Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടത്ത് മെട്രോയിൽ കയറാൻ അഞ്ചരമുതൽ കാത്തുനിൽപ്; സ്റ്റേഷനുള്ളിൽ കയറിയവർക്ക് ആദ്യം അമ്പരപ്പ് പിന്നീട് സന്തോഷം; ആദ്യം ടിക്കറ്റ് എടുക്കണോ അതോ സെൽഫ് എടുക്കണോ എന്ന കൺഫ്യൂഷനിൽ ന്യൂജെൻ പിള്ളേർ; മെട്രോയിൽ കയറുന്നത് എങ്ങനെയെന്ന് കാണാപാഠമാക്കിയെങ്കിലും സ്റ്റേഷനിൽ കയറിയതോടെ എല്ലാം മറന്ന് പരക്കംപാച്ചിൽ; ആദ്യദിന സർവീസിൽ കൊച്ചിയിലെ മെട്രോ കാഴ്ചകൾ ഇങ്ങനെ

പാലാരിവട്ടത്ത് മെട്രോയിൽ കയറാൻ അഞ്ചരമുതൽ കാത്തുനിൽപ്; സ്റ്റേഷനുള്ളിൽ കയറിയവർക്ക് ആദ്യം അമ്പരപ്പ് പിന്നീട് സന്തോഷം; ആദ്യം ടിക്കറ്റ് എടുക്കണോ അതോ സെൽഫ് എടുക്കണോ എന്ന കൺഫ്യൂഷനിൽ ന്യൂജെൻ പിള്ളേർ; മെട്രോയിൽ കയറുന്നത് എങ്ങനെയെന്ന് കാണാപാഠമാക്കിയെങ്കിലും സ്റ്റേഷനിൽ കയറിയതോടെ എല്ലാം മറന്ന് പരക്കംപാച്ചിൽ; ആദ്യദിന സർവീസിൽ കൊച്ചിയിലെ മെട്രോ കാഴ്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചി ശരിക്കും മെട്രോ സിറ്റി ആയതിന്റെ ആവേശത്തിലാണ് ജനം. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ശനിയാഴ്ച ആയിരുന്നെങ്കിലും ഇന്ന് മുതലാണ് പൊതുജനങ്ങൾക്ക് വേണ്ടി സർവീസ് ആരംഭിച്ചത്. ഇന്ന് അതിരാവിലെ മുതൽക്കെ പാലാരിവട്ടത്തെ സ്റ്റേഷന് മുന്നിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം രാവിലെ അഞ്ചര മുതൽ വരിനിന്നു സ്റ്റേഷനകത്തേക്കു കയറിയ അമ്പരന്നു. അൽപനേരം കഴിഞ്ഞപ്പോൾ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.

സ്റ്റേഷനിൽ എങ്ങനെ കയറണമെന്നും ടിക്കറ്റെടുക്കണമെന്നുമൊക്കെ മാധ്യമങ്ങളിലൂടെ മനസിലാക്കിയെങ്കിലും നേരിട്ടെത്തിയപ്പോൾ പലർക്കും ആശയക്കുഴപ്പമായിരുന്നു. ഇതിനിടെ സെൽഫി എടുക്കാനുള്ളവരുടെ തിരക്കും കൂടി. ആദ്യം സെൽഫി എടുക്കണോ, ടിക്കറ്റെടുക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു പലരും. ഇതിനിടെ ആദ്യം ടിക്കറ്റെടുക്കാൻ ചില വിരുതന്മാർ തിരക്കു കൂട്ടുകയും ചെയ്തു.

രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമേ പ്രവർത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകൾകൂടി തുറന്നു. ടിക്കറ്റ് കൗണ്ടറിന് ഇടതുവശത്തുള്ള പ്രവേശന ഗേറ്റിനു സമീപം ഡ്യൂട്ടിയിലുള്ള ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ നിർദ്ദേശം നൽകി. ടിക്കറ്റിലെ ബാർകോഡ് ഉപയോഗിച്ചു ഗേറ്റ് മറികടന്നു പ്ലാറ്റ്‌ഫോമിലേക്കു പോകുന്നതെങ്ങനെയെന്നു ജീവനക്കാർ ഓരോ ആളുകളോടും വിശദീകരിച്ചു.

പ്ലാറ്റ് ഫോമിലേക്കുള്ള യാത്രക്കിടെ, ഒന്നാം നിലയിലെ ചുവരിൽ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്ന ഭാഗമായിരുന്നു യാത്രക്കാരുടെ 'സെൽഫിവേദി'. സ്റ്റേഷന്റെ ഓരോ ഭാഗത്തുനിന്നും സെൽഫി എടുത്തു സാമൂഹ്യമാധ്യമങ്ങളിൽ അപ്പപ്പോൾതന്നെ പോസ്റ്റുചെയ്തായിരുന്നു പ്ലാറ്റ്‌ഫോമിലേക്കുള്ള യാത്രക്കാരുടെ മുന്നേറ്റം. ആദ്യയാത്രയിൽ ട്രെയിനിൽ കയറാനായവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുന്ന തിരക്കിലായിരുന്നു.

പ്ലാറ്റ്‌ഫോമിലെത്തിയ യാത്രക്കാർക്കു ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ നൽകി. ട്രെയിനിന്റെ ഫോട്ടോയെടുക്കാൻ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാർക്കു തലവേദനയായി. മറ്റ് ജില്ലകളിൽനിന്ന് മെട്രോയിൽ കയറാനെത്തിയ പലരും തലേദിവസം തന്നെ കൊച്ചിയിലെത്തി റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങിയാണ് പലാരിവട്ടത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP