Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു; നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം; അപകടഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താവളവുമില്ല; ഉരുൾപൊട്ടലുണ്ടായ വലിയ ക്ണാച്ചേരിയിൽ ഇപ്പോഴും വൻദുരന്തസാധ്യത; ഭീതിയുടെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി പ്രദേശവാസികൾ

മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു; നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം; അപകടഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താവളവുമില്ല; ഉരുൾപൊട്ടലുണ്ടായ വലിയ ക്ണാച്ചേരിയിൽ ഇപ്പോഴും വൻദുരന്തസാധ്യത; ഭീതിയുടെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി പ്രദേശവാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാനൂറ് അടിയോളം മുകളിൽ നിന്നും മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു. നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം. മലവെള്ളപ്പാച്ചിലിൽ വീടിന് കേടുപാടുകൾ നേരിട്ടവർ താമസസ്ഥലത്തിനായിനെട്ടോട്ടത്തിൽ. അപകട ഭീഷിണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നും പരക്കെ ആവശ്യം. സർക്കാരിന്റെ കനിഞ്ഞില്ലങ്കിൽ വലിയ ക്ണാച്ചേരിയിൽ വൻദുരന്തത്തിന് സാധ്യതയെന്നും വെളിപ്പെടുത്തൽ.

കുട്ടമ്പുഴ പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന വലിയ ക്ണാച്ചേരി നിവാസികളിലേറെപ്പേരും ഇപ്പോൾ ഭീതിയുടെ നിറവിലാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്.കഴിഞ്ഞ 17-ന് ഇവിടെ ഉണ്ടായ അതീഭീകരമായി ഉരുൾപൊട്ടലാണ് മേഖലയിലാകെ ഭീതിവിതച്ചിട്ടുള്ളത്. പ്രളയ ഭീതിയിൽ കേരളം വിറച്ച നാളുകളിലുണ്ടായതും ഭാഗ്യം കൊണ്ടുമാത്രം വൻ ദുരന്തം വഴിമാറിപ്പോവുകയും ചെയ്ത സംഭവം ഇനിയും പുറത്തറിഞ്ഞിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

ഇവിടെ കൂറ്റൻ മലകളുടെ താഴ്‌വാരത്തായി ഇവിടെ 50-ളം കുടുംമ്പങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ 7.30 തോടടുത്ത സമയത്ത് മുഴക്കത്തോടെയാണ് മലയും മരങ്ങളും മലവെള്ളത്തോടൊപ്പം താഴേയ്ക്ക് എത്തിയതെന്നും ഇതുകണ്ട് തങ്ങൾ നിലവിളിച്ചുകൊണ്ട് മക്കളെയും കൊണ്ട് വീടുകളിൽ നിന്നും ഓടി മാറിയതിനാലാണ് ജീവൻ രക്ഷപെട്ടതെന്നാണ് താഴെ താമസിച്ചിരുന്ന കുടുംമ്പാംഗങ്ങളുടെ വെളിപ്പെടുത്തൽ. പ്രദേശവാസികളായ ജോയി,പവിത്രൻ എന്നിവരുടെ കൃഷി ഭൂമിയും വീടുകളും നശിച്ചു.കൃഷി ഭൂമിയിൽ നിന്നുള്ള നാമമാത്രമായ വരുമാനം കൊണ്ടാണ് തങ്ങൾ ജീവിതം തള്ളി നീക്കിയിരുന്നതെന്നും ഇത് നശിക്കുകയും കല്ലുംമണ്ണും കയറി വീട് താമസയോഗ്യമല്ലാതെ ആകുകയും ചെയ്തതോടെ തങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു.

ശക്തമായ മഴ പെയ്താൽ വീണ്ടും ഇവിടെ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.മലമുകളിൽ ഭൂമി വിണ്ടുകീറിയ നിലയിലാണെന്നും ഇളക്കം തട്ടിയാൽ എത് നിമിഷവും താഴേയ്ക്ക് പതിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം തരപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യം. മലമുകളിൽ നിന്നും വെള്ളത്തിനൊപ്പമെത്തിയ വൻ ചീനിമരം താഴെ പവിത്രന്റെ പുരയിടത്തിലെ തെങ്ങിൽ തടഞ്ഞുനിന്നു.ഇതോടെ വെള്ളം ഗതി മാറി ഒഴുകി.ഇതായിരുന്നു ദുരന്തത്തിന്റെ ആക്കം കുറയാൻ പ്രധാന കാരണം.ഇത്തരത്തിൽ സംഭവിച്ചില്ലായിരുന്നെങ്കിൽ നിരവധി വീടുകളിലെ താമസക്കാർ മണ്ണിനടിയിൽപ്പെടുന്ന സാഹചര്യം സംജാതമാവുമായിരുന്നെന്നാണ് പ്രദേശത്തിന്റെ നിലവിലെ അവസ്ഥയിൽ നിന്നും വ്യക്തമാവുന്നത്.

ഉരുൾ പൊട്ടലിന് ശേഷം നാട്ടുകാരിൽ ഏറെപ്പേരും സമീപത്തെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞത്.കഴിഞ്ഞ ദിവസം ക്യാമ്പ് അവസാനിപ്പിച്ചപ്പോൾ 10 കിലോ അരി കിട്ടിയതൊഴിച്ചാൽ ചില്ലിക്കാശിന്റെ സഹായം സർക്കാർ ഭാഗത്തുനിന്നും ലഭിച്ചില്ലന്നും ആരും തങ്ങളെ തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും താമസക്കാർ പറയുന്നു. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഉത്തരവാദിത്വപ്പെട്ടവർ ഇതുവരെ അറിഞ്ഞിട്ടില്ലന്നാണ് പ്രദേശവാസികൾ ഉറച്ച് വിശ്വസിക്കുന്നത്.നിലവിലെ അവസ്ഥ തുടർന്നാൽ ഇവിടെ വൻ ദുരന്തം തന്നെ സംഭവിക്കാമെന്നും ഇത് തടയാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നുമാണ് ഇവിടുത്തുകാരുടെ ആവശ്യം.

പ്രദേശത്ത് ആന ശല്യം വ്യാപകമാണ്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്തിയാണ് ഇവിടുത്തുകാർ ഇതുവരെ കഴിഞ്ഞിരുന്നത്.ഇപ്പോൾ മലമുകളിൽ നിന്നും മരണം ഇരച്ചെത്തുമെന്ന ഭീതിയാണ് ഇവരിലേറെപ്പേരെയും തളർത്തുന്നത്.മാധ്യമ വാർത്തകളിലൂടെ വിവരം അറിഞ്ഞ് ബന്ധപ്പെട്ട അധികൃതർ തങ്ങളേത്തേടി എത്തുമെന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നുമാണ് ഇപ്പോൾ ഇവിടുത്തുകാരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP