Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ വണ്ടി വാങ്ങിയപ്പോഴും ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കുന്ന ശീലം മാറ്റിയില്ല; 1.20 കോടി മുടക്കി വാങ്ങിയ പോർഷെ ബോക്‌സ്റ്ററിന് ഇഷ്ട നമ്പർ വാങ്ങിയത് റെക്കോഡ് തുകയ്ക്ക; ഒന്നാം നമ്പറിൽ മാത്രം ഇപ്പോഴുള്ളത് ആറ് വണ്ടികൾ; KL-01-CK-01 സ്വന്തമാക്കാൻ ദേവി ഫാർമ ഉടമ ബാലഗോപാൽ മുടക്കിയത് 31.5 ലക്ഷം രൂപ

പുതിയ വണ്ടി വാങ്ങിയപ്പോഴും ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കുന്ന ശീലം മാറ്റിയില്ല; 1.20 കോടി മുടക്കി വാങ്ങിയ പോർഷെ ബോക്‌സ്റ്ററിന് ഇഷ്ട നമ്പർ വാങ്ങിയത് റെക്കോഡ് തുകയ്ക്ക; ഒന്നാം നമ്പറിൽ മാത്രം ഇപ്പോഴുള്ളത് ആറ് വണ്ടികൾ; KL-01-CK-01 സ്വന്തമാക്കാൻ ദേവി ഫാർമ ഉടമ ബാലഗോപാൽ മുടക്കിയത് 31.5 ലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇഷ്ട വാഹനങ്ങൾ വാങ്ങുന്നതിനായി എന്ത് ത്യാഗവും സഹിക്കുന്ന പലതരം വണ്ടി പ്രേമികളെ നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പരുകളായ ഫാൻസി നമ്പറുകൾ കൂടി വേണമെന്ന നിർബന്ധത്തിൽ ദേവി ഫാർമ ഉടമ ബാലഗോപാലിനെ വെല്ലാൻ മറ്റൊരാളില്ല. ജീവിതത്തിൽ ഒരിക്കലൊക്കെ ഇത്തരം ഫാൻസി നമ്പർ ഭ്രമം ഉണ്ടാകുന്ന വ്യക്തികളുണ്ടെങ്കിലും അതിൽ നിന്നൊക്കെയുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ ഇത് ഒരു തരം വട്ടാണ് എന്ന് സ്വന്തം ശീലത്തെ കുറിച്ച് ബാലഗോപാൽ പറയും. പുതിയതായി വാങ്ങിയ തന്റെ പോർഷെ 718 ബോക്‌സ്റ്റർ വാഹനത്തിന് KL-01-CK-01 എന്ന ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചെടുത്തത് 31.5 ലക്ഷം രൂപയ്ക്കാണ്.

ഇഷ്ട വാഹനം വാങ്ങുക എന്നത് ഏതൊരാളുടേയും വലിയ ആഗ്രഹമായിരിക്കും. ലക്ഷങ്ങളും കോടികളും കൊടുത്ത് ഇഷ്ടപെട്ട വാഹനം വാങ്ങുകയും പിന്നീട് അത്തരം വാഹനങ്ങളുടെ ശേഖരം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന ബാലഗോപാലിന്റെ കഥ മുൻപ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയതായി ഒരു വാഹനം വാങ്ങിയ സമയത്താണ് പുതിയ നമ്പർ ലേലത്തിൽ വരുന്ന സമയം കൂടി ആണെന്ന് അറിഞ്ഞത്. പുതിയ സീരീസ് കൂടി തിരുവനന്തപുരം ആർടിഒയിൽ ഓപ്പൺ ആയതും ഇതേ സമയത്ത് ആയതിനാൽ ാണ് ആദ്യ നമ്പർ ആയ ഒന്ന് തന്നെ ലേലത്തിൽ സ്വന്തമാക്കാൻ തീരുമാനിച്ചത്. അതോടൊപ്പം തന്നെ വാങ്ങിയത് സ്പോർട്സ് കാർ ആയതിനാൽ 1 എന്ന നമ്പർ തന്നെ വേണമെന്ന് ആഗ്രഹം തോന്നുകയുമായിരുന്നുവെന്നും ബാലഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിന് മുൻബ് സിബി സീരീസിലെ ഒന്ന് എന്ന നമ്പർ തന്റെ ടൊയോട്ട ലാൻഡ്ക്രൂയിസറിന് ലഭിക്കുന്നതിന് 19 ലക്ഷം രൂപ മുടക്കി റെക്കോഡ് സൃഷ്ടിച്ചിരുന്നു. പുതിയ വാഹനത്തിനായി നമ്പറിന് ഇത്രയും തുക മുതലാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ബാലഗോപാൽ തന്നെ പറയുന്നു.സ്പോർട്സ് കാർ ആയതിനാൽ മാത്രമാണ് ഈ നമ്പർ തിരഞ്ഞെടുത്തത്. ഇപ്പോൾ പുതിയ പോർഷെ കാറും ചേർത്ത് ഒന്ന് എന്ന നമ്പറിലുള്ള ആറ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. ഇപ്പോൾ തന്റെ പുതിയ പോർഷെ കാർ ലേലത്തിന് പിടിച്ചിരിക്കുന്ന 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിൽ ഒന്നാണ്. 2012ൽ ഹരിയാനയിൽ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ഒരു ബെൻസ് കാറാണ് ഇതിന് മുൻപ് റെക്കോഡ് സൃഷ്ടിച്ചത്

ചെറുപ്പം മുതലേ വാഹനങ്ങളോടുള്ള ഭ്രമം തന്നെയാണ് പിന്നീട് വാഹനങ്ങളുടെ നമ്പറിലേക്കും മറിയതെന്നും ബാലഗോപാൽ പറയുന്നു. താൻ ലേലം വിളക്കുന്നതിനൊപ്പം തന്നെ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് വ്യവസായികളും ഉണ്ടായിരുന്നു.തലസ്ഥാന നഗരത്തിൽ തന്നെ ഫാൻസി നമ്പരുകൾ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചതും അത്തരം ഒരു ട്രെൻഡ് തുടങ്ങിവെച്ചതും ബാലഗോപാലാണ്. 2004ൽ ഒരു ബെൻസ് കാർ വാങ്ങിയപ്പോൾ എകെ 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകൾ ലേലം വിളിക്കുന്നത് കേരളത്തിൽ ഒരു ട്രെൻഡായത്. ഫാൻസി നമ്പറുകളോടുള്ള താൽപര്യമെന്താണെന്ന് ചോദിച്ചാൽ അത് തനിക്ക് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി.

വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.തന്റെ ഇത്തരം ഭ്രമം ഒരു ഭ്രാന്താണെന്നാണ് ബാലഗോപാൽ തന്നെ പറയുന്നത്.

വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിമാർ ഒക്കെ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസ് ഒക്കെ ഉണ്ട്.

അന്ന് ആ വണ്ടികളിൽ തൊടുകയും ഒക്കെ ചെയ്യുമ്പോൾ 2-ാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു. ആദ്യത്തെ ബെൻസ് സ്വന്തമാക്കിയ 1996ൽ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോൾ സ്വന്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP