Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിനോയി ദുബായിലുണ്ട്, പരാതിക്കാരനായ അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു? സാമ്പത്തിക ഇടപാട് നടന്നത് ദുബായിലാണ്, അതിനാൽ തന്നെ പ്രശ്‌നം തീർക്കേണ്ടത് അവിടെയാണ്; വെല്ലുവിളിയുമായി കോടിയേരി; അറബി എന്തും പറഞ്ഞോട്ടെ.. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ; മാധ്യമവാർത്തയിൽ തകരുന്നതല്ല പാർട്ടിയെന്നും കോടിയേരി

ബിനോയി ദുബായിലുണ്ട്, പരാതിക്കാരനായ അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു? സാമ്പത്തിക ഇടപാട് നടന്നത് ദുബായിലാണ്, അതിനാൽ തന്നെ പ്രശ്‌നം തീർക്കേണ്ടത് അവിടെയാണ്; വെല്ലുവിളിയുമായി കോടിയേരി; അറബി എന്തും പറഞ്ഞോട്ടെ.. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ; മാധ്യമവാർത്തയിൽ തകരുന്നതല്ല പാർട്ടിയെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മകൻ ബിനോയി കോടിയേരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയവരെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ മകൻ ബിനോയ് ദുബായിലുള്ളപ്പോൾ അറബി എന്തിനാണ് ഇവിടേക്ക് വരുന്നതെന്നും ദുബായിൽ വച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ അവിടത്തെ നിയമം അനുസരിച്ച് നടപടികൾ സ്വീകരിച്ചോട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയർന്ന പണമിടപാട് വിവാദത്തിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ലെന്ന പറഞ്ഞാണ് കോടിയേരി വിഷയത്തിലേക്ക് കടന്നത്. പ്രശ്നം ഇല്ലല്ലോ ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ. ആരോപണവിധേയനായ ബിനോയ് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങൾ ദുബായിലാണ് നടന്നിരിക്കുന്നത്. അതിനാൽ തന്നെ അത് അവിടെയാണ് തീർക്കേണ്ടത്.

ദുബായിലെ നിയമങ്ങൾ അനുസരിച്ചാണ് അതൊക്കെ ചെയ്യുക. ബിനോയ് ദുബായിലാണുള്ളത്. പണമിടപാടിൽ കാര്യങ്ങൾ ഒത്തുതീർപ്പിലെത്താത്ത പക്ഷം വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വെളിപ്പെടുത്താൻ കമ്പനി ഉടമ അൽ മർസൂഖി ഒരുങ്ങുന്നവെന്ന വിവരത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിനോയ് ദുബായിലാണുള്ളത്. അപ്പോൾ യുഎഇ പൗരൻ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്നായിരുന്നു കോടിയേരിയുടെ മറുപടി.

അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ. മാധ്യമവാർത്തയിൽ തകരുന്നതല്ല പാർട്ടിയെന്നും കോടിയേരി പറഞ്ഞു. പണമിടപാട് വിഷയത്തിൽ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ പാർട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താൻ ഇടപെട്ടിട്ടുമില്ല. അതിനാൽ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബിനോയ് കോടിയേരിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയ ദുബായ് ജാസ് ടൂറിസം കമ്പനി അന്ത്യശാസനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയും വിഷയത്തെ കുറിച്ച് വിശദീകരിച്ചത്.

ഫെബ്രുവരി അഞ്ചിനകം പണഇടപാട് തീർക്കണമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത പക്ഷം വാർത്താസമ്മേളനം വിളിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി മർസൂഖിയുടെ അഭിഭാഷൻ കേരളത്തിലെത്തി മധ്യസ്ഥരെ കണ്ടിട്ടുണ്ട്. ഇത് കൂടാതെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി ബോധിപ്പിക്കാനും ശ്രമം ശക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്‌ച്ചക്കുള്ള സമയം ചോദിച്ച് ജാസ് കമ്പനി അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു.

മർസൂഖിക്കു വേണ്ടി അദ്ദേഹത്തിന്റെ ഇന്ത്യയിലെ അഭിഭാഷകൻ റാം കിഷോർ സിങ് യാദവ് തിങ്കളാഴ്ച തിരുവനന്തപുരത്തു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകാനെത്തിയ മർസൂഖി ഇതിനകം കേരളത്തിലെത്തിയതായി സൂചനയുണ്ട്. ഇവിടേയും അദ്ദേഹം കൂടിയാലോചനകളിലാണ്. വിഷയത്തിലെ കൂടുതൽ രേഖകൾ പുറത്തിവിടാനാണ് ദുബായ് കമ്പനി അധികൃതർ ഒരുങ്ങുന്നത്. മർസൂഖിയും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണെനന്നും പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള തീവ്രശമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. രണ്ട് എംഎൽഎമാരും ഉന്നതസിപിഎം നേതാക്കളുമാണ് പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സുരേന്ദ്രന്റെ പോസ്റ്റിലെ വിവരങ്ങൾ ശരിവെക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം ബിനോയിയെ രക്ഷിക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും വാർത്താസമ്മേളനം വിളിക്കുന്നത് വിഷയം തീർന്നുവെന്ന് പറഞ്ഞ് വെള്ളപൂശാനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എന്നാൽ, ജാസ് ടൂറിസവുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ സംബന്ധിച്ച വസ്തുതയും നിയമപരമായ രേഖകളും വെളിപ്പെടുത്താനാണിതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്.

പ്രശ്‌നം ഒത്തു തീർപ്പാക്കാൻ ഇടപെടാമെന്ന് പ്രവാസി വ്യവസായിയായ രവിപിള്ള ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകളിൽ സ്‌പോൺസർ പൂർണ്ണ തൃപ്തനല്ല. അതുകൊണ്ട് കൂടിയാണ് സത്യം പുറത്ത് വിശദീകരിക്കാൻ യുഎഇ പൗരൻ തയ്യാറാകുന്നത്. ഇതോടെ ബിനോയ് വിഷയം സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്. ബിനോയ് കോടിയേരിക്ക് ദുബായിൽ കേസൊന്നുമില്ലെന്ന് പറഞ്ഞാണ് വിവാദത്തിൽ നിന്ന് സിപിഎം തലയൂരിയത്. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കവുമായി യുഎഇക്കാരിൻ തിരുവനന്തപുരത്ത് എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP