്ടെല്ല് നിവർത്തി നിന്ന് തൊഴിലാളി സമരത്തിൽ ഇടപെട്ടപ്പോൾ ബെന്നി ബെഹന്നാൻ ശത്രുവായെന്നും പറയുന്നു. സിആർഎസ് നികത്തിക്കൊണ്ട് സൂപ്പർമാർക്കറ്റ് നടത്തി പാതി വിലക്ക് സാധനങ്ങൾ കൊടുത്തതോടെ എല്ലാ വോട്ടും ഉറപ്പിച്ചുവെന്നാണ് ആരോപണം. കിറ്റക്‌സ് കമ്പനിയുടെ പഞ്ചായത്ത് ഭരണത്തിന്റെ ഉള്ളറകൾ തുറന്നു കാട്ടിയുള്ള ഈ പോസ്റ്റ് വൈറലാകുകയുമാണ്.

ജിബിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കിറ്റെക്‌സ് മുതലാളി കേരളം ഭരിക്കട്ടെ, അംബാനിയും അദാനിയും രാജ്യത്തെ നയിക്കട്ടെ..

തിരഞ്ഞെടുപ്പിന് മുൻപ് പറയാതിരുന്നത് മനഃപൂർവം ആണ്. കിഴക്കമ്പലത്ത് ട്വന്റി - ട്വന്റി എന്നൊരു സംഘടനയുണ്ട്. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ തന്റെ വിരൽത്തുമ്പിൽ ആണെന്നാണ് അതിന്റെ അമരക്കാരനായ കിറ്റെക്‌സ് സാബുവിന്റെ ധാരണ. ഇയാളെക്കാൾ വലിയൊരു അല്പനെ ഞാൻ കണ്ടിട്ടുമില്ല.

കുത്തക കമ്പനികൾ ഭരണകൂടത്തിന്റെ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യവസായികൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി എംപിമാരും എംഎൽഎ മാറും ഒക്കെ ആകുന്നത് കണ്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു കുത്തക കമ്പനി സംഘടനയുണ്ടാക്കി പഞ്ചായത്ത് ഭരണം തന്നെ കൈപ്പിടിയിൽ ആക്കിയിരിക്കുന്നു. 19 സീറ്റിൽ പതിനേഴിലും ജയിച്ചാണ് ഭരണം പിടിച്ചത്.

കിറ്റക്‌സ് എന്നാൽ വലിയ textile സംരഭമാണ്. texlite കമ്പനി പ്ലാന്റുകളിലെ രാസമാലിന്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ? തുണികളുടെ നിറങ്ങൾക്ക് വേണ്ടി ധാരാളം Chemicals ഉം അവിടെ ഉപയോഗിക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികൾ ( ഇതരസംസ്ഥാന തൊഴിലാളികളടക്കം) അവിടെ ജോലി ചെയ്യുന്നു. സ്വഭാവികമായും കമ്പനിയിലെ രാസമാലിന്യത്തോടൊപ്പം തൊഴിലാളികളുടെ സെപ്റ്റിക് ടാങ്ക് മാലിന്യവും പരിസരവാസികളെ ബുദ്ധിമുട്ടിച്ചു. ഇത് പരിഹരിക്കാൻ പറഞ്ഞ് നാട്ടുകാർ പരാതിപ്പെട്ടു. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പകരം മുതലാളി ചെയ്തത് തന്റെ തൊഴിലാളികളെ വിളിച്ചു കൂട്ടി വലിയ റാലി സംഘടിപ്പിക്കലായിരുന്നു. ഇത്തരം റാലികൾ സംഘർഷത്തിൽ കലാശിക്കുകയും ഗുണ്ടകളുടെ സപ്പോർട്ടില്ലാതെ മുതലാളിക്ക് നാട്ടിൽ നടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. കുടിവെള്ളം വരെ മലിനമായതോടെ പരിസരവാസികൾ പലരും സ്ഥലം വിട്ടൊഴിഞ്ഞു. നിസാര വിലക്ക് ഈ സ്ഥലം കൂടി വാങ്ങി മുതലാളി പരിസരവാസികളെ സഹായിച്ചു.

കമ്പനിയുടെ പുതിയ ബ്ലീച്ചിങ് യൂണിറ്റിനു വേണ്ടി പഞ്ചായത്തിലെത്തിയ മുതലാളിക്ക് പഞ്ചായത്ത് NOC സർട്ടിഫിക്കറ്റ് നൽകിയില്ല. അന്ന് മുതലാളി ഒരു പഞ്ച് ഡയലോഗ് അടിച്ചതായി കേൾക്കുന്നു : 'അടുത്ത തവണ എന്റെ ആളുകളായിരിക്കും ഈ കസേരയിലിരിക്കുക.' പിന്നീട് കിഴക്കമ്പലം കണ്ടത് വലിയ സമരമുറകളാണ്, റോഡിനു വേണ്ടി സമരം,മദ്യ വിരുദ്ധ സമരം, ബാറുകൾ തല്ലിപ്പൊളിക്കൽ അങ്ങനെ പലതും. മദ്യവിരുദ്ധ സമരം സ്ത്രീകളെ ആകർഷിച്ചു. പുരോഹിതരെ വിളിച്ചു ചേർത്ത് പ്രാർത്ഥന സംഘടിപ്പിച്ച് സമുദായിക പിൻബലവും ഉണ്ടാക്കാൻ ശ്രമിച്ചു. പിന്നീട് തങ്ങളുടെ ആളുകൾക്ക് 20-20 റേഷൻ കാർഡ് കൊടുക്കാൻ മുതലാളി തീരുമാനിച്ചത്.

കമ്പനി വ്യാപകമായി മലിനീകരണം നടത്തുന്നു എന്ന ആക്ഷേപത്തിന്മേൽ മുൻ പഞ്ചായത്ത് കമ്മിറ്റി കമ്പനിക്കെതിരെ നടപടി എടുത്തതിനെ തുടർന്നാണ് ഇവർ ട്വന്റി-ട്വന്റി എന്ന പേരിൽ സംഘടനയുണ്ടാക്കി അധികാരത്തിൽ എത്തിയത്. പഞ്ചായത്ത് നോട്ടീസ് നൽകിയപ്പോൾ പഞ്ചായത്ത് ഓഫീസിലെത്തി ഇനി പഞ്ചായത്തിലെ കാര്യം ഞാൻ തീരുമാനിക്കും എന്ന് വെല്ലു വിളിച്ചാണ് കിറ്റെക്‌സ് സാബു മടങ്ങിയത്. പിന്നെ കണ്ടത് വീട്ടിലിരുന്നു പഞ്ചായത്ത് ഭരണം നിയത്രിക്കുന്ന സാബുവിനെയാണ്. അതായത് പതിനേഴ് സീറ്റിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ ജയിച്ചെങ്കിലും ഈ പതിനേഴെണ്ണത്തിന്റെയും നട്ടെല്ല് സാബു ഊരിയെടുത്തു. ഇപ്പോൾ വാഴപ്പിണ്ടിയുമായി നടക്കുന്നവർക്ക് പ്രത്യേകിച്ച് പണിയൊഇന്നുമില്ല. കിറ്റെക്‌സ് നൽകിയ കാറും പണവും വാങ്ങി മുതലാളി പറയുന്നിടത് ഒപ്പിട്ടു കൊടുക്കുക, മുതലാളിയുടെ തീരുമാനം നടപ്പാക്കുക, മുതലാളി ചരട് വലിക്കുമ്പോൾ ആടികളിക്കുക.. ഇത്യാദി കർമ്മങ്ങളാണ് അവർക്ക് ചെയ്യാനുള്ളത്. മലിനീകരണം അടക്കം കമ്പനി നടത്തുന്ന ക്രമക്കേടുകളെല്ലാം ഭംഗിയായി മറച്ചു വെയ്ക്കാനും കഴിയുന്നു.

ഇനി ജനങ്ങളെ പറ്റിക്കാൻ ഒരു സൂപ്പർ മാർക്കറ്റും കമ്പനി നടത്തുന്നുണ്ട്. കിഴക്കമ്പലത്തുകാർക്കെല്ലാം ഇയാൾ ഓരോ കാർഡും കൊടുത്തിട്ടുണ്ട്. പകുതി വിലയ്ക് സാധനങ്ങൾ ലഭിക്കും. അതായത് റിലയൻസ്, ലുലു പോലെയുള്ളവർ ചെയുന്നത് പോലെ കൃഷിയിടങ്ങൾ ലേലത്തിനെടുത്തും ഹോൾസെയിൽ വിലയ്ക്ക് സാധനം വാങ്ങിയും ഇയാൾ വലിയ ലാഭം എടുക്കാതെ ജനങ്ങൾക്ക് കൊടുക്കും. യഥാർത്ഥത്തിൽ '500 കോടി രൂപയുടെ ആസ്തിയോ, 1000 കോടി രൂപ വിറ്റുവരവോ, 5 കോടി രൂപ ലാഭമോ ' ഇതിൽ ഏതിലെങ്കിലും ഉൾപ്പെടുന്ന കമ്പനികൾ സാമുഹിക ഉത്തരവാദിത്വത്തിനായി (CSR fund ) ലാഭത്തിന്റെ 2% മാറ്റി വെക്കേണ്ടതുണ്ട്. ഈ തുകയാണ് കമ്പനി സംഘടനയിലൂടെ ചെലവഴിക്കുന്നത്. എന്നാൽ ഈ തുക രാഷ്ട്രീയ ആഭിമുഖ്യത്തിന് ഉപയോഗിക്കരുതെന്ന നിയമത്തെ ലംഘിക്കുകയാണ് പ്രസ്തുത കമ്പനി.

അരിയും പച്ചക്കറിയും വില കുറച്ച് കൊടുത്തതോടെ മുതലാളിയുടെ പിന്തുണ വർധിച്ചു വന്നു. കമ്പനി നിലനിൽക്കുന്ന വാർഡുകളിൽ ഉള്ളവർക്ക് ഇത്തരം റേഷൻ കാർഡുകളേക്കാൾ വലുത് അവരുടെ അതിജീവനം തന്നെ ആയിരുന്നു. കമ്പനി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാത്ത ഈ രണ്ട് വാർഡിലും പൗര സമിതി റേഷൻ കാർഡ് കട്ട് ചെയ്തു. ഓരോ കാലത്തും വികസന പദ്ധതികൾ നടപ്പിലാക്കിയ സർക്കാരുകൾ അവരുടെ ആളുകൾക്ക് മാത്രമല്ല ഭരണ നേട്ടങ്ങൾ സമ്മാനിച്ചത്.

നെഹ്‌റു നടപ്പാക്കിയ കനാൽ സംവിധാനത്തിൽ നിന്ന് ഏല്ലാ വിഭാഗം ജനങ്ങളും വെള്ളമെടുക്കാറുണ്ട്. കാരണം ഇത് ജനാധിപത്യമാണ്. എന്നാൽ കിഴക്കമ്പലത്തുള്ളത് കമ്പനി ഭരണമാണ്. കിറ്റക്‌സ് എന്ന ബോർഡ് കാണുമ്പോൾ ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ പേര് ഓർമ വരും.

ഇനി ബെന്നി ബെഹന്നാനോടുള്ള ശത്രുത

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെ പരാജയപ്പെടുത്തണം എന്ന് വാശിയോടെ കിറ്റെക്‌സ് മുതലാളി നിലപാടെടുത്തപ്പോൾ കരുതി അയാൾ ഇടതുപക്ഷക്കാരൻ ആയിരിക്കുമെന്ന്. അന്വേഷിച്ചപ്പോൾ അങ്ങനെയല്ലെന്ന് മനസിലായി. പിന്നെ എന്തുകൊണ്ട് ഇത്ര ബെന്നി വിരുദ്ധത. അന്വേഷിച്ചു ചെന്നപ്പോഴാണ് കഥകൾ ഓരോന്നും പുറത്തു വന്നത്.

പണ്ട് അപ്പനും മക്കളും കൂടി തൊഴിലാളികളെ പീഡിപ്പിച്ചും ചൂഷണം ചെയ്തും പ്രതാപികളായി വാണിരുന്ന കാലത്ത് തൊഴിലാളികളുടെ നിരന്തരമായ പരാതികൾ കേട്ട് അവിടെ തൊഴിലാളി സംഘടന ഉണ്ടാക്കാൻ മുൻകൈ എടുത്തത് ബെന്നി ബഹനാൻ ആയിരുന്നുവത്രെ. തോക്കും ഗുണ്ടാ സംഘങ്ങളുമൊക്കെയുള്ള മുതലാളിമാരെ പേടിച്ചു രാഷ്ട്രീയ നേതാക്കൾ എത്തി നോക്കാതിരുന്ന സ്ഥലത്താണ് ബെന്നി ബഹനാൻ സംഘടനയുണ്ടാക്കിയതും മുതലാളിമാരെ വരുതിക്ക് നിർത്തിയതും. ഭീഷണിയായി, പ്രലോഭനമായി പക്ഷെ ബെന്നി പിന്നോട്ട് പോയില്ല. രണ്ടാമത് വലിയൊരു തട്ടിപ്പു നടന്നു.

കിറ്റെക്‌സിൽ ജോലി ലഭിക്കാൻ ഉദ്യോഗാർഥികളിൽ നിന്നും പണം വാങ്ങി അവരെ ഓഹരി ഉടമകളാക്കി. അതായത് പണം കൊടുത്തു തൊഴിൽ നേടിയവരെല്ലാം ഓഹരി ഉടമകളായി. വളരെ പണ്ടുള്ള കഥയാണ് കേട്ടോ. എന്നിട്ടോ മുതലാളിമാർ കോടികൾ വായ്പയെടുത്ത്. പക്ഷെ ഒന്നുംതിരിച്ചടച്ചില്ല. ഒടുവിൽ ജപ്തി നോട്ട്‌സ് ലഭിച്ചതോ ഓഹരി ഉടമകൾക്കും. അതായത് കിഴക്കമ്പലത്തെ ആയിരത്തോളം കുടുംബങ്ങൾ ജപ്തി ഭീഷണിയിലായി. കരഞ്ഞു പിഴിഞ്ഞും മുതാളിമാരുടെ അടുത്ത് ചെന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചു, തോക്കു കാട്ടി പേടിപ്പിച്ചു. ഒടുവിൽ ബെന്നി ബെഹനാൻ അവിടെയും എത്തി. പണച്ചാക്കുകളുമായി മുതലാളിമാർ ബെന്നി ബെഹനാന്റെ വീട്ടിലെത്തി.; പക്ഷെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഓ. തോമസ് സാറിന്റെ മകൻ വഴങ്ങിയില്ല. നാട് കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടത്തി. വിഷയം കോടതിയിലെത്തി. ഒടുവിൽ അപ്പനും മക്കളും ക്ഷ വരയ്‌ക്കേണ്ടി വന്നു. ഇതാണ് ബെന്നി ബെഹനൻ ചെയ്ത തെറ്റ്. ഇതിനാണ് ഇത്ര വാശിയോടെ ബെന്നി ബെഹനാനെ തോൽപിക്കണം എന്ന് സ്ഥലത്തെ പ്രമാണി പ്രഖ്യാപിച്ചത്. ഇങ്ങനെ ഒരാൾ എം പിയാകുന്നത് സഹിക്കാനാകുമോ കിറ്റെക്‌സ് മുതലാളിക്ക് ?

ഒടുവിൽ ബെന്നി ബെഹനാനെ തോൽപ്പിക്കാൻ ഒരു റാലിയും മഹാ യോഗവും നടത്തി മുതലാളി. സ്ത്രീകളെ വരുത്തിയത് വിഷുക്കിറ്റ് വിതരണം ചെയ്യുന്നു എന്ന് പറഞ്ഞാണ്. ഇവർ വിളിക്കുന്ന യോഗത്തിൽ ചെന്നില്ലെങ്കിൽ കാർഡ് കട്ട് ചെയ്യും എന്നാണ് ഭീഷണി. അതായത് നക്കാപ്പിച്ച കൊടുത്തിട്ടു അടിമകളെ പോലെ കാണുന്നു എന്ന് ചുരുക്കം.

ഇനി കമ്പനി നേരിട്ട ആരോപണങ്ങൾ.

1. വീട് വെക്കാൻ പാവങ്ങൾക്ക് സർക്കാർ കൊടുത്ത ഭൂമി കമ്പനിയുടെ പേരിൽ റെജിസ്റ്റർ ചെയ്ത് തട്ടിയെടുത്തെന്നാണ് ഒരാരോപണം. കമ്പനി മുതൽ മുതലാളിയുടെ വീട് വരെ നീണ്ട് കിടക്കുന്ന ഹെക്ടർ കണക്കിന് ഭൂമി അങ്ങനെ കമ്പനിക്ക് കീഴിൽ വന്നെന്നു കരുതുന്നു. നന്മ നിറഞ്ഞ മുതലാളി അങ്ങനെ ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

2.എറണാകുളം ജില്ലയുടെ അഭിമാനമായിരുന്ന പൊതുമേഖല സ്ഥാപനമായിരുന്നു, ഇന്ത്യൻ അലൂമിനിയം കമ്പനി (IAC). കിറ്റക്‌സിന്റെ പ്രാരംഭ സംരഭമായിരുന്നു അന്ന അലൂമിനിയം കമ്പനി. 1968ൽ ആരംഭിച്ച ഈ കമ്പനിയിലൂടെയുള്ള ലാഭത്തിൽ നിന്നാണ് സാറാസ് കറി പൗഡറും 1970 ൽ കിറ്റക്‌സും സ്ഥാപിക്കുന്നത്.

അന്ന അലൂമിനിയത്തിന്റെ വളർച്ചയും IAC യുടെ തളർച്ചയും ചേർത്തുവായിക്കേണ്ട അധ്യായങ്ങളാണ്. lAC യിൽ നിന്ന് ഉദ്യോഗസ്ഥരുമായി ധാരണയിലെത്തി. Scrap എന്ന പേരിൽ ടൺ കണക്കിന് അലൂമിനിയം അടിച്ചു മാറ്റിയാണ് അന്ന-അലുമിനിയം വളർന്നതെന്ന് അറിവുള്ളവർ പറയുന്നത് കാണാം. ഏതായാലും IAC പിന്നീട് നഷ്ടത്തിലായി, Birlaഗ്രൂപ്പിന് വിൽക്കേണ്ടി വന്നു. അന്നയാകട്ടെ 'ശുദ്ധമായ' അലൂമിനിയം പാത്രം നിർമ്മിച്ചു രാജ്യത്തെ സേവിച്ചു കൊണ്ടുമിരിക്കുന്നു.

3. കമ്പനിയിൽ ഉദ്യോഗത്തിന് ശ്രമിച്ചവരെ share holders ആക്കി കാട്ടി അവരുടെ പേരിൽ കമ്പനി Loan എടുത്തതും പിന്നീട് കേസും സമരങ്ങളും നടന്നതും നാട്ടുകാർ ഓർക്കുന്നു.

4.കിറ്റക്‌സിൽ 22 സംസ്ഥാനങ്ങളിൽ നിന്നായി 8000 സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നു. സുന്ദരികളായ സ്ത്രീകളെ മാത്രമാണത്രെ കമ്പനി ജോലിക്കെടുക്കുക. ഉത്തരേന്ത്യൻ സ്ത്രീ തൊഴിലാളികളെ വെച്ച് സെക്‌സ് റാക്കറ്റ് നടക്കുന്നുവെന്ന വാർത്ത ഇടക്കാലത്ത് വൻ പ്രാധാന്യം നേടിയിരുന്നു. വലിയ പ്രതിഷേധവും കമ്പനിക്കെതിരെ ഉണ്ടായിരുന്നു. കമ്പനിക്കുള്ളിൽ തൊഴിലാളികൾ ആധുനിക മൊബൈൽ ഉപയോഗിക്കാൻ പാടില്ലത്രേ.

5. കമ്പനി നടത്തുന്ന സമരപരിപാടികളിലും മാർച്ചുകളിലും ഒരു കുടുംബത്തിൽ നിന്ന്
ഒരാളെങ്കിലും പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം കമ്പനി നൽകുന്ന റേഷൻ കാർഡ് റദ്ദ് ചെയ്യുമെന്നുമാണ് നന്മ നിറഞ്ഞ കമ്പനിയുടെ നിയമം.

വരും കാലങ്ങളിൽ കമ്പനിയുടെ കേരളത്തിന് പുറത്തുള്ള മലീനീകരണ പ്ലാന്റുകൾ കിഴക്കമ്പലത്തെ ജനവാസ മേഖലയിലേക്ക് പറിച്ചുനടുമെന്നും ദോഷൈകദൃക്കുകൾ പറയുന്നു. ഏതൊക്കെയായാലും നമ്മുടെ വാർഡിലല്ലെങ്കിൽ നമുക്ക് ഒരു പ്രശ്‌നമില്ലെന്ന് കരുതുന്ന പഞ്ചായത്ത് അംഗങ്ങൾ ഉള്ളത് തന്നെയാണ് കമ്പനിയുടെ ശക്തി. നാളെ മറ്റു കുത്തകകകളും ഇത് മാതൃകയാക്കട്ടെ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി; കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ
സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?
അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ
മുടി വെട്ടിയതിന്റെ പേരിൽ നിർമ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിൽ നടൻ ഷെയ്ൻ നിഗം; തർക്കം 'വെയിൽ' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി യുവതാരം; ഷെയ്‌നുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈർ എന്ന നിർമ്മാതാവുമായാണെന്നും ജോബി ജോർജും; തന്റെ സിനിമയിൽ അഭിനയിക്കാതെ ഷെയിൻ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും 'വെയിൽ' നിർമ്മാതാവിന് പരാതി
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്