Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡുകളുടെ ശോചനീയവസ്ഥ ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടും പുല്ലുവില കൽപ്പിക്കാതെ കൊച്ചി കോർപ്പറേഷൻ; കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ വശങ്ങളിലെ തകർന്ന സ്ലാബുകൾ; ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ നവീകരണത്തിനായി നടപടിയില്ല; ഏകീകൃത പ്രവർത്തനം വേണമെന്ന് ഹൈക്കോടതി വിമർശിച്ചിട്ടും അനക്കമില്ലാതെ ഭരണകൂടം; മരണക്കുഴികളായി മാറി കൊച്ചിയിലെ റോഡുകൾ

റോഡുകളുടെ ശോചനീയവസ്ഥ ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടും പുല്ലുവില കൽപ്പിക്കാതെ കൊച്ചി കോർപ്പറേഷൻ; കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ വശങ്ങളിലെ തകർന്ന സ്ലാബുകൾ; ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ നവീകരണത്തിനായി നടപടിയില്ല; ഏകീകൃത പ്രവർത്തനം വേണമെന്ന് ഹൈക്കോടതി വിമർശിച്ചിട്ടും അനക്കമില്ലാതെ ഭരണകൂടം; മരണക്കുഴികളായി മാറി കൊച്ചിയിലെ റോഡുകൾ

പി.എസ്.സുവർണ

കൊച്ചി :നഗരത്തിലെ ഓരോ റോഡുകളുടെയും അവസ്ഥ ചൂണ്ടിക്കാണിച്ചുള്ള ഹൈക്കോടതിയുടെ വിമർശനം തുടരുകയാണ്. എറണാകുളം മാർക്കറ്റ് റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ ഇതുവരെയും അധികൃതരുടെ ശ്രദ്ധയിൽപെടാതിരുന്നത് അപഹാസ്യമാണെന്നാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത് എന്നിട്ടും പ്രശ്‌നത്തിൽ ഇടപെടാത്ത കൊച്ചി കേർപ്പറേഷന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാർക്കറ്റ് റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച്, പരിഹാരം ഉടൻ വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

റോഡിലെ കുണ്ടും കുഴികളും, റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ കടന്നുപോക്കും, ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ്ങുകളും എല്ലാമാണ് മാർക്കറ്റ് റോഡിലെ പ്രധാന ഗതാഗത പ്രശ്നത്തിനുള്ള കാരണങ്ങൾ. ഇതിന് പുറമേ റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കിടക്കുന്നതും ഗുരുതരമായ ഒരു പ്രശ്നമാണ്. സ്ലാബുകൾ തകർന്ന് കിടക്കുന്നതും അപകടങ്ങൾ ക്ഷണിച്ച് വരുത്തും. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ദിവസവും മാർക്കറ്റ് റോഡിലൂടെ ആളുകൾ യാത്ര ചെയ്യുന്നത്. മാർക്കറ്റിലേക്കുള്ള പ്രധാന റോഡാണ് ഇത്. അതുകൊണ്ട് തന്നെ പച്ചക്കറികളും മറ്റ് പലചരക്ക് വസ്തുക്കളും കയറ്റിയ വലിയ വാഹനങ്ങളും ഇതിലെ പോവുന്നത് പതിവാണ്. ഇതിന് പുറമേ ചെറിയ ചെറിയ കടകളും വിദ്യാഭ്യാസ സഥാപനവും മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനങ്ങളിലേക്കുള്ള വ്യാപാരികളും, സ്‌ക്കൂളിലേക്ക് വിദ്യാർത്ഥികളും, അദ്ധ്യാപകരും, മറ്റ് സ്റ്റാഫുകളുമെല്ലാം ഇതേ റോഡിലൂടെയാണ് ദിനവും യാത്ര ചെയ്യുന്നത്. അതിനാൽ തന്നെ ഈ റോഡിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്.

റോഡിന്റെ അവസ്ഥ വളരെ മോശമായതിനാൽ തന്നെ മാർക്കറ്റിലെ വ്യാപാരികളായ ഐ.എൻ. അഭിലാഷ്, ബാബു ആന്റണി എന്നിവരാണ് റോഡിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഹാക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. റോഡ് ഉടൻ നന്നാക്കണം എന്ന് തന്നെയാണ് കോടതിയുടെ നിർദ്ദേശം. അതായത് മാർക്കറ്റ് റോഡിലെ കാനകളുടെ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നും. റോഡിന്റെ ടാറിങ് 2 മാസത്തിനുള്ളിൽ നടത്തണമെന്നുമാണ് നഗരസഭയ്ക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ്. ഇതിന് പുറമേ അനധികൃത പാർക്കിങ്ങും വാഹനപ്രവേശനവും ഒഴിവാക്കാനുള്ള നടപടി വൈകരുതെന്ന് പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല റോഡിന് സമാന്തരമായി ഒരു വശത്ത് പാർക്കിങ്ങും മറുവശത്ത് നോ പാർക്കിങ് ബോർഡും വെയ്ക്കണമെന്നും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭാരവാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഉറപ്പാക്കണമെന്നും പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ/ഡിസിപി, നഗരസഭാധികൃതർക്കാണ് ചുമതല. ഇതിനായി ട്രാഫിക് റഗുലേറ്ററി അധികാരികളെയും സമീപിക്കാം.

അതേസമയം പൊലീസ്, നഗരസഭ, ട്രാഫിക് റഗുലേറ്ററി അതേറിറ്റി, ട്രാൻസ്പോർട് അഥോറിറ്റി തുടങ്ങി ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ മറ്റൊരു കേസിലെ നിർദ്ദേശപ്രകാരം കൊച്ചിയിലെ അഴുക്കുചാൽ സമവിധാനത്തിന്റെ കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മാർക്കറ്റ് റോഡിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ സമാന്തര പാർക്കിങ് ഉൾപ്പെടെ ഒട്ടേറെ നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന് 163 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

മാർക്കറ്റ് റോഡിന്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കണമെന്ന കോടതി നിർദ്ദേശം അനുസരിച്ച് ഉടൻ തന്നെ റോഡ് നന്നാകുമെന്നാണ് ഹർജിക്കാരുടെയും റോഡിലൂടെ സ്ഥിരം യാത്രചെയ്യുന്നവരുടെയും വിശ്വാസം. പൊട്ടിപ്പൊളിഞ്ഞ റോഡും, ഗതാഗതക്കുരുക്കുമാണ് ഈ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാക്കുന്നത്. കാൽനട യാത്രക്കാരുൾപ്പെടെ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. കോടതിയുടെ നിർദ്ദേശമനുസരിച്ച് പെട്ടെന്നു തന്നെ റോഡ് നന്നാക്കുകയും, ഇതിന് പുറമേ കേടതി പറഞ്ഞ നിയന്ത്രണങ്ങളും കൊണ്ടുവന്നാൽ മാർക്കറ്റ് റോഡിലൂടെ ഇനി ജനങ്ങൾക്ക് തടസമില്ലാതെ യാത്ര ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP