Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കാരാട്ട് ഫൈസലിന്റെ കാർ ജനജാഗ്രതാ യാത്രയ്ക്ക് ഉപയോഗിച്ചത് പാർട്ടി അന്വേഷിക്കും; കൊടുവള്ളിയിൽ പാർട്ടിക്ക് സ്വന്തമായി വാഹനമില്ല; ഈ കാർ മുമ്പും വിവിധ പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ട്'; ബിഎംഡബ്ല്യു കൂപ്പറിലെ യാത്രയ്ക്ക് വിശദീകരണവുമായി കോടിയേരി; ഫൈസൽ സ്വർണ്ണക്കടത്തിലെ ഏഴാം പ്രതിയെന്ന് ഡിആർഐ; തനിക്കെതിരെ കോഫോപോസ ഇല്ലെന്ന് ഫൈസൽ; യാത്രാ വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

'കാരാട്ട് ഫൈസലിന്റെ കാർ ജനജാഗ്രതാ യാത്രയ്ക്ക് ഉപയോഗിച്ചത് പാർട്ടി അന്വേഷിക്കും; കൊടുവള്ളിയിൽ പാർട്ടിക്ക് സ്വന്തമായി വാഹനമില്ല; ഈ കാർ മുമ്പും വിവിധ പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ട്'; ബിഎംഡബ്ല്യു കൂപ്പറിലെ യാത്രയ്ക്ക് വിശദീകരണവുമായി കോടിയേരി; ഫൈസൽ സ്വർണ്ണക്കടത്തിലെ ഏഴാം പ്രതിയെന്ന് ഡിആർഐ; തനിക്കെതിരെ കോഫോപോസ ഇല്ലെന്ന് ഫൈസൽ; യാത്രാ വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിഎംഡബ്ല്യു കൂപ്പർ കാറിലെ ജനജാഗ്രതാ യാത്രയുടെ പേരിൽ വിവാദത്തിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണവുമായി രംഗത്തെത്തി. ജനജാഗ്രതാ യാത്രയിലെ കാർയാത്ര പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി പറഞ്ഞു. കാരാട്ട് ഫൈസലിന്റെ കാർ വിവിധ പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ട്. കോഫോപോസ കേസിലെ പ്രതിയെ എംഎൽഎ ആക്കിയ പാർട്ടിയാണ് മുസ്ലിംലീഗ്. അക്കാര്യം പാർട്ടി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ വാദം കള്ളമാണെന്നും വ്യക്തമായി. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസൽ. പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയായിരുന്നു ഫൈസലെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. ജനജാഗ്രതാ യാത്രയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ല. പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നും ഫൈസൽ പറഞ്ഞു. അതേസമയം കേസിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നതായി കാരാട്ട് ഫൈസൽ സ്ഥിരീകരിച്ചു.

കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോഫെ പോസ ചുമത്തിയിട്ടില്ല. കേസിലെ ഒരു പ്രതിയുടെ വാഹനം തന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഫൈസൽ വ്യക്തമാക്കി. അതേസമയം കോടിയേരിയുടെ കാർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും പ്രതികരിച്ചില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോൾ സഞ്ചരിച്ചത് സ്വർണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. 2000 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ ഫൈസൽ കാരാട്ടിന്റെതാണ് വാഹനമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജിയാണ് പറഞ്ഞത്.

കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ സംവിധാനങ്ങളാണ് കോടിയേരി ഉപയോഗിച്ചത്. പ്രാദേശിക സിപിഐഎം നേതാക്കൾക്കും കൊടുവള്ളി എംഎൽഎയായ കാരാട്ട് റസാഖിനും അറിയാവുന്നയാളാണ് കാരാട്ട് ഫൈസൽ. എന്തുകൊണ്ട് ഇത്തരമൊരു സഹായം സ്വീകരിച്ചെന്ന് കോടിയേരി വ്യക്തമാക്കണം. യാത്രയുടെ സ്പോൺസർ ആരാണെന്നും വെളിപ്പെടുത്തണം.
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണംമെന്നും മായിൻഹാജി അഭിപ്രായപ്പെട്ടു.

അതേസമയം കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസൽ വാഹനം വിട്ടുകൊടുത്തത് സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണെന്നും പറഞ്ഞു. സ്വർണക്കടത്തുകേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നുമാണ് വ്യവസായി കൂടിയായ ഫൈസൽ കാരാട്ട് വ്യക്തമാക്കിയത്.

ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം. കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ൽ കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവൻ കാർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ നിന്നു ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP