Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശാരദക്കുട്ടിയുടെ സെലക്ടീവ് വിമർശനം ജനത്തിനു മനസിലാകുന്നുണ്ട്; വളഞ്ഞുമൂക്കുപിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻ തയാറാവണം'; തന്റെ തീരുമാനത്തെ വിമർശിച്ചുള്ള ശാരദക്കുട്ടിയുടെ കുറിപ്പിന് മറുപടിയുമായി ആർഎംപി നേതാവ് കെ കെ രമ; അടിയും തിരിച്ചടിയും ചർച്ചയാക്കി വടകരയിൽ ജയരാജനും മുരളിയും നേർക്കുനേർ; സീനിലില്ലാതെ ബിജെപിയും

'ശാരദക്കുട്ടിയുടെ സെലക്ടീവ് വിമർശനം ജനത്തിനു മനസിലാകുന്നുണ്ട്; വളഞ്ഞുമൂക്കുപിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻ തയാറാവണം'; തന്റെ തീരുമാനത്തെ വിമർശിച്ചുള്ള ശാരദക്കുട്ടിയുടെ കുറിപ്പിന് മറുപടിയുമായി ആർഎംപി നേതാവ് കെ കെ രമ; അടിയും തിരിച്ചടിയും ചർച്ചയാക്കി വടകരയിൽ ജയരാജനും മുരളിയും നേർക്കുനേർ; സീനിലില്ലാതെ ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

 വടകര; എഴുത്തുകാരി എസ്.ശാരദക്കുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി ആർഎംപി നേതാവ് കെ.കെ. രമ രംഗത്ത്. 'ശാരദക്കുട്ടിയുടെ സെലക്ടീവ് വിമർശനം ജനത്തിനു മനസിലാകുന്നുണ്ട്. വളഞ്ഞുമൂക്കുപിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻ തയാറാവണം' എന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമർശിച്ചുള്ള ശാരദക്കുട്ടിയുടെ ഫേസ്‌ബുക് പോസ്റ്റിനായിരുന്നു മറുപടി.

അടിയന്തരാവസ്ഥയുടെ നാളിൽ പൊലീസ് ഉരുട്ടിക്കൊന്ന വിദ്യാർത്ഥി രാജനെ കാത്തിരിക്കുന്ന അച്ഛൻ ഈച്ചരവാര്യരുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി കെ.കെ. രമയെ വിമർശിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ മകനെ പിന്തുണയ്ക്കുന്നതു ധാർമികതയല്ലെന്നായിരുന്നു വിമർശനം.

അതേസമയം ശാരദകുട്ടിയുടെ ഈ വിമർശനത്തിനത്തിന് മറുപടിയുമായി കോൺഗ്രസ് എംഎൽഎയായ വിടി ബൽറാം രംഗത്ത് വന്നിരുന്നു.പിണറായി വിജയന്റെ പൊലീസ് കഴിഞ്ഞ ആയിരം ദിവസത്തിനുള്ളിൽ മൂന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്നുകളഞ്ഞത് വീണ്ടും ചർച്ചയാക്കിയതിൽ നന്ദിയാണ് വേണ്ടതെന്നാണ് ബൽറാം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഞാൻ ശാരദക്കുട്ടി ടീച്ചറെ പിന്തുണക്കുകയാണ്. സത്യത്തിൽ അവർക്ക് നന്ദിയാണ് പറയേണ്ടത്.
പിണറായി വിജയന്റെ പൊലീസ് കഴിഞ്ഞ ആയിരം ദിവസത്തിനുള്ളിൽ മൂന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുകളഞ്ഞത് വീണ്ടും ചർച്ചയായി ഉയർത്തിക്കൊണ്ടു വന്നതിന്.കെ കരുണാകരന്റെ ഡിഐസി പാർട്ടിയെ ഇടതുമുന്നണിയിലെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അന്ന് കാണിച്ച പ്രത്യേക താത്പര്യത്തെ ഓർമ്മപ്പെടുത്തിയതിന്.

അഞ്ച് ഡിവൈഎഫ്‌ഐക്കാരുടെ രക്തസാക്ഷിത്ത്വത്തിന് വഴിവച്ച എംവി രാഘവന്റെ മകനെ പിണറായി വിജയൻ അഴീക്കോട് സിപിഎം സ്ഥാനാർത്ഥിയായി കിണറ്റിലിറക്കിയത് വീണ്ടും ചർച്ചയാക്കിയതിന്.നവോത്ഥാനവും സ്ത്രീപക്ഷവും പറയുന്നവർ ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ വിധവയെ നികൃഷ്ടമായി അവഹേളിക്കുന്ന ക്രൂരമായ ഇരട്ടത്താപ്പ് സാംസ്കാരിക കേരളത്തിന് നേരിൽ ബോധ്യപ്പെടാൻ അവസരമൊരുക്കിയതിന്.

സർവ്വോപരി, കേരളത്തിലെ 'സാംസ്കാരിക നായകർ' ഇത്രക്കൊക്കെയേ ഉള്ളൂ എന്ന് സ്വയം വെളിവാക്കിത്തന്നതിന്. അതുകൊണ്ട്,ശാരദക്കുട്ടിമാർ ഇനിയും സംസാരിക്കട്ടെ.എന്നായിരുന്നു വിടിയു പോസ്റ്റ് അതേസമയം ശാരദകുട്ടിയുടെ പോസ്റ്റിന് വലിയ തോതിലുള്ള വിമർശനമായിരുന്നു നേരിടേണ്ടി വന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതുവരെ സ്ഥാനാർത്ഥി നിർണയം പ്രഖ്യാപിക്കാൻ പോലും ആയിട്ടില്ല. ഇവിടെ മത്സരം കോൺഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബിജെപി സീനിലെ ഇല്ലെന്നുമാണ് പൊതുവിലുള്ള വികാരം. അതേസമയം ബിജെപി യുഡിഎഫിന് വോട്ട് മറിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയിൽ മൂന്നാം തവണയും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി ഉറച്ചുനിന്നതോടെയാണ് കോൺഗ്രസ് പ്രതിരോധത്തിലായത്.ടി. സിദ്ദിഖ്, സതീശൻ പാച്ചേനി, അഡ്വ. പ്രവീൺകുമാർ എന്നിവരുടെ പേര് വടകരയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളി നിൽക്കുന്നില്ലെങ്കിൽ അത്രത്തോളം ശക്തനായ സ്ഥാനാർത്ഥിയെ വടകരയിൽ നിർത്തണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയർന്നു. ഇതോടെയാണ് കെ. മുരളീധരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയത്.വടകരയിൽ സ്ഥാനാർത്ഥിയാകണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും ഇക്കാര്യം കെ.മുരളീധരൻ സമ്മതിച്ചെന്നും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP