Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കട്ടിലിൽ വന്നിരുന്ന രമയുടെ കൈ പിടിച്ച് എണീറ്റു; നിശബ്ദമായി നോക്കിയിരുന്ന ശേഷം തോളിലേക്ക് ചാഞ്ഞ് ഉറക്കെ കരഞ്ഞു; ഒതുക്കി വച്ച വിതുമ്പൽ പൊട്ടിക്കരച്ചിലായപ്പോൾ ലതയുടെ കണ്ണൂനീർ തുടച്ചു കൊണ്ട് രമ പറഞ്ഞു: കരഞ്ഞ് തീർക്കുക... വേറെ വഴിയില്ല; എന്റെ ഭർത്താവിനേയും അവർ ഇങ്ങനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊല്ലുകയായിരുന്നു: ടിപിയുടെ വിധവയെത്തിയപ്പോൾ പെരിയയിലെ രണ്ട് വീടുകളിലും വീണ്ടും മരണത്തിന്റെ നിലവിളി ശബ്ദം

കട്ടിലിൽ വന്നിരുന്ന രമയുടെ കൈ പിടിച്ച് എണീറ്റു; നിശബ്ദമായി നോക്കിയിരുന്ന ശേഷം തോളിലേക്ക് ചാഞ്ഞ് ഉറക്കെ കരഞ്ഞു; ഒതുക്കി വച്ച വിതുമ്പൽ പൊട്ടിക്കരച്ചിലായപ്പോൾ ലതയുടെ കണ്ണൂനീർ തുടച്ചു കൊണ്ട് രമ പറഞ്ഞു: കരഞ്ഞ് തീർക്കുക... വേറെ വഴിയില്ല; എന്റെ ഭർത്താവിനേയും അവർ ഇങ്ങനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊല്ലുകയായിരുന്നു: ടിപിയുടെ വിധവയെത്തിയപ്പോൾ പെരിയയിലെ രണ്ട് വീടുകളിലും വീണ്ടും മരണത്തിന്റെ നിലവിളി ശബ്ദം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: 'കരഞ്ഞ് തീർക്കു... അല്ലാതെ വേറെ വഴിയില്ല....എന്റെ ഭർത്താവിനെയും അവർ കൊത്തിനുറുക്കുകയാണ് ചെയ്തത്'. ഇത്രയും പറഞ്ഞു കൊണ്ട് രമയും പൊട്ടിക്കരഞ്ഞു. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മയുടെ നിലവിളിക്കൊപ്പം കെ കെ രമയും പൊട്ടിക്കരഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും പെരിയയിലെ യുവാക്കളുടെ കൊലയും മനുഷ്യ മനസാക്ഷിക്ക് മുമ്പിൽ ചോദ്യമായി അപ്പോൾ വീണ്ടും ഉയർന്നു. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും വീട്ടിൽ ആർ എംപി നേതാവായ രമയെത്തിയപ്പോൾ ആരുടേയും നെഞ്ച് പിളർക്കുന്ന കാഴ്ചകൾക്കാണ് അവിടെ സംഭവിച്ചത്. വീടുകളിലുണ്ടായിരുന്ന മുഴുവൻ പേരുടേയും കണ്ണ് നനയിപ്പിച്ച നിമിഷങ്ങൾ.

രമ എത്തുമ്പോൾ കട്ടിലിൽ ക്ഷീണിതയായി കിടക്കുകയായിരുന്നു ശരത്ലാലിന്റെ അമ്മ ലത. 'കെ.കെ.രമ വന്നിരിക്കുന്നു. അറിയില്ലേ, ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ..' കട്ടിലിലിരുന്ന രമയുടെ കൈ ആ അമ്മ മുറുക്കിപ്പിടിച്ചു. എന്നിട്ട് ചെരിഞ്ഞുകിടന്നു വിതുമ്പി. ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ രമയും. ലതയുടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി. ലതയുടെ കണ്ണീർ തുടച്ചുകൊടുത്തുകൊണ്ട് രമ ആശ്വാസ വാക്കുകൾ പറഞ്ഞു.

എന്നാൽ അത് ചെന്ന് നിന്നതുകൊലപാകത രാഷ്ട്രീയത്തിന്റെ ഭീകരതകളിലേക്കാണ്. തന്റെ ഭർത്താവിന്റെ കൊലപാതകവും രമയ്ക്ക് പറയേണ്ടി വന്നു. ഇതോടെ കൂട്ട നിലവിളിയിലേക്ക് കാര്യങ്ങളെത്തി. മുറിക്കകത്തുണ്ടായിരുന്നവരെല്ലാം തേങ്ങുകയും വിതുമ്പുകയും ചെയ്യുന്ന വൈകാരിക നിമിഷം. ലതയുടെ തലയിൽ തലോടിക്കൊണ്ട് ഒന്നോ രണ്ടോ ആശ്വാസവാക്കുകൾ പറഞ്ഞു.

കൃപേഷിന്റെ അമ്മ ബാലാമണിയെ രമ കണ്ടപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഓലക്കുടിലിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു ബാലാമണി. കോൺഗ്രസ് നേതാവ് അഡ്വ. എം.കെ.ബാബുരാജാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് ഇവരെന്ന് ബാലാമണിയോട് പറഞ്ഞത്. രമ കട്ടിലിലിരുന്നപ്പോൾ ബാലാമണി കൈചേർത്തുപിടിച്ചു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. തോർത്തിൽ മുഖം പൊത്തിക്കരഞ്ഞ ബാലാമണിയുടെ തലയിൽ ഏറെസമയം തലോടി. ആശ്വസിപ്പിക്കാൻ രമയ്ക്കും വാക്കുകളില്ലായിരുന്നു. വീട്ടിലെ പോരായ്മയും ബുദ്ധിമുട്ടുകളുമെല്ലാം നിശബ്ദതയാണ് അവിടെ സമ്മാനിച്ചത്.

അതിനിടെ തന്റെ ഭർത്താവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനുമുമ്പ് കൊലവിളിപ്രസംഗം നടത്തിയിരുന്നുവെന്നും അതിന് സമാനമായാണ് കല്യോട്ടും ഒരു ജില്ലാനേതാവ് കൊലവിളിപ്രസംഗം നടത്തിയതെന്നും കെ.കെ.രമ പറഞ്ഞു. ചന്ദ്രശേഖരന്റെ തല തെങ്ങിൻപൂക്കുലപോലെ ചിതറുമെന്നായിരുന്നു അന്ന് ഒരു പ്രാദേശികനേതാവ് പ്രസംഗിച്ചത്. ഇവിടെ ശരത്ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകൾക്കുമുമ്പ് ഇതേരീതിയിൽ കൊലവിളിപ്രസംഗം നടത്തി. തങ്ങളിതാ ജീവനെടുക്കാൻ തയ്യാറെടുത്തിരിക്കുന്നുവെന്ന ധ്വനി നാടിനു നൽകുകയാണ് സിപിഎം. നേതാക്കൾ ചെയ്യുന്നത്-രമ ആരോപിച്ചു.

ഒരാൾമാത്രം പ്ലാൻചെയ്താൽ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാൻ കാരണമായതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥപ്രതികൾ ശിക്ഷിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അന്വേഷണം സിബിഐ.ക്ക് വിടണം -രമ പറഞ്ഞു.

മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP