Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി ഫുൾ ഫിറ്റ്! സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ മാറ്റില്ലെന്ന് സൂചന നൽകി കൂടിക്കാഴ്ച; മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറിയും ചർച്ച നടത്തിയത് എകെജി സെന്റിറിലെ ഓഫീസ് മുറിയിൽ; കോടിയേരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെന്ന വാദങ്ങളെ പൊളിക്കാൻ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ എത്തിച്ച് പിണറായി; പകരക്കാന്റെ കുപ്പായം മോഹിച്ചവർക്കെല്ലാം തിരിച്ചടി; ഇനി വീട്ടിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കും; പിബിക്ക് നൽകിയ അവധി അപേക്ഷ കോടിയേരി പിൻവലിക്കും

കോടിയേരി ഫുൾ ഫിറ്റ്! സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ മാറ്റില്ലെന്ന് സൂചന നൽകി കൂടിക്കാഴ്ച; മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറിയും ചർച്ച നടത്തിയത് എകെജി സെന്റിറിലെ ഓഫീസ് മുറിയിൽ; കോടിയേരിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെന്ന വാദങ്ങളെ പൊളിക്കാൻ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ എത്തിച്ച് പിണറായി; പകരക്കാന്റെ കുപ്പായം മോഹിച്ചവർക്കെല്ലാം തിരിച്ചടി; ഇനി വീട്ടിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കും; പിബിക്ക് നൽകിയ അവധി അപേക്ഷ കോടിയേരി പിൻവലിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി അപേക്ഷ കോടിയേരി ബാലകൃഷ്ണൻ നൽകിയെന്ന വാദം തള്ളിക്കളഞ്ഞതിന് പിന്നാലെ നിർണ്ണായക കൂടിക്കാഴ്ചയും. കോടിയേരി ഫുൾ ഫിറ്റെന്ന് വ്യക്തമാക്കുന്നതാണ് ഈ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയത് എകെജി സെന്ററിലെ മുറിയിലാണ്. കോടിയേരി സിപിഎം സെക്രട്ടറിയായി തുടരും. ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിൽസ വീട്ടിൽ തുടരും. എകെജി സെന്ററിന് മുമ്പിലുള്ള ഫ്‌ളാറ്റിലാണ് കോടിയേരിയുടെ താമസം. ഇവിടെ ഇരുന്നാകും കൂടുതൽ സമയവും പാർട്ടിക്കാര്യങ്ങൾ കോടിയേരി നോക്കുക.

ചികിത്സയ്ക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്കു പുതിയ താൽക്കാലിക സെക്രട്ടറിയെ നിയമിക്കും എന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചിരുന്നു. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. കോടിയേരിയുടെ അവധി വിഷയം സെക്രട്ടേറിയറ്റിൽ ചർച്ചയാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 19, 20 തീയതികളിൽ സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. കോടിയേരിക്ക് അവധി അനുവദിക്കണമെങ്കിൽ അതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മറ്റിയായിരിക്കും. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ് ബ്യൂറോയക്ക് കോടിയേരി നൽകിയ അവധി അപേക്ഷ പിൻവലിക്കും.

കോടിയേരി ചികിൽസയ്ക്കായി വിദേശത്തുപോയപ്പോൾ ചുമതലകൾ നിർവഹിച്ചിരുന്നത് പാർട്ടി സെന്ററായിരുന്നു. ചികിൽസ കഴിയുന്നതുവരെ ഈ രീതി തുടരാനാണ് സാധ്യത. ദീർഘകാലം അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാൽ പുതിയൊരാൾക്ക് സെക്രട്ടറിയുടെ ചുമതല നൽകുന്ന കാര്യം പാർട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങൾ ചർച്ച നടത്തിയെന്നാണ് സൂചന. ചികിൽസ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സമയവും ഇനി ഫ്‌ളാറ്റിൽ ഇരുന്നാകും കോടിയേരി പാർട്ടിയെ നിയന്ത്രിക്കുക.

ഒക്ടോബർ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്‌സൺ കാൻസർ സെന്ററിൽ അടിയന്തര ചികിൽസയ്ക്കായി കോടിയേരി പോയത്. മടങ്ങിയെത്തിയെങ്കിലും അരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടില്ലെന്നാണ് സിപിഎം നേതൃത്വത്തിൽനിന്ന് ലഭിക്കുന്ന വിവരം. തുടർ ചികിൽസ അനിവാര്യമാണെങ്കിൽ പാർട്ടി പദവികളിൽനിന്ന് താൽക്കാലികമായി അദ്ദേഹത്തിനു മാറി നിൽക്കേണ്ടിവരും. ആ സാഹചര്യത്തിൽ വീണ്ടും അവധി നൽകുന്നത് പരിശോഘിക്കും. കോടിയേരി അവധിയിൽ പോകുന്ന സാഹചര്യമുണ്ടായാൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദൻ, എളമരം കരീം എന്നിവരെ താൽക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തുടങ്ങിയവരേയും പരിഗണിച്ചേക്കാം. നിലവിൽ ആരേയും സെക്രട്ടറിയാക്കില്ല.

ചികിത്സയ്ക്കായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ അസുഖമാണെങ്കിലും സെക്രട്ടറിയായി കോടിയേരി തന്നെ തുടരും. പാർട്ടി സെന്റർ കാര്യങ്ങൾ നിയോഗിക്കുകയും ചെയ്യും. തൽകാലം പാർട്ടി സെക്രട്ടറിയെ മാറ്റി പാർട്ടിയിൽ പുതിയ ചർച്ചകൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നൽകിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയത്. നവംബർ 21ന് തന്നെ മടങ്ങിവന്നെങ്കിലും അദ്ദേഹം ചുമതലയിൽ തിരികെ പ്രവേശിച്ചിട്ടില്ല. ചികിത്സയ്ക്കു ശേഷം കോടിയേരി സംസ്ഥാന സെക്രട്ടറിയുടെ ഓഫിസിൽ വന്നിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ആറു മാസത്തേക്കു കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ കോടിയേരിയോട് നിർദ്ദേശിച്ചിട്ടുള്ളത്. ഈ കാലയളവിൽ വിശ്രമം അനിവാര്യമാണ്. ഭക്ഷണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കോടിയേരിയെ മാറ്റാൻ തീരുമാനിച്ചാൽ ഇപി ജയരാജൻ പാർട്ടി സെക്രട്ടറിയാകുമെന്നായിരുന്നു സൂചന. സെക്രട്ടറിയെ മന്ത്രിസഭയിൽ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. അങ്ങനെയെങ്കിൽ സുപ്രധാനമായ അഴിച്ചുപണി തന്നെ പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുണ്ടെങ്കിൽ ഇപി ജയരാജന് താൽക്കാലിക സെക്രട്ടറിയുടെ ചുമതല നൽകാൻ സിപിഎം നേതൃത്വം തയ്യാറായേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവർ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാൽ, മന്ത്രിസ്ഥാനത്തുള്ളവർക്കാണ് കൂടുതൽ സാധ്യത. അതിൽത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാർട്ടിയിൽ കോടിയേരിക്കൊപ്പം പ്രവർത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകിയിരുന്നില്ല. ഈ സാഹചര്യം ഇനിയും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP