Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പടിഞ്ഞാറൻ പുറംകടലിൽ അപകടമുണ്ടായപ്പോൾ ഉണ്ടായിരുന്നത് ഒരു ഡസനോളം കപ്പലുകൾ; റഡാർ നിരീക്ഷണത്തിലൂടെ അന്വേഷണം മൂന്ന് കപ്പലുകളിലേക്ക് ചുരുങ്ങി; വില്ലനെ കണ്ടെത്തിയത് മുംബൈ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനങ്ങൾ കൂടി മുഖവിലയ്‌ക്കെടുത്ത്; എംവി ദേശശക്തിയെ പിടിക്കാൻ ഡോണിയർ വിമാനങ്ങളുമായി നേവി; അപകട സമയം കൃത്യമായി അറിയാതിരുന്നിട്ടും 'വില്ലനെ' കുടുക്കിയത് നാവിക സേനയുടെ മികവ്; മുനമ്പത്തെ ദുരന്തത്തിൽ ഇന്ത്യൻ കപ്പൽ കുടുങ്ങിയത് ഇങ്ങനെ

പടിഞ്ഞാറൻ പുറംകടലിൽ അപകടമുണ്ടായപ്പോൾ ഉണ്ടായിരുന്നത് ഒരു ഡസനോളം കപ്പലുകൾ; റഡാർ നിരീക്ഷണത്തിലൂടെ അന്വേഷണം മൂന്ന് കപ്പലുകളിലേക്ക് ചുരുങ്ങി; വില്ലനെ കണ്ടെത്തിയത് മുംബൈ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനങ്ങൾ കൂടി മുഖവിലയ്‌ക്കെടുത്ത്; എംവി ദേശശക്തിയെ പിടിക്കാൻ ഡോണിയർ വിമാനങ്ങളുമായി നേവി; അപകട സമയം കൃത്യമായി അറിയാതിരുന്നിട്ടും 'വില്ലനെ' കുടുക്കിയത് നാവിക സേനയുടെ മികവ്; മുനമ്പത്തെ ദുരന്തത്തിൽ ഇന്ത്യൻ കപ്പൽ കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുനമ്പത്ത് ബോട്ടിലിടിച്ചത് എം വി ദേശ ശക്തി എന്ന ഇന്ത്യൻ കപ്പലാണ് ഇടിച്ചതെന്ന് നേവി തിരിച്ചറിഞ്ഞത് ശാസ്ത്രീയ മാർഗ്ഗത്തിലൂടെ. കപ്പൽ ചെന്നൈയിൽനിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം കടലിൽ നിരവധി കപ്പലുകളുണ്ടായിരുന്നു. നേവി നടത്തിയ സൂക്ഷമ പരിശോധനയിലാണ് കപ്പൽ തിരിച്ചറിഞ്ഞത്. അപകടത്തിൽ രക്ഷപ്പെട്ടവർ പറഞ്ഞ സമയം നിരീക്ഷിച്ചാണ് ഇത് സാധ്യമായത്. ഇതോടെ ദുരന്തമുണ്ടാക്കിയ കപ്പിലനെ കൊച്ചിയിലെത്തിക്കാനുള്ള നീക്കവും നേവി തുടങ്ങി.

കപ്പൽ ചാലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം കപ്പൽ ചാലിൽ ഉണ്ടായിരുന്ന കപ്പലുകൾ, അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള കപ്പലുകൾ, ആ സമയത്ത് കടന്നുപോയ കപ്പലുകൾ എന്നിവയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മൂന്ന് കപ്പലുകൾ നേവിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിൽ നിന്നാണ് അപകടമുണ്ടാക്കിയ കപ്പിനെ കണ്ടെത്തിയത്. കപ്പൽ തടയാൻ നാവിക സേനയുടെ ഡോണിയർ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. നാവികസേനയുടെ ഡോണിയർ വിമാനം, എഎൽഎച്ച് ഹെലികോപ്റ്റർ, യമുന എന്ന കപ്പൽ എന്നിവ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി കൂടാൻ സാധ്യതയുണ്ടെന്നും നാവികസേന അറിയിച്ചു.

ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു. കുളച്ചൽ സ്വദേശികളാണ് മരിച്ചവർ. മലയാളി അടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർ കൊൽക്കത്ത, കുളച്ചൽ സ്വദേശികളാണ്. കടലിൽ ഒഴുകി നീങ്ങുകയായിരുന്ന ഇവരെ മറ്റു മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. എട്ടുപേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. 14 പേരാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി തീരദേശസേനയും രംഗത്തുണ്ട്. പടിഞ്ഞാറൻ പുറംകടലിലാണ് അപകടം. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്ന് മുങ്ങി. തമിഴ്‌നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), എന്നിവരാണു മരിച്ച രണ്ടു പേർ. മൂന്നാമൻ യാക്കൂബ് (57) കൊൽക്കത്ത സ്വദേശിയാണ്.

മുനമ്പം സ്വദേശിയുടേതാണ് ബോട്ട്. ജോലിക്കാരായി ഒരു മലയാളിയും ഒരു ഇതരസംസ്ഥാന തൊഴിലാളിയും ഉൾപ്പെട്ടിരുന്നു. ബാക്കി എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇതിൽ മലയാളിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഓഷ്യാനിക് എന്ന ബോട്ട് മീൻപിടിത്തത്തിനായി പോയത്. പുലർച്ചെ നാലു മണിയോടെ ബോട്ടിൽ കപ്പലിടിക്കുകയായിരുന്നു. അപകടസമയത്ത് പുറംകടലിലുണ്ടായിരുന്ന മറ്റു മീൻപിടിത്ത ബോട്ടുകളാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നു മൃതദേഹങ്ങളും പരുക്കേറ്റ രണ്ടുപേരെയും കരയിലെത്തിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും മുങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP