Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെട്രോ തൂൺ പണിക്കഴിഞ്ഞ് കണ്ണാടി പോലെ വൃത്തിയായി ടാറിട്ട റോഡ് കുത്തിപ്പൊളിക്കാൻ അദാനി രംഗത്ത്; കുഴിക്കാൻ തയ്യാറായി ഗ്യാസ് പൈപ്പുകൾ റോഡിൽ നിരത്തി; കൊച്ചിക്കാരുടെ തലവിധി കുണ്ടും കുഴിയും റോഡിൽ കൂടി യാത്രചെയ്യാൻ തന്നെ!

മെട്രോ തൂൺ പണിക്കഴിഞ്ഞ് കണ്ണാടി പോലെ വൃത്തിയായി ടാറിട്ട റോഡ് കുത്തിപ്പൊളിക്കാൻ അദാനി രംഗത്ത്; കുഴിക്കാൻ തയ്യാറായി ഗ്യാസ് പൈപ്പുകൾ റോഡിൽ നിരത്തി; കൊച്ചിക്കാരുടെ തലവിധി കുണ്ടും കുഴിയും റോഡിൽ കൂടി യാത്രചെയ്യാൻ തന്നെ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയുടെ നിർമ്മാണം തുടങ്ങിയ സമയം മുതൽ കൊച്ചിക്കാരുടെ ദുര്യോഗം ഗതാഗത കുരുക്കിലും കുണ്ടും കുഴിയും നിറഞ്ഞ റോഡിലോടെയും യാത്ര ചെയ്യാനാണ്. ഈ ദുരനുഭവം കൊച്ചിക്കാർക്ക് മാറിവരുന്നതേയുള്ളൂ. ആലുവ മുതൽ കച്ചേരിപ്പടി വരെ ഇപ്പോൾ വളരെ മികച്ച വിധത്തിൽ കുണ്ടും കുഴിയും അടച്ച റോഡായി മാറിയിട്ടുണ്ട്. ഇതോടെ കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞിരിക്കയായിരുന്നു നാട്ടുകാർ. എന്നാൽ, മികച്ച രീതിയിലുള്ള റോഡുകൾ കുത്തിപ്പൊളിക്കാൻ വേണ്ടി അദാനി മുതലാളി കൊച്ചിയിൽ എത്തിക്കഴിഞ്ഞു!

റോഡ് മികച്ച വിധത്തിൽ ടാറ് ചെയ്തതോടെ കൊച്ചിക്കാർ ആശ്വസിച്ചിരിക്കുമ്പോഴാണ് അദാനിയുടെ ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന് റോഡ് കുത്തിപ്പൊളിക്കാൻ ഒരുങ്ങുന്നത്. അദാനിയുടെ ഗ്യാസ് പൈപ്പുകൾ റോഡിൽ നിരത്തിക്കഴിഞ്ഞു. ഇതോടെ ആറ് വരിപ്പാത അധികം താമസിയാതെ കുണ്ടും കുഴിയുമായി മാറും. നഗരത്തിൽ നല്ല കോലത്തിൽ കിടക്കുന്ന എല്ലാ റോഡുകളിലും വെട്ടിപ്പൊളി തുടങ്ങിക്കഴിഞ്ഞു.
.
എല്ലാ വകുപ്പുകളുടേയും നിർമ്മാണപ്രക്രിയകളും കുഴിയെടുക്കലും പരസ്പരം ബന്ധപ്പെട്ട് ഏകീകരിപ്പിച്ച് റോഡ് നന്നാക്കുന്നതിന് മുന്നേ കുഴിയെടുക്കാനുള്ള സംവിധാനം, അല്ലെങ്കിൽ റോഡിൽ എപ്പോഴും കുഴിച്ചുകൊണ്ടിരിക്കാതെ പൈപ്പുകൾക്കും കേബിളുകൾക്കും ഭൂഗർഭത്തിൽ ഒരു സ്ഥിരം സംവിധാനം എന്നുണ്ടാകുമെന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.

പൈപ്പ്ലൈൻ വഴി വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പുകാരാണ് അദാനി. ഇതിന് വേണ്ടിയാണ് കൊച്ചിയിലെ റോഡ് വ്യാപകമായി കുത്തിപ്പൊളിക്കുന്നത്. ഇന്ത്യ ൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ദതിയുടെ നടത്തിപ്പുകാർ.

അമ്പലമുകളിലൂടെയുള്ള ഗെയിലിന്റെ 24 ഇഞ്ച് വ്യാസമുള്ള വാതക പൈപ്പ് ലൈനിൽനിന്ന് 1,000 മുതൽ 1,250 വരെ പിഎസ്ഐ മർദ്ദമുള്ള പ്രകൃതിവാതകമാണ് കളമശ്ശേരിയിലെ വാൽവ് ചേംബറിലെത്തിക്കുന്നത്. ഇതാണ് അവിടെനിന്ന് രണ്ടര ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിൽ 200 പിഎസ്ഐ മർദ്ദത്തിൽ വീടുകളിൽ കണക്ഷൻ നൽകുന്നതിനുള്ള മദർ ലൈനായി കൊണ്ടുപോവുന്നത്.

എറണാകുളം ജില്ലയിലെ വീടുകളിൽ പിഎൻജി(പൈപ്പ്ഡ് നാച്വറൽ ഗ്യാസ്)യും വാഹനങ്ങൾക്ക് സിഎൻജിയും വ്യവസായസ്ഥാപനങ്ങൾക്ക് പ്രകൃതിവാതകവും 3,504 സ്‌ക്വയർ കിലോമീറ്ററിൽ വിതരണം നടത്തുന്നതിന് അഞ്ചുവർഷത്തേക്ക് 435 കോടി രൂപയാണ് ഐഒസി അദാനി ഗ്യാസ് ചെലവിടുന്നത്. 40,700 വീടുകളിൽ പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കാമെന്നാണ് കരാർ. എന്തായാലും പദ്ധതി പൂർത്തിയാകുമ്പോൾ കൊച്ചിയിലെ റോഡുകൾ തോടുകളാകുമെന്ന ആക്ഷേപം ശക്തമാണ്. നല്ലവിധത്തിൽ റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പിടുമ്പോൾ അതേക്വാളിറ്റിയോടെ റീടാർ ചെയ്യാറില്ല. മഴകൂടി പെയ്യുന്ന അവസ്ഥയിൽ ഇതോടെ റോഡുകളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP